Jump to content

സ്പ്രിങ്ക്ളർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sprinklr, Inc.
Private company
വ്യവസായംCustomer experience management
സ്ഥാപിതംSeptember 2009
ആസ്ഥാനം
പ്രധാന വ്യക്തി
Ragy Thomas, CEO & Founder
ഉത്പന്നങ്ങൾSprinklr
ജീവനക്കാരുടെ എണ്ണം
1500+[1]
വെബ്സൈറ്റ്sprinklr.com

ഉപഭോക്തൃ അനുഭവ മാനേജുമെന്റ് (Customer experience management) പ്ലാറ്റ്ഫോം വികസിപ്പിക്കുന്ന ഒരു സ്വകാര്യ സോഫ്റ്റ്വെയർ കമ്പനിയാണ് സ്പ്രിങ്ക്ലർ. ന്യൂയോർക്ക് ആണ് ഇതിന്റെ ആസ്ഥാനം.[2] സോഷ്യൽ മീഡിയ മാർക്കറ്റിംഗ് , സോഷ്യൽ അഡ്വർടൈസിംഗ് , കണ്ടന്റ് മാനേജുമെന്റ് , സഹകരണം , ജീവനക്കാരുടെ ആവശ്യങ്ങൾ, ഉപഭോക്തൃ പരിപാലനം, സോഷ്യൽ മീഡിയ ഗവേഷണം, സോഷ്യൽ മീഡിയ നിരീക്ഷണം എന്നിവയ്ക്കായി കൃത്രിമബുദ്ധി തുടങ്ങിയ വ്യത്യസ്ത ആപ്ലിക്കേഷനുകൾ ഉപയോഗിച്ചു കൊണ്ട് സ്പിങ്ക്ളർ എന്ന പേരിലുള്ള ഒരു സോഫ്റ്റുവെയറാണ് ഇവർ ഉപയോഗിക്കുന്നത്.

ടെക്നോളജി എക്സിക്യൂട്ടീവ് റാഗി തോമസാണ് 2009 ൽ സ്പ്രിങ്ക്ലർ സ്ഥാപിച്ചത്. 2016 ജൂലൈ ആയപ്പോഴേക്കും 1.8 ബില്യൺ ഡോളർ വിലമതിക്കുകയും യൂണികോൺ പദവി കിട്ടുകയും ചെയ്തു.[3] 2020 ൽ, കോവിഡ് ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട് കേരള സർക്കാരുമായുള്ള കരാർ സംബന്ധിച്ച് കമ്പനി വിവാദത്തിലായി. ഡാറ്റയുമായി ബന്ധപ്പെട്ട സ്വകാര്യതയായിരുന്നു വിവാദവിഷയം.[4]

ചരിത്രം

[തിരുത്തുക]

ഒരു ടെക്നോളജി മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയ റാഗി തോമസ് ആണ് 2009ൽ ഈ കമ്പനി സ്ഥാപിക്കുന്നത്. സ്വന്തം വീടിനോട് ചേർന്നാണ് അദ്ദേഹം തന്റെ കമ്പനി തുടങ്ങുന്നത്.[5] നനച്ചു വളർത്തുക എന്ന ആശയത്തിൽ നിന്നാണ് അദ്ദേഹം തന്റെ കമ്പനിക്ക് സ്പ്രിംങ്ക്ളർ എന്ന പേര് കണ്ടെത്തുന്നത്. കാസ്സിയോ, ഡെൽ, വെർജിൻ അമേരിക്ക എന്നിവയായിരുന്നു ഈ കമ്പനിയുടെ ആദ്യകാല ഉപയോക്താക്കൾ[5]

2012 മാർച്ച് മുതലാണ് കമ്പനി അതിന്റെ പ്രവർത്തനത്തിനാവശ്യമായ പണം പുറത്തു നിന്നു സ്വീകരിച്ചു തുടങ്ങുന്നത്(outside funding).[6]

2014 മാർച്ചിൽ ഡാച്ചിസ് ഗ്രൂപ്പിനെ സ്വന്തമാക്കുകയും എംപ്ലോയി അഡ്വക്കസി, കോമ്പറ്റേറ്റീവ് ഇന്റലിജൻസ്, സോഷ്യൽ ബിസിനസ് കൺസൾട്ടിങ് സർവ്വീസ്, കണ്ടന്റ് മാർക്കറ്റിങ് എന്നിവയിലേക്കു കൂടി സേവനം വ്യാപിപ്പിക്കുകയും ചെയ്തു.[7] മേയ് മാസത്തിൽ കമ്പനി 40മില്യൻ ഡോളറിന്റെ മൂലധനനിക്ഷേപം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു. ഇതോടെ 500മില്യൻ ഡോളർ വിപണിമൂല്യമുള്ള കമ്പനിയായി സ്പ്രിങ്ക്ളർ മാറി.[8] ആഗസ്റ്റിൽ ഫെയ്സ്ബുക്കിന്റെ ഏറ്റവും വലിയ പരസ്യദാതാക്കളിൽ ഒന്നായ ടിജിബി ഡിജിറ്റലിനെ സ്വന്തമാക്കി പ്രവർത്തനമേഖല വിപുലീകരിച്ചു.[9] സെപ്റ്റംബറിൽ ബ്രാന്റ്‍രതിയെയും സ്വന്തമാക്കി.[10]

