സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം
ഓടിക്കൊണ്ടിരിക്കുന്ന വാഹനം നിർത്തുന്നതോടെ എഞ്ചിൻ സ്വതേ ഓഫാവുകയും വീണ്ടും നീങ്ങാൻ തുടങ്ങുന്നതോടെ പ്രവർത്തിച്ചു തുടങ്ങുകയും ചെയ്യുന്ന സംവിധാനമാണ് സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം. ഇതിനെ എസ്&എസ്, മൈക്രോ ഹൈബ്രിഡ് എന്നീ പേരുകളിലും വിളിക്കപ്പെടുന്നു. എഞ്ചിൻ പ്രവർത്തിക്കുന്ന സമയം കുറക്കാനും, അതുവഴി പുറത്തുവിടുന്ന പുകയുടെ തോത് കുറക്കാനും ഈ സംവിധാനം സഹായിക്കുന്നു[1]. ഇന്ധനക്ഷമതയും ഇതുവഴി വർദ്ധിക്കുന്നതാണ്. ട്രാഫിക് സിഗ്നൽ, ഗതാഗതക്കുരുക്ക് എന്നിവയിൽ നിൽക്കേണ്ടി വരുമ്പോഴെല്ലാം ഇത് പ്രയോജനപ്പെടുന്നു. ഗവണ്മെന്റ് തലങ്ങളിൽ കർക്കശ നിയന്ത്രണങ്ങൾ മലിനീകരണരംഗത്തും ഇന്ധനോപഭോഗരംഗത്തും നിലനിൽക്കുന്നിടങ്ങളിൽ ഈ സംവിധാനം പ്രചാരം നേടാറുണ്ട്[2]. 3 മുതൽ 12 ശതമാനം വരെ ഇന്ധനോപഭോഗം കുറക്കാൻ ഇതുവഴി സാധിക്കുന്നു[3]. അമേരിക്കയിൽ മാത്രം പ്രതിവർഷം വെറുതേ പോകുന്ന ഇന്ധനം ഏകദേശം 1480 കോടി ലിറ്റർ വരുമെന്നാണ് കണക്കുകൾ[4].
സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം ഘടിപ്പിച്ച ഒരു മാനുവൽ ഗിയർ വാഹനം, ബ്രേക്ക് കൊടുത്ത് നിർത്തി, ന്യൂട്രലിലേക്ക് മാറ്റി ക്ലച്ചിൽ നിന്ന് കാലെടുക്കുന്നതോടെ എഞ്ചിൻ ഓഫാവുന്നു. പിന്നീട് ഗിയർ മാറ്റാനായി ക്ലച്ച് ചവിട്ടുന്നതോടെ എഞ്ചിൻ പുനപ്രവർത്തിച്ചു തുടങ്ങും. എയർ കണ്ടീഷനർ പോലുള്ള ഏതെങ്കിലും സംവിധാനങ്ങൾക്ക് വൈദ്യുതി ആവശ്യം വരികയാണെങ്കിലും എഞ്ചിൻ പുനപ്രവർത്തനം തുടങ്ങുന്നതാണ്.
സാധാരണ വാഹനങ്ങളിൽ എഞ്ചിനുമായി ബന്ധിപ്പിച്ച ബെൽറ്റ് വഴി പ്രവർത്തിക്കേണ്ടുന്ന സംവിധാനങ്ങൾക്ക് പകരം ഇവയിൽ വൈദ്യുതി മോട്ടോർ സംവിധാനം നൽകുന്നു. ചില വാഹനങ്ങളിൽ എ.സി തുടങ്ങിയ ആക്സസറീസിനായി സൂപ്പർ കപ്പാസിറ്റർ ഉപയോഗപ്പെടുത്തുന്നു. അവയുടെ പവർ ക്ഷയിക്കുമ്പോൾ എഞ്ചിൻ പ്രവർത്തനമാരംഭിക്കുകയും ഡൈനമോ വഴി പവർ സംഭരിക്കുകയും ചെയ്യും[5][6][7].
2010-കളിൽ തന്നെ ഈ സംവിധാനം ഏഷ്യയിലും യൂറോപ്പിലുമെല്ലാം ഇറങ്ങിയ ഇരുചക്രവാഹനങ്ങളിൽ ഉപയോഗിക്കപ്പെട്ടിരുന്നു[8][9].
