സ്തരത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cast iron tensile test.JPG

ലോഹങ്ങളെ അടിച്ചു പരത്താൻ സാധിക്കുന്ന അവയുടെ സവിശേഷതാണ് സ്തരത അഥവാ മാലിയബിലിറ്റി (Malleability).

സ്തരതയുടെ കാരണം[തിരുത്തുക]

ലോഹങ്ങളിൽ ആറ്റങ്ങൾ തമ്മിലുള്ള ബന്ധനമുണ്ട് .ഈ ബന്ധനം അയവുള്ളതാണ് .അതായത് ഏത് രണ്ട് ആറ്റങ്ങൾ തമ്മിലും നിശ്ചിതമായ ഒരു രാസബന്ധനം ഇല്ല .ഈ ബന്ധനം ദിശാമാറ്റത്തിന് അതീതമാണ് .അതിനാൽ ലോഹത്തിന് മേൽ ബലം പ്രയോഗിക്കുമ്പോൾ അതിലെ ആറ്റങ്ങളുടെ നിരകൾ ഒന്നിനുമീതെ മറ്റൊന്നായി നീങ്ങുന്നു .ഇത് തെന്നിമാറൽ അഥവ സ്ലിപ്പിങ്ങ് എന്നറിയപ്പെടുന്നു . സ്ലിപ്പിങ്ങിന് ശേഷം അതിന്റെ ക്രിസ്റ്റൽ ഘടനയിൽ മാറ്റം സംഭവിക്കുന്നില്ല .അതിനാലാണ് ഇവയെ ബലം പ്രയോഗിച്ച് വിവിധ ആകൃതികളിലേക്ക് മാറ്റാൻ സാധിക്കുന്നത് .

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്തരത&oldid=3621698" എന്ന താളിൽനിന്ന് ശേഖരിച്ചത്