സ്ട്രെച്ച് മാർക്കുകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്ട്രെച്ച് മാർക്കുകൾ അഥവാ ഡെർമറ്റോളജിയിൽ പറയുന്ന പോലെ സ്ട്രിയ ഡിസ്റ്റൻസെ എന്നാൽ ചർമത്തിൽ ഇളം നിറത്തിൽ പാടുകൾ വരുന്നതിനെയാണ്. ദെർമിസ്‌ കീറുന്നത് കാരണമാണ് ഇവ കാണപ്പെടുന്നത്, കുറേ കാലങ്ങൾക്ക് ശേഷം അവ കുറയാം, പക്ഷേ പൂർണമായി മാറില്ല.

പെട്ടെന്ന് ഉണ്ടാവുന്ന വളർച്ചയോ തടിവെക്കുന്നതോ കാരണം ചർമം വലിയുന്നത് കൊണ്ടാണ് സ്ട്രെച്ച് മാർക്കുകൾ കാണപ്പെടുന്നത്. യൗവനം, ഗർഭം, ബോഡിബിൽഡിംഗ്‌, ഹോർമോൺ മാറ്റിവെക്കൽ ചികിത്സ തുടങ്ങിയവ കാരണമുണ്ടാകുന്ന ഹോർമോൺ സംബന്ധമായ കാരണങ്ങളാലും സ്ട്രെച്ച് മാർക്കുകൾ കാണപ്പെടാം. [1][2]

രോഗലക്ഷണങ്ങൾ[തിരുത്തുക]

ചുവപ്പ് അല്ലെങ്കിൽ പിങ്ക് നിറത്തിലാണ് സ്ട്രെച്ച് മാർക്കുകൾ കാണപ്പെടാൻ തുടങ്ങുക. ശരീരത്തിൻറെ ഏതു ഭാഗത്തു വേണമെങ്കിലും ഇതു കാണപ്പെടാം, അതേസമയം വയർ, മുല, മേലെ കൈകൾ, കക്ഷം, പുറം, തുട, ഊര, വൃഷ്ടം തുടങ്ങിയ കൊഴുപ്പ് അധികമായിട്ടുള്ള സ്ഥലങ്ങളിൽ ഇവ വരാനുള്ള സാധ്യത കൂടുതലാണ്. കുറച്ചു കാലങ്ങൾക്കു ശേഷം അവയുടെ നിറം പോവുകയും, ചർമം മൃദുലമാവുകയും ചെയ്യും.[3]

ശരീരത്തിൻറെ രൂപ നിലനിർത്തുന്ന ചർമത്തിലെ മധ്യ ടിഷ്യൂ ആയ ദെർമിസ്സിലാണ് സ്ട്രെച്ച് മാർക്കുകൾ കാണപ്പെടുക. സ്ട്രെച്ച് മാർക്കുകൾ കാരണം ചൊറിച്ചിൽ അനുഭവപ്പെടാം, മാത്രമല്ല മാനസികമായും ബാധിക്കാം. സ്ട്രെച്ച് മാർക്കുകൾ കാരണം ശരീരത്തിനു ഒരു ദോഷവുമില്ല, പക്ഷേ അവയെ സൗന്ദര്യ പ്രശ്നമായി കണക്കാക്കുന്നതാണ്.[4] ചെറുപ്പക്കാരായ സ്ത്രീകളെയാണ് ഇതു കൂടുതലായി ബാധിക്കുന്നത്, അവർ ഉടനെ തന്നെ ഡെർമറ്റോളജിസ്റ്റിനെ കാണും, ഗർഭത്തിനു ശേഷവും.[5][6]

കാരണങ്ങൾ[തിരുത്തുക]

ചർമം ഒന്ന് വലിഞ്ഞാൽ തന്നെ സ്ട്രെച്ച് മാർക്കുകൾ കാണപ്പെടാം എന്നാണു മയോ ക്ലിനിക്‌ പറയുന്നത്. അതോടൊപ്പം അഡ്രീനൽ ഗ്രന്ഥി പുറപ്പെടുവിക്കുന്ന കോർട്ടിസോൺ ഹോർമോണിൻറെ അളവ് ശരീരത്തിൽ കൂടുമ്പോൾ സ്ട്രെച്ച് മാർക്കുകൾ കൂടുതലായി കാണപ്പെടുന്നു. ചർമത്തിലെ ഇലാസ്റ്റിക് ഫൈബറുകളെ കോർട്ടിസോൺ ദുർബലപ്പെടുത്തുന്നു.[7]

പാരമ്പര്യം, യൌവനാരംഭം, ബോഡിബിൽഡിംഗ്‌, ചർമ പ്രകൃതം, ഭാര വ്യത്യാസം, ഗർഭധാരണം എന്നിവ കാരണം സ്ട്രെച്ച് മാർക്കുകൾ കാണപ്പെടാം. മരുന്നുകളുടെ ഉപയോഗം കാരണവും സ്ട്രെച്ച് മാർക്കുകൾ കാണപ്പെടാം, പ്രത്യേകിച്ചും കോർട്ടിസോൺ അടങ്ങിയ മരുന്നുകളുടെ ഉപയോഗം.

