സോയിൽ നെയിലിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

അസ്ഥിരമായ പ്രകൃതിദത്ത മണ്ണിന്റെ ചരിവുകളെ സംരക്ഷിക്കുന്നതിനോ അല്ലെങ്കിൽ പുതിയതോ നിലവിലുള്ളതോ ആയ മണ്ണിന്റെ ചരിവുകൾ സുരക്ഷിതമായി നിലനിർത്താനോ അനുവദിക്കുന്ന ഒരു നിർമ്മാണ പരിഹാര മാർഗ്ഗമാണ് സോയിൽ നെയിലിംഗ്. [1]

നിർമ്മാണം[തിരുത്തുക]

ആദ്യം മൺചരുവിൽ ആഴത്തിൽ ഏകദേശം 1.5 മീറ്റർ അകലങ്ങളിൽ ഡ്രിൽ ചെയ്യുന്നു. തുടർന്ന് ബലമേറിയ ഉരുക്കുകമ്പികൾ മൺചരുവിലെ ഡ്രിൽ സുഷിരങ്ങളിലേക്ക് തുളച്ചുകയറ്റുന്നു. ഈ ഉരുക്കുകമ്പികൾ ലംബമായി 10 മുതൽ 20 ഡിഗ്രി വരെ ചരിവിലാണ് സ്ഥാപിച്ചിരിക്കുന്നത്. തുടർന്ന് ഇവയെ പരസ്പരം ബന്ധിപ്പിച്ച് ഉരുക്കുവല ആവരണം ചെയ്യുന്നു. ഈ ആവരണത്തെ ഷോട്ട്-ക്രീറ്റ് എന്നുപറയുന്നു. ഷോട്ട്-ക്രീറ്റിന് മുകളിൽ സിമെന്റ് ലേപനം ചെയ്യുകയും പ്രോജക്റ്റിന് ഒരു സൗന്ദര്യാത്മക ഫിനിഷ് സൃഷ്ടിക്കുകയും ചെയ്യുന്നു. [2]

തുടക്കം[തിരുത്തുക]

1972 ൽ യൂ എസിലെ വെർസൈൽസിൽ ആണ് ആദ്യമായി സോയിൽ നെയിലിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചത്. ഇപ്പോൾ ലോകമെമ്പാടും ഈ സങ്കേതം ഉപയോഗപ്പെടുത്തുന്നു. [3]

കേരളത്തിൽ[തിരുത്തുക]

തിരുവനന്തപുരത്തെ കഴക്കൂട്ടം-മുക്കോല ബൈപ്പാസ് നിർമ്മാണത്തോടനുബന്ധിച്ചുള്ള സംരക്ഷണ ഭിത്തി നിർമിച്ചിരിക്കുന്നത് സോയിൽ നെയിലിംഗ് സാങ്കേതിക വിദ്യയിലാണ്. [4] [5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സോയിൽ_നെയിലിംഗ്&oldid=3284938" എന്ന താളിൽനിന്ന് ശേഖരിച്ചത്