സോറസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 

Dicksonia antartica യുടെ സോറസ് ഉള്ള ഒരു തണ്ടിന്റെ അടിവശം. ഓരോ വൃത്താകൃതിയിലുള്ള തവിട്ട് ഭാഗവും ഒരു വ്യക്തിഗത സോറസ് ആണ്.

പന്നൽ ചെടികളിലും പൂപ്പലുകളിലും കുറെ സ്പൊറാഞ്ജിയം (സ്പോറുകൾ ഉണ്ടാക്കുകയും അവയെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഭാഗം) ചേർന്നതാണ് ഒരു സോറസ് . ഈ പുതിയ ലാറ്റിൻ പദം പുരാതന ഗ്രീക്കിൽ നിന്നാണ് വന്നത് ( sōrós 'stack, pile, heap').

ലൈക്കനുകളിലും മറ്റ് ഫംഗസുകളിലും, സോറസ് ഒരു ബാഹ്യ പാളിയാൽ ചുറ്റപ്പെട്ടിരിക്കുന്നു. ചില ചുവന്ന ആൽഗകളിൽ, ഇത് താലസിലേക്ക് കുഴിഞ്ഞ നിലയിൽ കാണാം.

പന്നലുകളിൽ, സോറസ് ഇലകളിലെ അഗ്രത്തിലോ അടിഭാഗത്തോ മഞ്ഞച്ചോ തവിട്ടു നിറത്തിലോ കാണാം. . ചില സ്പീഷീസുകളിൽ, ഇൻഡ്യൂസിയം എന്ന കല ഒരു കുടപോലെ സോറസിനെ സംരക്ഷിക്കുന്നു.

പന്നലുകളുടെ സ്പോറോഫൈറ്റ് തലമുറയിലാണ് സോറസ് ഉണ്ടാകുന്നത്. സ്പൊറാഞ്ജിയം പക്വത പ്രാപിക്കുമ്പോൾ, ഇൻഡ്യൂസിയം ചുരുങ്ങുന്നു, അങ്ങനെ ബീജം പുറത്തുവരുന്നതിന് തടസ്സമില്ലാതാകുന്നു. പിന്നീട് സ്പൊറാഞ്ജിയം പൊട്ടി സ്പോറുകളെ പുറത്തുവിടുന്നു.

സോറിയുടെ ആകൃതി, ക്രമീകരണം, സ്ഥാനം എന്നിവ പലപ്പോഴും ഫേൺ ടാക്സ തിരിച്ചറിയുന്നതിൽ വിലപ്പെട്ട സൂചനകളാണ്. സോറി വൃത്താകൃതിയിലോ രേഖീയമോ ആകാം. കോസ്റ്റയ്ക്ക് സമാന്തരമോ ചരിഞ്ഞതോ ക്രമരഹിതമായോ ക്രമീകരിച്ചിരിക്കും. ഫ്രോണ്ടിൻ്റെ ലാമിനയുടെ അരികിൽ നിന്നുള്ള അകലവും ടാക്സ തിരിച്ചറിയാനുള്ള വഴിയാണ്. ഇൻഡ്യൂസിയത്തിന്റെ സാന്നിധ്യം അല്ലെങ്കിൽ അഭാവം പന്നലിൻ്റെ ടാക്സ തിരിച്ചറിയാൻ ഉപയോഗിക്കുന്നു.

ഗാലറി[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

  • സോറോകാർപ്പ്

റഫറൻസുകളും ബാഹ്യ ലിങ്കുകളും[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോറസ്&oldid=3676824" എന്ന താളിൽനിന്ന് ശേഖരിച്ചത്