ഉള്ളടക്കത്തിലേക്ക് പോവുക

സോഫിയ വെർഗാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സോഫിയ വെർഗാര
വെർഗാര 2019-ൽ
ജനനം
സോഫിയ മാർഗരിറ്റ വെർഗാര വെർഗാര

(1972-07-10) ജൂലൈ 10, 1972 (age 53) വയസ്സ്)
ബാരൻക്വില്ല, അറ്റ്‌ലാൻ്റിക്കോ, കൊളംബിയ
പൗരത്വം
  • കൊളംബിയ (ജന്മസ്ഥലം അനുസരിച്ച്)
  • യുണൈറ്റഡ് സ്റ്റേറ്റ്സ്
തൊഴിൽs
  • നടി
  • ടെലിവിഷൻ അവതാരക
സജീവ കാലം1995–തുടരുന്നു
ജീവിതപങ്കാളിs
  • ജോ ഗോൺസാലസ്
    (m. 1991; div. 1993)
  • (m. 2015; div. 2024)
കുട്ടികൾ1
ബന്ധുക്കൾസാന്ദ്ര വെർഗാര (കസിൻ, ദത്തെടുത്ത സഹോദരി)
വെബ്സൈറ്റ്www.sofiavergara.com

സോഫിയ മാർഗരിറ്റ വെർഗാര വെർഗാര (ജനനം, ജൂലൈ 10, 1972)[1][2] ഒരു കൊളംബിയൻ, അമേരിക്കൻ നടിയും ടെലിവിഷൻ വ്യക്തിത്വവുമാണ്, പ്രൈംടൈം എമ്മി അവാർഡുകളിലും ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളിലും അഞ്ച് വീതം നോമിനേഷനുകൾ അവർക്ക് ലഭിച്ചിട്ടുണ്ട്. യു.എസിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് അവർ..[3][4]

മോഡേൺ ഫാമിലി (2009–2020) എന്ന എബിസി ടെലിവിഷൻ പരമ്പരയിലെ ഗ്ലോറിയ ഡെൽഗാഡോ-പ്രിറ്റ്ചെറ്റ്, ഗ്രിസെൽഡ (2024) എന്ന നെറ്റ്ഫ്ലിക്സ് മിനിപരമ്പരയിലെ ഗ്രിസെൽഡ ബ്ലാങ്കോ എന്നീ കഥാപാത്രങ്ങളിലൂടെയാണ് വെർഗാര പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നു. 1990 കളുടെ അവസാനത്തിൽ സ്പാനിഷ് ഭാഷാ ടെലിവിഷൻ ശൃംഖലയായ യൂണിവിഷനു വേണ്ടി രണ്ട് ടെലിവിഷൻ ഷോകളിൽ സഹ-അവതാരകയായി പ്രവർത്തിച്ചതോടെയാണ് അവർ പ്രശസ്തിയിലേക്കുള്ള പടവുകൾ കയറിയത്. 2003-ൽ പുറത്തിറങ്ങിയ ചേസിങ് പാപ്പി എന്ന ഇംഗ്ലീഷ് ചിത്രത്തിലെ വേഷത്തിന് ശേഷം, ഫോർ ബ്രദേഴ്‌സ് (2005), ടൈലർ പെറിയുടെ മീറ്റ് ദി ബ്രൗൺസ് (2008), മഡിയ ഗോസ് ടു ജയിൽ (2009) എന്നീ ഹാസ്യാത്മക നാടകീയ ചിത്രങ്ങളിലും അവർ അഭിനയിച്ചു. ന്യൂ ഇയേഴ്‌സ് ഈവ് (2011), ദി ത്രീ സ്റ്റൂജസ് (2012), മാഷെറ്റ് കിൽസ് (2013), ഫേഡിംഗ് ഗിഗോളോ (2013), ഷെഫ് (2014), ഹോട്ട് പർസ്യൂട്ട് (2015) എന്നീ ചിത്രങ്ങളിലും വെർഗാര പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഹാപ്പി ഫീറ്റ് ടു (2011), ദി ഇമോജി മൂവി (2017), ഡെസ്പിക്കബിൾ മി 4 (2024) എന്നീ ആനിമേറ്റഡ് ചിത്രങ്ങൾക്ക് അവർ ശബ്ദം നൽകിയിട്ടുണ്ട്.

