സോഫിയ ബി. ജോൺസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sophia Bethena Jones
പ്രമാണം:Photo of Sophia B. Jones.jpg
ജനനം1857 (1857)
മരണംസെപ്റ്റംബർ 8, 1932(1932-09-08) (പ്രായം 74–75)
കലാലയംUniversity of Michigan Medical School
തൊഴിൽPhysician, educator
അറിയപ്പെടുന്ന കൃതി
Fifty Years of Negro Public Health, published in 1913[1]

സോഫിയ ബി ജോൺസ് (മേയ് 16, 1857 - സെപ്റ്റംബർ 8, 1932) കനേഡിയൻ വംശജയായ ആഫ്രോ-അമേരിക്കൻ മെഡിക്കൽ ഡോക്ടറായിരുന്നു, മിഷിഗൺ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ നിന്ന് ബിരുദം നേടിയ ആദ്യത്തെ കറുത്തവർഗ്ഗക്കാരി. അവൾ സ്പെൽമാൻ കോളേജിൽ നഴ്സിംഗ് പ്രോഗ്രാം സ്ഥാപിച്ചു, സ്പെൽമാൻ കോളേജിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരനായ ഫാക്കൽറ്റി അംഗമായിരുന്നു. [2]

ജീവിതരേഖ[തിരുത്തുക]

ജെയിംസ് മൺറോ ജോൺസിന്റെയും എമിലി എഫ്. ഫ്രാൻസിസ് ജോൺസിന്റെയും മകളായി ഒന്റാറിയോയിലെ ചാത്തമിലാണ് സോഫിയ ബെഥേന ജോൺസ് ജനിച്ചത്. തോക്കുനിർമ്മാണ തച്ചൻ ആയിരുന്ന അവളുടെ പിതാവ് നോർത്ത് കരോലിനയിൽ ജനിച്ചു, ഒബർലിൻ കോളേജിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരിൽ ഒരാളായിരുന്നു. ഒരു അടിമ കുടുംബത്തിൽ ജനിച്ച അദ്ദേഹം 1843-ൽ [3] സ്വാതന്ത്ര്യം വാങ്ങി. സോഫിയ ജനിച്ച വർഷം, കാനഡയിൽ ജോൺ ബ്രൗണിന്റെ അടിമത്തഉന്മൂലന പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിരുന്നു. [4] [5] [6]

അവൾക്ക് മൂന്ന് സഹോദരിമാരുണ്ടായിരുന്നു: അന്ന ജോൺസ്, ഫ്രെഡറിക്ക ജോൺസ്, എമ്മ ജോൺസ്, രണ്ട് സഹോദരന്മാർ: ജോർജ്ജ് ജോൺസ്, ജെയിംസ് ജോൺസ്. [7] അവളുടെ സഹോദരിമാരായ അന്ന എച്ച് ജോൺസ് (1855–1932), ഫ്രെഡറിക്ക എഫ് ജോൺസ് (1860–1905) എന്നിവർ അധ്യാപകരായി. [8] [9]

സോഫിയ ബി ജോൺസ് യൂണിവേഴ്സിറ്റി ഓഫ് മിഷിഗൺ മെഡിക്കൽ സ്കൂളിൽ ചേർന്നു, 1885-ൽ സ്കൂളിലെ ആദ്യത്തെ കറുത്തവർഗ്ഗക്കാരിയായ സ്ത്രീ ബിരുദധാരിയായി. [10]

റഫറൻസുകൾ[തിരുത്തുക]

  1. "Sophia B. Jones Charts a Course of Success for African-American Doctors". Spelman College. Retrieved 19 February 2018.
  2. "Sophia B. Jones Charts a Course of Success for African-American Doctors". www.spelman.edu. Retrieved 2020-11-19.
  3. Calkins, Laura M. (2013). "Jones, Sophia Bethena". Oxford African American Studies Center (in ഇംഗ്ലീഷ്). doi:10.1093/acref/9780195301731.013.37266. ISBN 9780195301731. Retrieved 2020-11-19.
  4. Gwen Robinson, "Grandfather Arrived in North Carolina Aboard Slave Ship" Chatham Daily News (February 25, 2017).
  5. Steven Lubet, The "Colored Hero" of Harper's Ferry: John Anthony Copeland and the War against Slavery (Cambridge University Press 2015): 38, 102. ISBN 9781316352205
  6. Jacqueline L. Tobin, From Midnight to Dawn: The Last Tracks of the Underground Railroad (Doubleday 2007): 50. ISBN 9780385514316
  7. Calkins, Laura M. (2013). "Jones, Sophia Bethena". Oxford African American Studies Center (in ഇംഗ്ലീഷ്). doi:10.1093/acref/9780195301731.013.37266. ISBN 9780195301731. Retrieved 2020-11-19.
  8. Vivian M. May, Anna Julia Cooper, Visionary Black Feminist: A Critical Introduction (Routledge 2012): 23–28. ISBN 9781135911553
  9. "An Appreciation", Rising Son (March 17, 1905): 5. via Newspapers.comopen access publication - free to read
  10. Ruth Bordin, Women at Michigan: The Dangerous Experiment, 1870s to the Present (University of Michigan Press 2001): 38. ISBN 9780472087938
"https://ml.wikipedia.org/w/index.php?title=സോഫിയ_ബി._ജോൺസ്&oldid=3842479" എന്ന താളിൽനിന്ന് ശേഖരിച്ചത്