സോർബെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോർബെറ്റ്
റാസ്ബെറി സോർബെറ്റ്
വിഭവത്തിന്റെ വിവരണം
തരംഉറഞ്ഞ ഡെസേർട്ട്
പ്രധാന ചേരുവ(കൾ)വെള്ളം, പഞ്ചസാര, മധുരപാനീയം, വീഞ്ഞ് എന്നിവ

മധുരമുള്ള പാനീയത്തിൽ തണുത്ത ഡെസ്സെർട്ട് ചേർത്ത് ഉണ്ടാക്കുന്ന വിഭവമാണ് സോർബെറ്റ്. പാനീയമായി ഉപയോഗിക്കുന്നത് വീഞ്ഞ്, പഴസത്ത, തേൻ എനിവയാണ്. പല രാജ്യങ്ങളിലും ഐസ്ക്രീമിനു പകരമായി സോർബെറ്റ് ഉപയോഗിക്കുന്നു. സോർബെറ്റ് പോലുള്ള ഒരു ഇറ്റാലിയൻ വിഭവമാണ് ഗ്രാനിറ്റ. എന്നാൽ ഗ്രാനിറ്റയിലുള്ള ഐസ് വലിപ്പമേറിയതും, പാനീയം ഘനീഭവിച്ചതുമായിരിക്കും. ആഫ്രിക്കയിൽ പ്രചാരത്തിലുള്ള അഗ്രാസ് എന്ന സോർബെറ്റിൽ ബദാമും പഞ്ചസാരയും ചേർക്കുന്നു. ജിവ്രെ എന്നത് പഴത്തിന്റെ തൊലിയിലോ, ചിരട്ടയിലോ വിളമ്പുന്ന സോർബെറ്റിനെ വിളിക്കുന്ന പേരാണ്.

ചരിത്രം[തിരുത്തുക]

അറബി വാക്കായ 'ഷറാബി'ൽ നിന്നാണ് സോർബെറ്റ് എന്ന വാക്ക് ഉദ്ഭവിച്ചത്. ഷറാബ് എന്നാൽ ലഹരി പാനീയം എന്നർഥം. നാടോടിക്കഥകൾ പ്രകാരം സോർബെറ്റ് കണ്ടുപിടിച്ചത് റോമൻ ചക്രവർത്തിയായ നീറോ ആണ്. ഇദ്ദേഹത്തിന്റെ പരിചാരകർ മലനിരകളിൽ നിന്നും മഞ്ഞ് ശേഖരിക്കുകയും, രാജാവ് ഊണ്മുറിയിൽ വച്ച് മഞ്ഞിൽ വീഞ്ഞും തേനും ചേർത്തു കുടിക്കുകയുമായിരുന്നത്രെ.

"https://ml.wikipedia.org/w/index.php?title=സോർബെറ്റ്&oldid=2314978" എന്ന താളിൽനിന്ന് ശേഖരിച്ചത്