2020 മുതൽ, വെർഗാര അമേരിക്കാസ് ഗോട്ട് ടാലന്റ് എന്ന ടെലിവിഷൻ ടാലന്റ് ഷോയിൽ വിധികർത്താവാണ്.[5] ഒരു വ്യവസായിയായ അവർ, ബ്രാൻഡ് അംബാസഡർ എന്ന നിലകളിലും അറിയപ്പെടുന്നു. കെമാർട്ടിനായി വെർഗാര സ്വന്തമായി ഫാഷൻ ലൈൻ രൂപകൽപ്പന ചെയ്യുകയും 2011 ൽ പെപ്‌സി, സൗന്ദര്യവർദ്ധക ബ്രാൻഡായ കവർഗേൾ എന്നിവയുമായി കരാറുകൾ ഒപ്പുവയ്ക്കുകയും ചെയ്തു. 2014 ൽ തന്റെ ആദ്യ സുഗന്ധദ്രവ്യമായ "സോഫിയ ബൈ സോഫിയ വെർഗാര" പുറത്തിറക്കിയ അവർ അതിനുശേഷം നാല് സുഗന്ധദ്രവ്യങ്ങൾ കൂടി പുറത്തിറക്കി.[6]

ആദ്യകാല ജീവിതം

[തിരുത്തുക]

സോഫിയ മാർഗരിറ്റ വെർഗാര വെർഗാര 1972 ജൂലൈ 10 ന് കൊളംബിയയിലെ ബാരൻക്വില്ല നഗരത്തിൽ ഒരു കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു.[7][8] അവരുടെ അമ്മ മാർഗരിറ്റ വെർഗാര ഡി വെർഗാര ഒരു വീട്ടമ്മയും പിതാവ് ജൂലിയോ എൻറിക് വെർഗാര റോബയോ മാംസ വ്യവസായത്തിനുവേണ്ടി കന്നുകാലികളെ വളർത്തുന്നയാളുമായിരുന്നു..[9][10][11] അവരുടെ അഞ്ച് സഹോദരങ്ങളും നിരവധി കസിൻസും അവരെ "ടോട്ടി" എന്നാണ് വിളിച്ചിരുന്നത്.[12]

വെർഗാര തുടക്കത്തിൽ കൊളംബിയയിലെ നാഷണൽ യൂണിവേഴ്സിറ്റിയിൽ മൂന്ന് വർഷം ദന്തചികിത്സ പഠിച്ചുവെങ്കിലും ബിരുദം പൂർത്തിയാക്കുന്നതിന് രണ്ട് സെമസ്റ്റർ ബാക്കിയുള്ളപ്പോൾ മോഡലിംഗിലും ഷോ ബിസിനസിലും അവസരങ്ങൾ തേടുന്നതിനായി പഠനം ഉപേക്ഷിച്ചു..[13][14] 1998 ൽ, മൂത്ത സഹോദരൻ റാഫേൽ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമത്തിനിടെ കൊളംബിയയിൽവച്ച് കൊല്ലപ്പെട്ടു.[15] കൊലപാതകത്തിന്റെ ഫലമായുണ്ടായ അസ്വസ്ഥതകളിൽ രക്ഷപെടാൻ വെർഗാര അമേരിക്കയിലേക്ക് കുടിയേറുകയും ഫ്ലോറിഡയിലെ മയാമിയിൽ സ്ഥിരതാമസമാക്കുകയും ചെയ്തു.[16][17][18][19] അവളുടെ കസിനും ദത്തുസഹോദരിയുമായ സാന്ദ്രയും അമേരിക്കയിലെ ഒരു ടെലിവിഷൻ നടിയാണ്.[20][21]

വെർഗാര 2009-ൽ.
2013 ലെ ഗോൾഡൻ ഗ്ലോബ് പുരസ്കാര വേളയിൽ വെർഗാര.

