സ്റ്റങ് സെൻ

Coordinates: 12°38′06″N 104°31′15″E / 12.634978°N 104.520950°E / 12.634978; 104.520950
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Stung Sen Wildlife Sanctuary
Map showing the location of Stung Sen Wildlife Sanctuary
Map showing the location of Stung Sen Wildlife Sanctuary
LocationKampong Thom Province, Cambodia
Nearest cityKampong Thom City
Coordinates12°38′06″N 104°31′15″E / 12.634978°N 104.520950°E / 12.634978; 104.520950[1]
Area6,335 ഹെ (24.46 ച മൈ)[1]
Established2001[1]

സ്റ്റങ് സെൻ കംബോഡിയിയലെ കാമ്പോങ് തോം പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ഒരു വന്യജീവി സങ്കേതമാണ്. ഇത് ടോൺലെ സാപ് തടാകത്തിൻറെ തെക്കു-കിഴക്കേ അറ്റത്താണ് സ്ഥിതിചെയ്യുന്നത്.ബോയെങ് ടോൺലെ ചമാർ, പ്രെക്ക് ടോയെൽ ഉൾപ്പെടെ മൂന്നു വന്യമൃഗസങ്കേതങ്ങളാണ് ഈ തടാകത്തിനു ചുറ്റുപാടുമായി സ്ഥിതിചെയ്യുന്നത്. സ്റ്റങ് സെൻ പ്രദേശത്ത് ഭൂരിഭാഗവും ഇലപൊഴിയും വനങ്ങളും സ്ഥിരവും താൽക്കാലികവുയായ തണ്ണീർത്തടങ്ങളും, പുൽമേടുകളുമാണ്. ഈ മേഖലയിലെ വനപ്രദേശം മഴക്കാലത്ത് വെള്ളപ്പൊക്കത്തിലാകുന്നു. വേനൽക്കാലത്ത്, ജലം ഏതാനും ചില വെള്ളക്കെട്ടുകളിലും സ്റ്റങ് സെൻ നദിയിലും അതിൻറെ പോഷക നദികളിലേയ്ക്കുമായി ചുരുങ്ങുന്നു. ഈ ജലാശയങ്ങൾ അർധ നിത്യഹരിത വനങ്ങൾക്കും ഇടതിങ്ങിയ മുളങ്കാടുകൾക്കും പിന്തുണ നൽകുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 "Open Development Cambodia: Stung Sen". ശേഖരിച്ചത് 27 December 2013.[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സ്റ്റങ്_സെൻ&oldid=3648510" എന്ന താളിൽനിന്ന് ശേഖരിച്ചത്