ടീനേജ് പ്രായത്തിലുള്ള യുവാക്കളിൽ കനത്ത രീതിയിലുള്ള സ്ട്രെച്ച് മാർക്കുകൾ കാണപ്പെടാം എന്ന് പഠനങ്ങളിൽനിന്നും മനസ്സിലാക്കാം.[8]

അതേസമയം ഗർഭകാലത്ത് ക്രീമുകളും ഓയിലുകളും ഉപയോഗിച്ചു സ്ട്രെച്ച് മാർക്കുകൾ തടയാം എന്നത് പഠനത്തിലൂടെ തെളിയിക്കപ്പെട്ടിട്ടില്ല.[9] ഗർഭത്തിനു ശേഷം സ്ട്രെച്ച് മാർക്കുകൾ വരുന്നതു തടയാനുള്ള ചികിത്സ വിജയകരമാകും എന്നതിനു തെളിവുകൾ അപര്യാപ്തമാണ്.[10]

ചികിത്സ[തിരുത്തുക]

ഇപ്പോഴുള്ള സ്ട്രെച്ച് മാർക്കുകൾ കാണപ്പെടുന്ന രൂപം നല്ലരീതിയിലാക്കാൻ ലേസർ ചികിത്സ, ദെർമബ്രാഷൻ, റെറ്റിനോയിട്സ് എന്നിങ്ങനെ അനവധി ചികിത്സാരീതികളുണ്ട്. ചില ക്രീം നിർമാതാക്കൾ തങ്ങളുടെ ഉത്പന്നം സ്ട്രെച്ച് മാർക്കുകൾ നീക്കാൻ ഗുണപ്രദമാണ് എന്ന അവകാശവാദവുമായി മുന്നോട്ടു വന്നിട്ടുണ്ട്, എന്നാൽ ഇതിനെ സാധൂകരിക്കുന്ന പഠനങ്ങൾ കുറവാണ്.

20 ശതമാനം ഗ്ലൈകോളിക് ആസിഡ്, 10 ശതമാനം എൽ - അസ്കോർബിക് ആസിഡ് കൂടെ സിങ്ക് സൾഫേറ്റ്, ടൈറോസിൻ എന്നിവ ഉപയോഗിച്ചുള്ള ചികിത്സ ഫലപ്രദമാണെന്നു ചില പഠനങ്ങൾ കാണിക്കുന്നുണ്ട്, മാത്രമല്ല ലേസർ ചികിത്സയും ഫലപ്രദമാണ്.[11][12]

അവലംബം[തിരുത്തുക]

 1. Bernstein, Eric. What Causes Stretch Marks?. 15 December 2008. The Patient's Guide to Stretch Marks. 12 March 2016
 2. "Stretch Marks". drbatul.com. ശേഖരിച്ചത് 12 March 2016.
 3. "Stretch Mark". Encyclopædia Britannica. ശേഖരിച്ചത് 12 March 2016.
 4. "How to prevent and treat stretch marks". iVillage. ശേഖരിച്ചത് 12 March 2016.
 5. Chang, AL; Agredano, YZ; Kimball, AB (2004). "Risk factors associated with striae gravidarum". J Am Acad Dermatol. 51: 881–5. doi:10.1016/j.jaad.2004.05.030.
 6. James, William D.; Berger, Timothy G.; മറ്റുള്ളവർക്കൊപ്പം. (2006). Andrews' Diseases of the Skin: clinical Dermatology. Saunders Elsevier. ISBN 0-7216-2921-0.CS1 maint: Multiple names: authors list (link)
 7. http://www.mayoclinic.org/diseases-conditions/stretch-marks/basics/causes/con-20032624
 8. Atwal, G.S.S.; Manku, L.K.; Griffiths, C.E.M.; Polson, D.W. (2006). "Striae gravidarum in primiparae". British Journal of Dermatology. 155 (5): 965–9. doi:10.1111/j.1365-2133.2006.07427.x.
 9. Brennan, M; Young, G; Devane, D (14 November 2012). "Topical preparations for preventing stretch marks in pregnancy". The Cochrane database of systematic reviews. 11: CD000066. doi:10.1002/14651858.CD000066.pub2.
 10. Tunzi, M; Gray, GR (15 January 2007). "Common skin conditions during pregnancy". American family physician. 75 (2): 211–8.
 11. Ash, K; Lord, J; Zukowski, M (1998). "Comparison of topical therapy for striae alba (20% glycolic acid/0.05% tretinoin versus 20% glycolic acid/10% l-ascorbic acid)". Dermatol Surg. 24: 849–56. doi:10.1111/j.1524-4725.1998.tb04262.x.
 12. name="Bolognia">Rapini, Ronald P.; Bolognia, Jean L.; Jorizzo, Joseph L. (2007). Dermatology: 2-Volume Set. St. Louis: Mosby. ISBN 1-4160-2999-0. |access-date= requires |url= (help)CS1 maint: Multiple names: authors list (link)
"https://ml.wikipedia.org/w/index.php?title=സ്ട്രെച്ച്_മാർക്കുകൾ&oldid=2429707" എന്ന താളിൽനിന്ന് ശേഖരിച്ചത്