സ്ഥിരദന്തം
ദൃശ്യരൂപം
സ്ഥിരദന്തങ്ങൾ | |
---|---|
Details | |
Identifiers | |
Latin | dentes permanentes |
TA | A05.1.03.077 |
FMA | 75152 |
Anatomical terminology |
പ്രാഥമിക ദന്തങ്ങൾ (പാൽപ്പല്ലുകൾ) പോയതിനു ശേഷം വരുന്ന സ്ഥിരമായ ദന്തങ്ങളാണ് സ്ഥിരദന്തങ്ങൾ. അവ 32 എണ്ണം ഉണ്ട്.
സ്ഥിര ദന്തങ്ങൾ 32 എണ്ണമാണുള്ളതെങ്കിലും, പലരിലും മൂന്നാമത്തെ അണപ്പല്ല് അപ്രത്യക്ഷമായി ഇപ്പോൾ 28 എണ്ണം മാത്രമേ കാണാറുള്ളു.
വികസനം
[തിരുത്തുക]ആദ്യത്തെ സ്ഥിരദന്തം സാധാരണയായി ആറുവയസ്സുള്ളപ്പോൾ പ്രത്യക്ഷപ്പെടും.[1] അതിന് ശേഷം അവസാനത്തെ പാൽപ്പല്ല് നഷ്ടപ്പെടുന്നതുവരെയുള്ള കാലയളവ് മിക്സഡ് ഡെന്റിഷൻ എന്ന് അറിയപ്പെടുന്നു.[1] പതിമൂന്ന് വയസ്സിനുള്ളിൽ 32 സ്ഥിരദന്തങ്ങളിൽ 28 എണ്ണം പ്രത്യക്ഷപ്പെടും. അവസാനത്തെ നാല് സ്ഥിരദന്തങ്ങൾ സാധാരണയായി 17 വയസ്സിനും 38 വയസ്സിനും ഇടയിൽ പ്രത്യക്ഷപ്പെടും.[2] അവ വിവേകദന്തങ്ങൾ എന്ന പേരിൽ അറിയപ്പെടുന്നു.[2]
പ്രത്യക്ഷപ്പെടുന്ന ഏകദേശ കാലനിർണ്ണയം
മുകൾ താടി | കീഴ്താടി | |
---|---|---|
നടുവിലെ ഉളിപ്പല്ല് | 7-8 വയസ്സ് | 6-7 വയസ്സ് |
അരികിലെ ഉളിപ്പല്ല് | 8-9 വയസ്സ് | 7-8 വയസ്സ് |
കോമ്പല്ല് | 11-12 വയസ്സ് | 9-10 വയസ്സ് |
ഒന്നാമത്തെ മുൻ അണപ്പല്ല് | 10-11 വയസ്സ് | 10-12 വയസ്സ് |
രണ്ടാമത്തെ മുൻ അണപ്പല്ല് | 10-12 വയസ്സ് | 11-12 വയസ്സ് |
ഒന്നാമത്തെ അണപ്പല്ല് | 6-7 വയസ്സ് | 6-7 വയസ്സ് |
രണ്ടാമത്തെ അണപ്പല്ല് | 12-13 വയസ്സ് | 11-13 വയസ്സ് |
മൂന്നാമത്തെ അണപ്പല്ല് | 17-21 വയസ്സ് | 17-21 വയസ്സ് |
(മുകൾത്താടിയിലും കീഴ്താടിയിലും ഓരോ ജോഡി)
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Permanent tooth eruption chart". American Dental Association.
- ↑ 2.0 2.1 "Tooth eruption: The permanent teeth" (PDF). American Dental Association. Archived from the original (PDF) on June 27, 2012.