സ്പാർട്ടക്കസ് ലീഗ്
Spartacus League | |
---|---|
Spartakusbund | |
![]() | |
Founders | Karl Liebknecht, Rosa Luxemburg, Clara Zetkin |
Foundation | 4 ഓഗസ്റ്റ് 1914 |
Dissolved | 30 ഡിസംബർ 1918 |
Split from | Social Democratic Party |
Country | German Empire Weimar Republic |
Motives |
|
Ideology | Council communism[1] Left communism[2] Marxism Revolutionary socialism |
Political position | Far-left |
Notable attacks | Spartacist uprising |
Status | Defunct |
ഒന്നാം ലോകമഹായുദ്ധസമയത്ത് ജർമ്മനിയിൽ സംഘടിപ്പിച്ച മാർക്സിസ്റ്റ് വിപ്ലവ പ്രസ്ഥാനമായിരുന്നു സ്പാർട്ടക്കസ് ലീഗ് (ജർമൻ: സ്പാർട്ടക്കസ് ബണ്ട്). പുരാതനറോമിലെ ഒരടിമയും, മല്ലയോദ്ധാവും (ക്രി.മു.109 BC-71-നടുത്ത്), റോമൻ ഗണരാജ്യത്തിനെതിരെ അടിമകൾ നടത്തിയ മുന്നേറ്റമായ മൂന്നാം അടിമയുദ്ധത്തിന്റെ (Third Servile War) നേതാവും ആയിരുന്ന സ്പാർട്ടക്കസിന്റെ പേരാണ് ലീഗിന് നൽകിയത്. കാൾ ലിബ്നെട്ട്, റോസ ലക്സംബർഗ്, ക്ലാര സെറ്റ്കിൻ തുടങ്ങിയവയാണ് ഇത് സ്ഥാപിച്ചത്. ലീഗ് പിന്നീട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പേര് സ്വീകരിക്കുകയും 1919 ൽ കമ്യൂണിറ്റിയിൽ ചേരുകയും ചെയ്തു. 1918-ലെ ജർമ്മൻ വിപ്ലവത്തിന്റെ കാലഘട്ടത്തിൽ വ്യാപകമായി സ്പാർട്ടക്കസ് ലെറ്ററുകൾ പ്രസിദ്ധീകരിക്കുക വഴി വലിയ രീതിയിൽ വിപ്ലവം പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു .
ചരിത്രം
[തിരുത്തുക]സോഷ്യൻ ഡെമോക്രാറ്റിക് പാർട്ടി SPD ജർമനിയുടെ ഇടതുപക്ഷ ഘടകത്തിലെ പ്രമുഖ അംഗങ്ങളായിരുന്നു ലക്സംബർഗ് ഉം കാൾ ലിബ്നെട്ട് ഉം. ഒന്നാം ലോകമഹായുദ്ധത്തിന്റെ തുടക്കത്തിൽ 1914 ൽ റഷ്യക്കെതിരെയുള്ള സാമ്രാജ്യത്വ ജർമ്മനിയുടെ യുദ്ധപ്രഖ്യാപനത്തെ SPD പിന്തുണച്ചതിനെ തുടർന്ന് അവർ സ്വതന്ത്രമായൊരു പാർട്ടിയെ കണ്ടെത്താൻ ശ്രമിച്ചു. പാർലമെന്ററി പ്രക്രിയയിൽ പങ്കെടുത്ത SPD നേതൃത്വത്തിന് വിപരീതമായി ലക്സംബർഗ്, ലിബ്നെട്ട് എന്നിവർ വിപ്ലവത്തിന്റെ ആവശ്യകത നിലനിർത്തി. യുദ്ധത്തിൽ ജർമ്മൻ ഇടപെടലിനെതിരായി ബെർലിനിൽ പൊതുപരിപാടി സംഘടിപ്പിക്കാൻ സഹായിക്കുന്ന കുറ്റം ചുമത്തി ഇവർ രണ്ടുപേരും 1916 മുതൽ 1918 വരെ ജയിലിൽ അടയ്ക്കപ്പെട്ടു.
സ്പാർട്ടാഷിസ്റ്റ് മാനിഫെസ്റ്റോയിൽ നിന്നുള്ള ഒരു ഉദ്ധരണി (1918 ൽ പ്രസിദ്ധീകരിച്ചത്):
[തിരുത്തുക]ജനാധിപത്യമോ ഏകാധിപത്യമോ എന്നതല്ല ഇന്നത്തെ ചോദ്യം. ബൂർഷ്വാ ജനാധിപത്യമോ സോഷ്യലിസ്റ്റ് ജനാധിപത്യമോ എന്നതാണ് ചരിത്രം അജണ്ട നിർണയിച്ച ചോദ്യം. മുതലാളിത്ത ലാഭത്തിന്റെ ഏജന്റുകൾ മനഃപൂർവമോ വ്യാജമായോ അവകാശപ്പെടുന്നതുപോലെ തൊഴിലാളിവർഗ്ഗത്തിന്റെ ഏകാധിപത്യം ബോംബുകൾ, മയക്കുമരുന്ന്, കലാപം, അരാജകത്വം എന്നിവയല്ല. മറിച്ച്, രാഷ്ട്രീയ ശക്തിയുടെ എല്ലാ ഉപകരണങ്ങളും ഉപയോഗിച്ച് തൊഴിലാളിവർഗ്ഗത്തിന്റെയും വിപ്ലവകാരിയുടെയും ഇച്ഛയുടെ അടിസ്ഥാനത്തിൽ, സോഷ്യലിസത്തെ സ്വായത്തമാക്കുന്നതും, മുതലാളിവർഗത്തെ തുരത്തുന്നതും ആണ് തൊഴിലാളിവർഗ്ഗത്തിന്റെ ഏകാധിപത്യം.
അവലംബം
[തിരുത്തുക]- ↑ Kets, Gaard; Muldoon, James (2019-05-02). The German Revolution and Political Theory. Springer. p. 8. ISBN 3030139174. Retrieved 2025-04-23.
- ↑ Kämpfer, Rote (2024-12-28). "The Situation of Left Communist Groups". Libcom.org. Retrieved 2025-04-23.
ഇംഗ്ലീഷ് ഭാഷാ ഉറവിടങ്ങൾ
[തിരുത്തുക]- Ottokar Luban, The Role of the Spartacist Group after 9 November 1918 and the Formation of the KPD, in: Ralf Hoffrogge and Norman LaPorte (eds.), Weimar Communism as Mass Movement 1918–1933, London: Lawrence & Wishart, 2017, pp. 45–65.
- William A. Pelz, The Spartakusbund and the German Working Class Movement, 1914–1919, Lewiston [N.Y.]: E. Mellen Press, 1988.
- Eric D. Weitz, "'Rosa Luxemburg Belongs to Us!'" German Communism and the Luxemburg Legacy, Central European History, Vol. 27, No. 1 (1994), pp. 27–64
- Eric D. Weitz, Creating German Communism, 1890–1990: From Popular Protests to Socialist State. Princeton, NJ: Princeton University Press, 1997
- David Priestand, Red Flag: A History of Communism, New York: Grove Press, 2009
പുറം കണ്ണികൾ
[തിരുത്തുക]- On the Spartacus Programme by Rosa Luxemburg
- Manifesto of the German Spartacists by Rosa Luxemburg
- What Does the Spartacus League Want? by Rosa Luxemburg