Jump to content

സൈൻ ബിൻത് ഹുസൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈൻ ബിൻത് ഹുസൈൻ
Princess of Jordan

ജീവിതപങ്കാളി Majdi Al-Saleh
(m. 1989 - present)
മക്കൾ
Jaafar Al-Saleh
Jumana Al-Saleh
Tahani Al-Shahwa (adopted)
രാജവംശം Hashemite
പിതാവ് King Hussein I of Jordan
മാതാവ് Antoinette Avril Gardiner

ജോർദാൻ രാജകുടുംബാംഗവും ജോർദാൻ രാജവായ കിങ് അബ്ദുള്ള രണ്ടാമന്റെ സഹോദരിയുമാണ് സൈൻ ബിൻത് ഹുസൈൻ രാജകുമാരി - (English:Zein bint Hussein Arabic: زين بنت الحسين ). ആയിശ ബിൻത് ഹുസൈൻ രാജകുമാരിയുടെ ഇരട്ട സഹോദരിയാണ് സൈൻ ബിൻത് ഹുസൈൻ. ഇരുവരും ജനിച്ചത് 1968 ഏപ്രിൽ 23നാണ്.

ജീവചരിത്രം

[തിരുത്തുക]

1968 ഏപ്രിൽ 23ന് [1] ജോർദാനിലെ അമ്മാനിൽ ഹുസൈൻ രാജാവിന്റെ മകളായി സഹോദരി ആയിശയ്‌ക്കൊപ്പം ഇരട്ട കുട്ടികളായി ജനിച്ചു. മുന അൽ ഹുസൈൻ രാജ്ഞിയാണ് മാതാവ്. അമേരിക്കയിലെ കണെക്റ്റിക്കട്ടിലെ മിഡിൽബറിയിലുള്ള വെസ്‌റ്റോവർ പ്രിപ്പറേറ്ററി സ്‌കൂളിൽ പഠിച്ചു. ഇവിടത്തെ പഠന കാലത്ത് വോളിബോൾ ടീം നായികയായിരുന്നു. 1986ൽ ബിരുദം നേടി. 1986 ജൂൺ ആറിന് സ്‌കൂളിൽ നടന്ന ബിരുദദാന ചടങ്ങിൽ അവരുടെ പിതാവായ ജോർദാൻ രാജാവ് സംബന്ധിച്ചിരുന്നു. .[2]

വിവാഹം

[തിരുത്തുക]

1989 ഓഗസ്റ്റ് മൂന്നിന് സൈൻ വിവാഹിതയായി.മജ്ദി ഫരീദ് അൽ സ്വാലിഹാണ് ഭർത്താവ്..[Note 1] ഇവർക്ക രണ്ടു മക്കളുണ്ട്. 1990 നവംബർ ഒമ്പതിന് ജനിച്ച ജാഫർ അൽ സാലിഹ് എന്ന മകനും ജുമാന അൽ സാലിഹ് എന്ന മകളും..[1] തഹാനി അൽ ശഹ് വ എന്ന ഒരു ദത്ത്പുത്രിയുമുണ്ട് ഇവർക്ക്..[3]

പ്രവർത്തന മേഖല

[തിരുത്തുക]

1990 മുതൽ മനുഷ്യത്വപരമായ പ്രവർത്തനങ്ങളിൽ സജീവമാണ്സൈൻ ബിൻത് ഹുസൈൻ. ഗൾഫ് യുദ്ധകാലത്ത് സംഘർഷ വിരുദ്ധ സംഘമായ ഗൾഫ് സമാധാന സംഘത്തിന് സാമ്പത്തികമായ പിന്തുണ അവർ വാഗ്ദാനം ചെയ്തിരുന്നു.]].[4][5]. 1997ൽ 1997ൽ, അക്കാലത്ത് രാജ്യത്തുള്ള വിദേശികളായ പ്രമുഖർ ഉപയോഗിച്ചിരുന്ന ജോർദാനിലെ ഹാഷ്മി കൊട്ടാരം അമ്മാനിലെ അനാഥകളെ താമസിപ്പിക്കാൻ വേണ്ടി മാറ്റികൊണ്ട് ഹുസൈൻ രാജാവ് ഉത്തരവിട്ടിരുന്നു..[6] ഇതിന്റെ പ്രവർത്തനത്തിനായി അതിന്റെ ചുമതലക്കാരിയായി സൈൻ രാജകുമാരിയെ രാജാവ് നിയോഗിച്ചിരുന്നു. ഒമ്പതു മാസങ്ങൾക്ക് ശേഷം ദാറുൽ ബിർറ് എന്ന പേരിൽ ഇത് പ്രവർത്തനം ആരംഭിച്ചു..[7][8]. 2013ൽ, ടെലിഹെൽത്ത് പദ്ധതിക്കായി അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള മിയാമി ചിൽഡ്രൻസ് ആശുപത്രി സന്ദർശിച്ചു..[9] മുന്തിയ ഇനം അറേബ്യൻ കുതിരകളെ പോറ്റി വളർത്തുന്ന റോയൽ ജാഫർ എന്ന കേന്ദ്രത്തിന്റെ ഉടമകളാണ് സൈനും ഭർത്താവും.[10]

അവലംബം

[തിരുത്തുക]
 1. 1.0 1.1 "Reigning Royal Families: Jordan". World Who's Who. Routledge. Retrieved 2016-09-28.
 2. Johnson, Dirk (1986-06-07). "'Proud Parent' Hussein Addresses 45 Graduates". New York Times. Retrieved 2016-09-28.
 3. "The Hashemite Royal Family". The Royal Hashemite Court. Retrieved 2016-09-28.
 4. "Gulf Peace Campers Heading for Kuwait". Nonviolence Today (18): 5–6. 1990–91.
 5. Weber, Thomas. "From Maude Royden's Peace Army to the Gulf Peace Team: An Assessment of Unarmed Interpositionary Peace Forces". Journal of Peace Research. 30 (1): 45–64. doi:10.1177/0022343393030001005.
 6. Torriero, E.A. (1999-07-06). "Orphanage Fit For a King". Sun-Sentinel. Archived from the original on 2016-10-02. Retrieved 2016-09-28.
 7. "Human Rights". The Royal Hashemite Court. Retrieved 2016-09-28.
 8. Mukhlis, Nadia (1997-12-04). "Monarch inspects renovations of Royal Palace donated to orphans, officially opens 'Dar Al Bir'". Jordan Times. Archived from the original on 2010-12-13. Retrieved 2016-09-28.
 9. "HRH Princess of Jordan Visits Miami Children's Hospital". South Florida Hospital News and Healthcare Report. 9 (10). 2013. Archived from the original on 2016-10-01. Retrieved 2016-09-28.
 10. Kirkman, Mary (2013). "Royal Jafaar Stud". Arabian Horse Times. 44 (3): 1–24.
 1. The Romanization of Arabic is not standardized, and various sources render the surname of Princess Zein's husband and biological children in slightly different ways. The Jordanian government uses Saleh in the official Hashemite family tree, Routledge spells the name as-Saleh, and many other sources prefer al-Saleh (as used here).
"https://ml.wikipedia.org/w/index.php?title=സൈൻ_ബിൻത്_ഹുസൈൻ&oldid=3809335" എന്ന താളിൽനിന്ന് ശേഖരിച്ചത്