കൊളംബിയയിലെ ഒരു കടലോരത്തുകൂടി നടക്കുമ്പോൾ വെർഗാര ഒരു ഫോട്ടോഗ്രാഫറുടെ ശ്രദ്ധയിൽപ്പെടുകയും മോഡലിംഗ്, ടെലിവിഷൻ ജോലികൾക്കുള്ള ഓഫറുകൾ അയാൾവഴി അവർക്ക് ലഭിക്കുകയും ചെയ്തു.[22][23] അവളുടെ കത്തോലിക്കാ വിദ്യാലയത്തിലെ അധ്യാപകർ ആ ജോലി ഏറ്റെടുക്കാൻ വ്യക്തിപരമായ അനുമതി നൽകുന്നത് വരെ തന്റെ ആദ്യത്തെ ടെലിവിഷൻ പരസ്യം ചെയ്യുന്നതിനെക്കുറിച്ച് ആശങ്കയുണ്ടായിരുന്നതായി അവർ പിന്നീട് പറഞ്ഞു.[24] 17 വയസ്സുള്ളപ്പോൾ ലാറ്റിൻ അമേരിക്കയിൽ സംപ്രേഷണം ചെയ്ത ഒരു പെപ്സിയുടെ പരസ്യത്തിലാണ് അവർ ആദ്യമായി പ്രത്യക്ഷപ്പെട്ടത്.[25] തുടർന്ന് ഗ്ലോറിയ എസ്റ്റെഫാനാടൊപ്പം ക്രിയേറ്റീവ് വർക്ക്ഷോപ്പ്സ് സ്കൂൾ ഓഫ് ആക്ടിംഗിൽ പഠനം ആരംഭിച്ചു.[26] 2009-ൽ, വെർഗാര ബ്രോഡ്‌വ നാടകവേദിയിൽ ഷിക്കാഗോ എന്ന മ്യൂസിക്കലിൽ മാട്രൺ മാമാ മോർട്ടൺ എന്ന കഥാപാത്രമായി ആറ് ആഴ്ച പ്രത്യക്ഷപ്പെട്ടു.[27][28]

അതേ വർഷം തന്നെ എബിസിയുടെ മോഡേൺ ഫാമിലി എന്ന ടെലിവിഷൻ പരമ്പരയിൽ ഗ്ലോറിയ ഡെൽഗാഡോ-പ്രിറ്റ്ചെറ്റ് എന്ന കഥാപാത്രമായി അഭിനയിച്ചു. 2010 മുതൽ 2013 വരെ ഒരു കോമഡി പരമ്പരയിലെ മികച്ച സഹനടിക്കുള്ള പ്രൈംടൈം എമ്മി അവാർഡിന് അവർ നാമനിർദ്ദേശം ചെയ്യപ്പെട്ടു.[29] 2012 ജൂലൈ 18 ന് ഫോർബ്സ്.കോം പുറത്തിറക്കിയ ഒരു പട്ടിക പ്രകാരം, കഴിഞ്ഞ 12 മാസത്തേക്ക് 19 മില്യൺ ഡോളർ സമ്പാദിച്ചുകൊണ്ട്, യുഎസ് ടെലിവിഷനിൽ ഏറ്റവും കൂടുതൽ വരുമാനം നേടുന്ന വനിതയായിരുന്നു വെർഗാര.[30][31] പീപ്പിൾ മാഗസിൻ "ഏറ്റവും സുന്ദരികളായ 50 ആളുകളിൽ" ഒരാളായി വെർഗാരയെ തിരഞ്ഞെടുത്തതോടൊപ്പം, ഹോളിവുഡ് റിപ്പോർട്ടറും ബിൽബോർഡും ഹോളിവുഡിലെ ഏറ്റവും സ്വാധീനമുള്ള ലാറ്റിൻ വനിതകളിൽ ഒരാളായും വെർഗാരയെ തിരഞ്ഞെടുത്തു.[32] 2015 മെയ് 7 ന് ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ വെർഗാരയ്ക്ക് ഒരു താരം ലഭിച്ചു.[33][34] 2015 ൽ, ഫോർബ്സ് വെർഗാരയുടെ വാർഷിക വരുമാനം 28.5 മില്യൺ ഡോളറായി കണക്കാക്കി.[35]