2015 മാർച്ച് മാസത്തിൽ സ്പ്രിങ്ക്ളർ അതിന്റെ വിപണിമൂല്യം 1.17 ബില്യൻ ഡോളറായി ഉയർത്തുകയും യൂണിക്കോൺ പദവി നേടുകയും ചെയ്തു.[11] മാർച്ച് മാസത്തിൽ തന്നെ കമ്പനി അതിന്റെ ക്ലൗഡ് പ്ലാറ്റ്ഫോം തുടങ്ങുതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിലൂടെ ഇരുപതിലേറെ കമ്പനികൾക്ക് അവരുടെ സോഷ്യൽമീഡിയ ചാനലുകളും വെബ്‍സൈറ്റുകളും പരിപാലിക്കുന്നതിനു കഴിയുമായിരുന്നു.[12] ജൂൺമാസത്തിൽ ടെക്സ്റ്റ് അനലൈസിക്സ് കമ്പനിയായ ന്യൂബ്രാന്റിനേയും നവംബർമാസത്തിൽ ഡാറ്റാ സെഗ്‍മെന്റേഷൻ കമ്പനിയായ ബൂഷാക്കയെയും സ്വന്തമാക്കി.[13][14]

2016 ഏപ്രിൽ മാസത്തിൽ സോഷ്യൽ അനലറ്റിക്സ് സ്റ്റാർട്ടപ്പ് ആയ പൊസ്റ്റാനോയെ ഏറ്റെടുത്തു.[15] 1.8ബില്യൻ ഡോളർ വിപണിമൂല്യം എന്ന ലക്ഷ്യത്തിനു വേണ്ടി ജൂലൈ മാസത്തിൽ 105മില്യൻ ഡോളറിന്റെ നിക്ഷേപം സ്വീകരിക്കുന്നതായി പ്രഖ്യാപിച്ചു.[3]

2017 ഏപ്രിൽ മാസത്തിൽ കസ്റ്റമർ എക്സ്പീരിയൻസ് മാനേജ്‍മെന്റ് പ്രവർത്തനങ്ങളിലേക്കു കൂടി കമ്പനി അതിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുകയും ഇതിന്റെ ഭാഗമായി ക്ലൗഡ് പ്ലാറ്റ്ഫോം സാങ്കേതികവിദ്യകൾ കൂടുതൽ മെച്ചപ്പെടുത്തുകയുമുണ്ടായി.[16]

2018 ഏപ്രിൽ മാസത്തിൽ സ്പ്രിങ്ക്ളർ ഇന്റ്യൂഷൻ എന്ന പേരിൽ പുതിയൊരു കൃത്രിമബുദ്ധി സാങ്കേതികവിദ്യ അവതരിപ്പിച്ചു. സോഷ്യൽ മീഡിയ വിവരങ്ങളുടെ സ്വയംപ്രേരിത ശേഖരണവും വിശകലനവുമാണ് ഇതിലൂടെ ലക്ഷ്യമിട്ടത്.[17]

ഉൽപന്നങ്ങളുടെ രൂപകല്പന,പാക്കേജിങ്, പെർഫോമൻസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെയും മറ്റുമുള്ള ഉപഭോക്താക്കുളുടെ അഭിപ്രായങ്ങളും വിലയിരുത്തലുകളും സ്വയം പ്രേരിതമായി ശേഖരിക്കുന്നതിനും വർഗ്ഗീകരിക്കുന്നതിനുമുള്ള കൃത്രിമബുദ്ധി സാങ്കേതികവിദ്യയും പ്രൊഡക്റ്റ് ഇൻസൈറ്റ്സ് എന്ന പേരിൽ 2019 മേയ് മാസത്തിൽ അവതരിപ്പിച്ചു.[18] ഡിസംബറിൽ പരസ്യ പരിപാലന സ്ഥാപനമായ നാനിഗാൻസിൽ നിന്ന് സോഷ്യൽ അഡ്വർടൈസിങ് ബിസിനസ്സ് സ്വന്തമാക്കി.[1]

