സ്ക്രാബിൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്ക്രാബിൾ
Scrabble United Kingdom.png
സ്ക്രാബിൾ ബ്രാൻഡ് ലോഗോ. മാറ്റെൽ അമേരിക്കയ്ക്കും കാനഡയ്ക്കും വെളിയിൽ ഉപയോഗിക്കുന്ന ബ്രാൻഡ് ലോഗോ
പ്രമാണം:Scrabble Logo United States 2012.png
ഹാസ്ബ്രോ അമേരിക്കയിലും കാനഡയിലും ഉപയോഗിക്കുന്ന ലോഗോ
Designerആൽഫ്രഡ് മോഷർ ബട്ട്സ്
Publisherജെയിംസ് ബ്രുനോട്ട്
കളിക്കാർ 2–4
Age range8+
കളി തുടങ്ങാനുള്ള സമയം 2–6 മിനിട്ട്
കളിക്കാനുള്ള സമയം എൻ.എ.എസ്.പി.എ. ടൂർണമെന്റിലെ കളി: ~50 മിനിട്ട്
അവിചാരിതമായ അവസരം ഇടത്തരം (അക്ഷരങ്ങൾ കാണാതെ എടുക്കുകയാണ് ചെയ്യുന്നത്)
വേണ്ട കഴിവുകൾ പദസമ്പത്ത്, അക്ഷരജ്ഞാനം, അക്ഷരങ്ങളെ മാറ്റിമറിച്ച് പുതിയ വാക്കുണ്ടാക്കൽ, തന്ത്രം, എണ്ണം, പറ്റിക്കൽ, സാദ്ധ്യത

രണ്ടു കളിക്കാർ ഓരോ അക്ഷരങ്ങളുള്ള ടൈലുകൾ കൊണ്ട് വാക്കുകൾ ഉണ്ടാക്കി കളിക്കുന്ന ഒരു അക്ഷരക്കളിയാണ് സ്ക്രാബിൾ. 15×15 കളങ്ങളുള്ള ഒരു ബോഡിലാണ് കളി നടക്കുനത്. നെടുകെയും കുറുകെയും ക്രോസ് വേഡ് രീതിയിലാണ് വാക്കുകൾ അടുക്കേണ്ടത്. നിഘണ്ടുവിലുള്ള വാക്കുകളാവണം ഉപയോഗിക്കേണ്ടത്. ഒഫീഷ്യൽ ക്ലബ് ആൻഡ് ടൂർണമെന്റ് വേഡ് ലിസ്റ്റ്, ഒഫീഷ്യൽ സ്ക്രാബിൾ പ്ലേയേഴ്സ് ഡിക്ഷനറി എന്നിവ അനുവദനീയമായ വാക്കുകൾ ഉൾക്കൊള്ളിച്ചിട്ടുള്ള സഞ്ചികക‌ളാണ്.

സ്ക്രാബിൾ എന്ന ട്രേഡ് മാർക്ക് അമേരിക്കയിലും കാനഡയിലും ഹാസ്ബ്രോ ഇൻക്. എന്ന കമ്പനിയുടെ കൈവശമാണ്. മറ്റിടങ്ങളിൽ മാറ്റെൽ എന്ന കമ്പനിയാണ് ഇത് കൈവശം വച്ചിരിക്കുന്നത്. 121 രാജ്യങ്ങളിൽ ഈ കളി പ്രചാരത്തിലുണ്ട്. 29 ഭാഷകളിൽ ഈ കളി ലഭ്യമാണ്. 15 കോടി സ്ക്രാബിൾ ഉപകരണങ്ങൾ വിറ്റുപോയിട്ടുണ്ട്. [1][2][3]

കളിയുടെ വിശദാംശങ്ങൾ[തിരുത്തുക]

സ്ക്രാബിൾ കളി പുരോഗമിക്കുന്നു.

രണ്ടോ നാലോ കളിക്കാർ ചതുരാകൃതിയിലുള്ളതും15×15 കള്ളികളുള്ളതുമായ ഒരു ബോർഡ് ഉപയോഗിച്ചാണ് കളിക്കുന്നത്. ഓരോ കള്ളിയിലും ഓരോ അക്ഷര‌ങ്ങൾ വയ്ക്കാൻ സാധിക്കും. മത്സരങ്ങളിൽ സാധാരണയായി ഇത് രണ്ടു കളിക്കാർ തമ്മിലാണ് നടക്കുന്നത്.