ലീ ഡാനിയൽസ് സംവിധാനം ചെയ്ത ദി പേപ്പർബോയ് എന്ന സ്വതന്ത്ര നാടകീയ ചിത്രത്തിൽ അഭിനയിക്കാൻ അവർ തീരുമാനിച്ചിരുന്നു. എന്നിരുന്നാലും ഷൂട്ടിംഗ് വൈകിയതും ചിത്രത്തിന്റെ പുതുക്കിയ ഷൂട്ടിംഗും മോഡേൺ ഫാമിലി പരമ്പരയുടെ മൂന്നാം സീസണിന്റെ ഷൂട്ടിംഗ് ഷെഡ്യൂളുമായി ചേരാതെ വന്നതോടെ അവർ ചിത്രത്തിൽനിന്ന് ഒഴിവായി.[36] 2011 ജൂലൈയിൽ, ഒരു പ്രധാന സിനിമയിലെ അവരുടെ ആദ്യ പ്രധാന വേഷമായ ഫാരെല്ലി സഹോദരന്മാരുടെ ദി ത്രീ സ്റ്റൂജസിന്റെ ചിത്രീകരണം അവർ പൂർത്തിയാക്കി. "മുഴുവൻ പണവും നേടുന്നതിനായി ത്രീ സ്റ്റൂജുകളെ തന്റെ ഭർത്താവിനെ കൊല്ലാൻ പ്രേരിപ്പിക്കുന്ന ഒരു ദുഷ്ട സ്ത്രീയെയാണ് ഞാൻ ചിത്രത്തിൽ അവതരിപ്പിച്ചത്" എന്ന് അവർ പറഞ്ഞു.[37] 2012 ഏപ്രിലിൽ, തന്റെ മകൻ മനോളോയുടെ യൂട്യൂബ് വെബ് പരമ്പരയായ വിഡ കോൺ ടോട്ടിയിൽ അവർ പ്രത്യക്ഷപ്പെട്ടു.[38]

2016 ജൂണിൽ, ഹ്യൂമൻ റൈറ്റ്സ് കാമ്പയിൻ ഒർലാൻഡോ നിശാക്ലബ് വെടിവയ്പ്പിലെ ഇരകൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഒരു വീഡിയോ പുറത്തിറക്കിയതിൽ; വെർഗാരയും മറ്റുള്ളവരും അവിടെ കൊല്ലപ്പെട്ട ആളുകളുടെ കഥകൾ പറഞ്ഞു.[39][40] 2016 സെപ്റ്റംബർ വരെ, വെർഗാര വീണ്ടും ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയായി മാറിയെന്നും കഴിഞ്ഞ വർഷം 43 മില്യൺ ഡോളർ സമ്പാദിച്ചുവെന്നും ഫോർബ്സ് റിപ്പോർട്ട് ചെയ്തു.[41] 2020 ഫെബ്രുവരിയിൽ, പതിനഞ്ചാം സീസൺ മുതൽ അമേരിക്കാസ് ഗോട്ട് ടാലന്റ് എന്ന ടാലന്റ് ഷോയിൽ വെർഗാര ഒരു ജഡ്ജിയാകുമെന്ന് പ്രഖ്യാപിച്ചു. 2021 ൽ ഇതിന്റെ തന്റെ രണ്ടാം സീസണിലും, 2022 ൽ മൂന്നാമത്തെ സീസണിലും, 2023 ൽ നാലാമത്തെ സീസണിലും, 2024 ൽ അഞ്ചാമത്തെ സീസണിലും, 2025 ൽ ആറാമത്തെ സീസണിലും അവർ തിരിച്ചെത്തി.[42][43]

2024-ൽ, ഗ്രിസെൽഡ എന്ന മിനി പരമ്പരയിൽ ഗ്രിസെൽഡ ബ്ലാങ്കോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്, ഒരു പരിമിത ടെലിവിഷൻ പരമ്പരയിലോ സിനിമയിലോ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന നായികയ്ക്കുള്ള പ്രൈംടൈം എമ്മി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്ത് ജനിച്ച ആദ്യത്തെ ലാറ്റിനക്കാരിയായി വെർഗാര മാറി.[44]

