സ്നേക്ഹെഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Snakeheads
Founding locationFujian province, China
Years active1990s–present
TerritoryChinese communities all round the world
EthnicityHoklo people (Han Chinese)
Membership (est.)Unknown
Criminal activitiesbribery, Hostage taking, Identity document forgery, Illegal immigration, money laundering, murder and People smuggling
AlliesCosa Nostra (Italy)
Inagawa-kai (Japan)[1] 14K
RivalsSun Yee On, Wo Hop To

ചൈനക്കാരായ ഒരു ഗൂഡസംഘം ആണ് സ്നേക്ഹെഡ്സ് (Snakeheads (ചൈനീസ്: 蛇头; പിൻയിൻ: shé tóu; Hokkien: chôa-thâu). മറ്റു രാജ്യങ്ങളിലേക്ക് അനധികൃത മാർഗ്ഗങ്ങളിലൂടെ മനുഷ്യക്കടത്ത് നടത്തുകയാണ് ഇവർ ചെയ്യുന്നത്. ചൈനയിലെ ഫ്യുജിയാൻ പ്രവിശ്യയാണ് ഇവരുടെ കേന്ദ്രം. പടിഞ്ഞാറൻ യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്ത്രേലിയ, തായ്‌വാൻ, ജപ്പാൻ എന്നിവിടങ്ങളിലേക്കാണ് പ്രധാനമായും മനുഷ്യക്കടത്ത് നടത്തുന്നത്. സമ്പന്ന രാഷ്ങ്ങട്രളിലെ ഉയർന്ന ശമ്പളമുള്ള ജോലികളിൽ ആകൃഷ്ടരാവുന്ന യുവജനങ്ങളാണ് ഇവരുടെ ഇരകളായിത്തീരുന്നത്. പാസ്പോർട്ട് മോഷ്ടിച്ചും കൃത്രിമം നടത്തിയും അനധികൃത വിസ തയ്യാറാക്കിയും, പരിശോധകർക്ക് കൈക്കൂലി നൽകിയും മറ്റുമാണ് ആളുകളെ കയറ്റി വിടുന്നത്. വ്യാജ ബിസിനസ് പ്രോഗ്രാമുകളോ വിനോദയാത്ര‍‍ പദ്ധതികളോ തയ്യാറാക്കിയും ആൾക്കടത്ത് നടത്താറുണ്ട്.[2][3] കുപ്രസിദ്ധയായ ഒരു സ്നേക് ഹെഡ് അംഗമായിരുന്നു സിസ്റ്റർ പിങ് എന്നറിയപ്പെട്ടിരുന്ന ചെങ് സൂയി പിങ്.[4][5]. 1993 ലെ ഗോൾഡൻ വെൻഞ്ചർ കാർഗോ കപ്പലിൽ ഉണ്ടായ മനുഷ്യക്കടത്ത് ദുരന്തത്തിന് പിന്നിൽ സിസ്റ്റർ പിങ്ങിന്റെ സംഘമായിരുന്നു എന്ന് പറയപ്പെടുന്നു.

അവലംബം[തിരുത്തുക]

  • Thompson, Tony (2004). Gangs: A Journey into the heart of the British Underworld. ISBN 0-340-83053-0.
  • Keefe, Patrick Radden (April 24, 2006). "The Snakehead: The criminal odyssey of Chinatown's Sister Ping". The New Yorker.
"https://ml.wikipedia.org/w/index.php?title=സ്നേക്ഹെഡ്സ്&oldid=3422984" എന്ന താളിൽനിന്ന് ശേഖരിച്ചത്