പ്രത്യേകതകൾ
[തിരുത്തുക]യൂറോപ്പിൽ 25 ശതമാനവും[4], അമേരിക്കയിൽ 11 ശതമാനവുമാണ്[4] എഞ്ചിൻ വെറുതെ പ്രവർത്തിക്കുന്നത് എന്നാണ് കണക്കുകൾ. നിയന്ത്രണങ്ങളുടെ അനുബന്ധമായി യൂറോപ്പിലാണ് ആദ്യം സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം നിഅനിൽ വരുന്നത്. ഡ്രൈവറുടെ ഇടപെടലുകൾ, വാഹനത്തിന്റെയും എഞ്ചിന്റെയും സാഹചര്യങ്ങൾ എന്നിവയൊക്കെ അനുസരിച്ചാണ് സിസ്റ്റം പ്രവർത്തിക്കുക. എഞ്ചിനിലെ താപനില, ലൂബ്രിക്കന്റുകളുടെ പ്രവർത്തനക്ഷമത എന്നിവയൊക്കെ ഈ സിസ്റ്റത്തെ ബാധിക്കുന്നുണ്ട്.
സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം ഘടിപ്പിച്ച ഒരു മാനുവൽ ഗിയർ വാഹനം, ബ്രേക്ക് കൊടുത്ത് നിർത്തി, ന്യൂട്രലിലേക്ക് മാറ്റി ക്ലച്ചിൽ നിന്ന് കാലെടുക്കുന്നതോടെ എഞ്ചിൻ ഓഫാവുന്നു. എന്നാൽ ഓട്ടോമാറ്റിക് ഗിയർ വാഹനങ്ങളിൽ, ബ്രേക്ക് പിടിച്ച് വാഹനം നിൽക്കുന്നതോടെ തന്നെ എഞ്ചിൻ ഓഫാവും.
ഘടനയിൽ ആവശ്യമായ മാറ്റങ്ങൾ
[തിരുത്തുക]സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം ഒരു വാഹനത്തിൽ ഘടിപ്പിക്കുനതിനായി നിലവിലുള്ള പല ഭാഗങ്ങൾക്കും മാറ്റങ്ങൾ ആവശ്യമായി വന്നേക്കാം. പോളിമർ കോട്ടിങ് ഉള്ള ബെയറിങുകളും, മെച്ചപ്പെട്ട ബാറ്ററികൾ[10][11], പ്രത്യേകതരം സ്റ്റാർട്ടറുകൾ, പ്രത്യേകമായുള്ള തണുപ്പിക്കൽ സംവിധാനം തുടങ്ങിയ സംവിധാനങ്ങളാണ് മാറ്റങ്ങളായി വേണ്ടിവരാറുള്ളത്.
അവലംബം
[തിരുത്തുക]- ↑ x-engineer.org. "What is the difference between micro, mild, full and plug-in hybrid electric vehicles – x-engineer.org" (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-10-17.
- ↑ Johnson Controls expands global production of Start-Stop batteries to meet rising automaker demand, Johnson Controls Press release, September 16, 2015
- ↑ Do Stop-Start Systems Really Save Fuel?, Edmunds.com, 11/30/2014
- ↑ 4.0 4.1 4.2 Start/Stop: Making the Most of Just Hanging Around, Road&Track, April 17, 2012
- ↑ "Understanding i-ELOOP". City Mazda (in ഇംഗ്ലീഷ്). Retrieved 2023-10-17.
- ↑ "Mazda Introduces i-ELOOP Capacitor-Based Regenerative Braking System". Car and Driver (in അമേരിക്കൻ ഇംഗ്ലീഷ്). 2011-11-29. Retrieved 2023-10-17.
- ↑ "Explained: Mazda's i-ELOOP recovery system | T W White & Sons Blog" (in ബ്രിട്ടീഷ് ഇംഗ്ലീഷ്). 2013-01-03. Retrieved 2023-10-17.
- ↑ "Honda Worldwide | World News | News Release | January 22, 2001". World.honda.com. 2001-01-22. Archived from the original on October 12, 2012. Retrieved 2011-05-29.
- ↑ "Honda unveils economical scooter". RAC. 8 June 2010. Archived from the original on 14 August 2012. Retrieved 2 June 2011.
- ↑ "What You Need To Know About EFB's (Enhanced Flooded Batteries)".
- ↑ Atkins, Travis (2021-12-17). "What is a start/stop car battery?". Marshall Batteries (in ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്). Retrieved 2023-10-17.