അവലംബം

[തിരുത്തുക]
  1. "Monitor". Entertainment Weekly. No. 1215. July 13, 2012. p. 20.
  2. "Entre pitufos mexicanos, Sofía Vergara celebró sus 39 años / Among Mexican Smurfs, Sofia Vergara celebrated her 39 years". El Heraldo (in സ്‌പാനിഷ്). July 11, 2011. Archived from the original on October 4, 2013. Retrieved March 29, 2015. Sofía Margarita Vergara Vergara nació el 10 de julio de 1972 en Barranquilla. / Sofía Margarita Vergara Vergara was born on 10 July 1972 in Barranquilla.
  3. Highest Paid TV Actresses in the World Archived ഫെബ്രുവരി 4, 2024 at the Wayback Machine. Harper's Bazaar (October 25, 2018). Retrieved October 16, 2020.
  4. Berg, Madeline. "The Highest-Paid Actresses 2020: Small Screen Stars Like Sofia Vergara, Ellen Pompeo And Elisabeth Moss Shine". Forbes. Archived from the original on October 2, 2020. Retrieved August 28, 2021.
  5. Matt Donnelly; Joe Otterson (February 27, 2020). "Sofia Vergara, Heidi Klum Set as America's Got Talent Season 15 Judges". Variety. Archived from the original on March 5, 2020. Retrieved March 7, 2020.
  6. "How A Business-First Mentality Earned Sofia Vergara $43 Million This Year". Forbes. Archived from the original on February 4, 2023. Retrieved January 11, 2023.
  7. McKay, Hollie (March 25, 2015). "Sofia Vergara's Catholic family concerned she would look like a 'hooker' in Hollywood". Fox News. Archived from the original on March 8, 2016. Retrieved March 13, 2020.
  8. "Celebrity Central: Sofia Vergara". People. Archived from the original on October 26, 2014. Retrieved May 9, 2012.
  9. Luaine Lee (December 31, 2006). "Sofia Vergara gets a role she can sink her perfect teeth into". The Free Lance–Star. Archived from the original on May 9, 2008. Retrieved October 28, 2008.
  10. Dolen, Christine (May 25, 2009). "Tropical Life". Miami Herald. Archived from the original on November 14, 2012. Retrieved March 30, 2010.
  11. "Sofía Vergara: Duelo en Navidad". Diario las Américas. December 26, 2009. Archived from the original on July 18, 2011. Retrieved March 29, 2010.
  12. Francis Rodríguez (March 21, 2008). "Sofía Vergara stars in "Meet The Browns," strives for a lead role". New York Daily News. Archived from the original on March 28, 2008. Retrieved October 28, 2008.
  13. Luaine Lee (December 31, 2006). "Sofia Vergara gets a role she can sink her perfect teeth into". The Free Lance–Star. Archived from the original on May 9, 2008. Retrieved October 28, 2008.
  14. Alexis Chiu; Brian Orloff (November 4, 2009). "5 Things to Know About Sofia Vergara". People. Archived from the original on February 29, 2020. Retrieved February 29, 2020.
  15. VanHoose, Benjamin (2020-07-01). "Sofia Vergara Recalls Brother's Death During Powerful AGT Audition: 'I Can Feel Your Pain'". People (in ഇംഗ്ലീഷ്). Archived from the original on February 1, 2023. Retrieved 2023-02-01.
  16. "Celebrity Central: Sofia Vergara". People. Archived from the original on October 26, 2014. Retrieved May 9, 2012.
  17. Luaine Lee (December 31, 2006). "Sofia Vergara gets a role she can sink her perfect teeth into". The Free Lance–Star. Archived from the original on May 9, 2008. Retrieved October 28, 2008.
  18. Francis Rodríguez (March 21, 2008). "Sofía Vergara stars in "Meet The Browns," strives for a lead role". New York Daily News. Archived from the original on March 28, 2008. Retrieved October 28, 2008.
  19. Tonisha Johnson (2006). "Four Brothers: An Interview with Sofia Vergara". Gesica magazine. Archived from the original on August 30, 2008. Retrieved October 28, 2008.
  20. Finn, Natalie (August 8, 2011). "Modern Family Drama". Modern Family Drama: Is Maxim Hottie Sandra Vergara Pretending to Be Sofia's Sister?. E online. Archived from the original on June 22, 2012. Retrieved October 8, 2012.
  21. "Sofia Vergara's Sister, Sandra Vergara, Lands New Role". The Huffington Post/People Magazine. December 17, 2012. Archived from the original on March 2, 2014. Retrieved February 24, 2014.