2020ൽ കോവിഡ്-19ന്റെ വ്യാപനവുമായി ബന്ധപ്പെട്ട് സ്പ്രിങ്ക്ളർ അതിന്റെ സേവനം സൗജന്യമായി നൽകാമെന്ന നിർദ്ദേശം കേരള സർക്കാരിന്റെ മുന്നിൽ വെക്കുകയും ഗവണ്മെന്റ് അത് സ്വീകരിക്കുകയും ചെയ്തു. കേരളത്തിലെ പ്രതിപക്ഷം സർക്കാരിനെ പ്രതിസ്ഥാനത്തു നിർത്തിക്കൊണ്ട് ഇതിനെ എതിർത്തു. കോവിഡ്-19 രോഗികളും ആരോഗ്യസംബന്ധമായ വിവരങ്ങൾ മാനദണ്ഡങ്ങൾ അനുസരിച്ചുള്ള നടപടിക്രമങ്ങൾ കൂടാതെ കമ്പനിക്കു നൽകുന്നു എന്നായിരുന്നു ഇവരുടെ ആരോപണം. എന്നാൽ ഇന്ത്യയിലെ ഡാറ്റ പ്രൈവസി ചട്ടങ്ങൾ അനുസരിക്കുന്നതും ഇന്ത്യയിലെ തന്നെ സർവറുകളിൽ സൂക്ഷിക്കുന്നതുമായ പ്രസ്തുത വിവരങ്ങളുടെ ഉടമസ്ഥതാ അവകാശവും നിയന്ത്രണവും കേരളസർക്കാരിനു തന്നെയാണെന്നും കമ്പനി വ്യക്തമാക്കി.[19]

അവലംബം

[തിരുത്തുക]
  1. 1.0 1.1 "Sprinklr acquires Nanigans' social ad business amid ad tech consolidation". Mobile Marketer. 2019-12-04. Retrieved 2020-01-09.
  2. "Sprinklr launches major push into customer experience". Techcrunch. 2017-04-11. Retrieved 2020-01-07.
  3. 3.0 3.1 "Sprinklr Raises $105 Million to Grow Social Media Management Software". Wall Street Journal. 2016-07-21. Retrieved 2020-01-07.
  4. "Explained: What is the Sprinklr row Kerala govt's Covid-19 response is embroiled in?". indianexpress.com. 2020-04-21.
  5. 5.0 5.1 "Meet Sprinklr, The Billion-Dollar Startup That Cracked Social Advertising". Forbes. 2018-05-18. Retrieved 2020-01-07.
  6. Ludwig, Sean (2012-04-12). "Meet Sprinklr, the biggest social media management biz you've never heard of". Venturebeat. Retrieved 2020-01-07.
  7. Sloane, Garett (2018-05-18). "Sprinklr Buys Dachis Group to Boost Social Marketing Services". Adweek. Retrieved 2020-01-07.
  8. "Sprinklr, Showered In Money, Plans IPO". Adweek. 2014-05-01. Retrieved 2020-01-07.
  9. Edwards, Jim (2014-08-14). "Sprinklr Acquired TBG Digital Ahead of its IPO". Business Insider. Retrieved 2020-01-07.
  10. Fidelman, Mark (2014-09-05). "Why Sprinklr is Pouring Money into the Influencer and Advocacy Space". Forbes. Retrieved 2020-01-07.
  11. Griffith, Erin (2015-03-31). "Sprinklr raises $46 million to become latest billion-dollar unicorn". Fortune. Retrieved 2020-01-08.
  12. Fidelman, Mark (2017-04-13). "Why Sprinklr is Pouring Money into the Influencer and Advocacy Space". Martech Today. Retrieved 2020-01-07.
  13. "Sprinklr acquires text predictive analytics player, NewBrand". CMO. 2015-06-03. Retrieved 2019-12-04.
  14. "Sprinklr Acquires Booshaka For Smarter Audience Targeting". Techcrunch. 2015-11-02. Retrieved 2020-01-07.
  15. "Billion-Dollar Social Marketing Startup Sprinklr Extends Reach". Fortune. 2016-04-20. Retrieved 2020-01-07.
  16. "Sprinklr simplifies UX with new products". Research Live. 2017-10-05. Retrieved 2020-01-07.
  17. "Sprinklr adds AI to its customer experience platform". Martech Today. 2018-04-26. Retrieved 2020-01-09.
  18. "Sprinklr Releases AI-driven Product Insights to Expand Research Capabilities". Martech Advisor. 2019-05-02. Archived from the original on 2021-03-08. Retrieved 2020-01-09.
  19. "Sprinklr accused of compromizing COVID-19 data of Kerala people". Manorama online. 2020-04-13. Retrieved 2020-04-13.
"https://ml.wikipedia.org/w/index.php?title=സ്പ്രിങ്ക്ളർ&oldid=3936408" എന്ന താളിൽനിന്ന് ശേഖരിച്ചത്