ബോഡിൽ മൂല്യം കൂടുതലുള്ള കള്ളികളുണ്ട്. ഒരു വാക്ക് ചുവന്ന കള്ളിയിൽ സ്പർശിച്ചാൽ വാക്കിലെ എല്ലാ അക്ഷരങ്ങളുടെയും തുകയെ മൂന്നു തവണ ഗുണിച്ചാൽ കിട്ടുന്ന പോയിന്റ് ലഭിക്കും. ഇത്തരം എട്ട് കള്ളികളുണ്ട്. 17 പിങ്ക് കള്ളികളിൽ സ്പർശിച്ചാൽ വാക്കിന്റെ പോയിന്റിന്റെ ഇരട്ടി പോയിന്റ് നേടാം. 12 കടും നീലക്കള്ളികളിൽ വയ്ക്കുന്ന അക്ഷരത്തിന്റെ മൂന്നിരട്ടി പോയിന്റുകൾ ലഭിക്കും. 24 ഇളം നീല കള്ളികളിൽ വയ്ക്കുന്ന അക്ഷരത്തിന്റെ ഇരട്ടി പോയിന്റ് ലഭിക്കും. 2008-ൽ ഹാസ്ബ്രോ ഓറഞ്ച്, ചുവപ്പ്, നീല, പച്ച എന്നിങ്ങനെയാക്കി മാറ്റുകയുണ്ടായി. പഴയ ബോഡുകൾ തന്നെയാണിപ്പോഴും മത്സരങ്ങളിൽ കൂടുതലും ഉപയോഗിക്കുന്നത്. [4]

Blank Scrabble tile
Scrabble tile for "C"
Scrabble tile for "R"
Scrabble tile for "A"
Scrabble tile for "B"
Scrabble tile for "B"
Scrabble tile for "L"
Scrabble tile for "E"
കളിയുടെ പേര് ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരിക്കുന്നു. എല്ലാ ടൈലുകൾക്കും പോയിന്റുണ്ട്. ഒന്നുമെഴുതാത്ത ടൈൽ ഏത് അക്ഷരത്തിനു പകരമായും ഉപയോഗിക്കാമെങ്കിലും ഈ ടൈലിന് പോയിന്റില്ല.

ഇംഗ്ലീഷ് ഭാഷാ സെറ്റിൽ 100 ടൈലുകളുണ്ട്. ഇതിൽ 98 എണ്ണത്തിലും ഓരോ അക്ഷരങ്ങൾ എഴുതിയിട്ടുണ്ട്. ഇവയ്ക്ക് 1 മുതൽ 10 വരെ പോയിന്റുകളുമുണ്ട്. പോയിന്റ് നൽകപ്പെട്ടിരിക്കുന്നത് അക്ഷരം ഇംഗ്ലീഷ് ഭാഷയിൽ ഉപയോഗിക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ്.

ഔദ്യോഗിക സ്ക്രാബിൾ ബോഡ് ഡിസൈൻ
കീ:
2×LS = അക്ഷരത്തിന്റെ ഇരട്ടി പോയിന്റ്   3×LS= അക്ഷരത്തിന്റെ മൂന്ന് മടങ്ങ്
2×WS / ★ = വാക്കിന്റെ ഇരട്ടി   3×WS = വാക്കിന്റെ മൂന്ന് മടങ്ങ്

കമ്പ്യൂട്ടറിലും നെറ്റിലും[തിരുത്തുക]

കമ്പ്യൂട്ടറുകളിൽ സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്തും, സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ ചെയ്യാതെ തന്നെ ഇന്റർനെറ്റ് വഴിയും സ്ക്രാബിൾ കളിക്കാവുന്നതാണ്. ഈ രീതികളിൽ സ്ക്രാബിൾ കളിക്കുന്നത് ഏറെ പ്രചാരം സിദ്ധിച്ചിട്ടുണ്ട്. അത്താരി (Atari) നിർമ്മിച്ച സ്ക്രാബിളിന്റെ കമ്പ്യൂട്ടർ പതിപ്പാണ് അമേരിക്കയിലും കാനഡയിലും നിലവിലുള്ളത്. മറ്റു രാജ്യങ്ങളിൽ ubisoft എന്ന കമ്പനിയുടെ സ്ക്രാബിളാണ് കളിക്കപ്പെടുന്നത്. Quackle എന്ന പേരിൽ ഓപ്പൺ സോഴ്സ് ഗെയിമും നിലവിലുണ്ട്. ഇവയ്ക്ക് പുറമെ മൊബൈൽ ഫോണുകൾ അടക്കമുള്ള ഉപകരണങ്ങളിലും സ്ക്രാബിൾ കളിക്ക് പ്രചാരം സിദ്ധിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. "History of Toys and Games: Scrabble". history.com.
  2. "The History of Scrabble®". മൂലതാളിൽ നിന്നും 2011-06-08-ന് ആർക്കൈവ് ചെയ്തത്.
  3. "Spell bound". London: The Guardian. 2008-06-28. ശേഖരിച്ചത് 2009-01-02.
  4. "Official Tournament Rules" (PDF). North American SCRABBLE® Players Association. June 16, 2011. പുറം. 8. ശേഖരിച്ചത് 2011-11-01.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്ക്രാബിൾ&oldid=3830351" എന്ന താളിൽനിന്ന് ശേഖരിച്ചത്