  22. Stated on Inside the Actors Studio, 2011.
  23. Wert, Nicole (November 20, 2022). "Sofia Vergara Shares Throwback Snaps From Her Home Country". Parade (in ഇംഗ്ലീഷ്). Archived from the original on February 1, 2023. Retrieved 2023-02-01.
  24. "La Diva Loca". Archived from the original on October 14, 2007.
  25. Wilson Morales (August 5, 2005). "Four Brothers: An Interview with Sofia Vergara". blackfilm.com. Archived from the original on August 30, 2008. Retrieved October 28, 2008.
  26. "Acting Classes, Acting School, Acting Workshops: Creative Workshop". www.creativeworkshops.com. Archived from the original on January 27, 2017. Retrieved June 10, 2016.
  27. "Sofía Vergara Had a Leading Role in Chicago on Broadway—See the Pics". NBC Insider Official Site (in അമേരിക്കൻ ഇംഗ്ലീഷ്). 2023-04-14. Archived from the original on January 16, 2024. Retrieved 2024-01-16.
  28. "BBC One - The Graham Norton Show, Series 31, Episode 13". BBC (in ബ്രിട്ടീഷ് ഇംഗ്ലീഷ്). Archived from the original on January 13, 2024. Retrieved 2024-01-16.
  29. "Sofia Vergara". Television Academy. Archived from the original on September 11, 2013. Retrieved March 16, 2016.
  30. "Sofia Vergara tops Forbes highest paid U.S. TV actresses". Yahoo News and Reuters. Archived from the original on July 22, 2012. Retrieved July 19, 2012.
  31. "Sofia Vergara highest paid woman in television". The Times Of India. Retrieved July 20, 2012.[പ്രവർത്തിക്കാത്ത കണ്ണി]
  32. "Sofia Vergara Named New Face of COVERGIRL!". Latina. AOL. May 12, 2011. Archived from the original on October 19, 2013. Retrieved May 13, 2011.
  33. Variety (May 7, 2015). "Sofia Vergara Walk of Fame Ceremony". Archived from the original on October 28, 2021 via YouTube.
  34. Martinez, Ana (April 29, 2015). "Upcoming Star Ceremonies | Hollywood Walk of Fame". Hollywood Walk of Fame. Hollywood Chamber of Commerce. Archived from the original on March 29, 2015. Retrieved May 6, 2015.
  35. "Sofía Vergara". Forbes. 2015. Archived from the original on April 16, 2016. Retrieved April 28, 2016.
  36. Fleming, Mike Jr. (2011-06-23). "Sofia Vergara Cancels 'The Paperboy'". Deadline (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2024-12-03.
  37. Marlow Stern (July 29, 2010). "Sofia Vergara Breaks Out". The Daily Beast. Archived from the original on July 31, 2011. Retrieved July 31, 2011.
  38. "Mi Vida con Toty". YouTube (in ഇംഗ്ലീഷ്). Archived from the original on March 7, 2020. Retrieved March 13, 2020.
  39. "49 Celebrities Honor 49 Victims of Orlando Tragedy | Human Rights Campaign". Hrc.org. Archived from the original on August 23, 2016. Retrieved June 30, 2016.
  40. Rothaus, Steve (June 12, 2016). "Pulse Orlando shooting scene a popular LGBT club where employees, patrons 'like family'". Miami Herald. Archived from the original on June 15, 2016. Retrieved June 15, 2016.
  41. Berg, Madeline (September 14, 2016). "The World's Highest-Paid TV Actresses 2016: Sofia Vergara Stays The Queen Of The Small Screen With $43 Million". Forbes (in ഇംഗ്ലീഷ്). Archived from the original on April 22, 2020. Retrieved March 13, 2020.
  42. Andreeva, Nellie (February 27, 2020). "Sofia Vergara Joins 'America's Got Talent' As New Judge, Heidi Klum Returns To Mothership Series". Deadline. Archived from the original on March 19, 2023. Retrieved February 27, 2020.
  43. "Sofía Vergara Had a Leading Role in Chicago on Broadway—See the Pics". NBC Insider Official Site (in അമേരിക്കൻ ഇംഗ്ലീഷ്). 2023-04-14. Archived from the original on January 16, 2024. Retrieved 2024-01-16.
  44. Cordero, Rosy (July 17, 2024). "'Griselda's Sofia Vergara Makes History As First Latina Nominated For Lead Actress In Limited Series".
"https://ml.wikipedia.org/w/index.php?title=സോഫിയ_വെർഗാര&oldid=4557019" എന്ന താളിൽനിന്ന് ശേഖരിച്ചത്