സൈറു ഫിലിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൈറു ഫിലിപ്പ്
ദേശീയതഇന്ത്യൻ
തൊഴിൽഡോക്ടർ
അറിയപ്പെടുന്നത്മന്തുരോഗ നിവാരണം

സാമൂഹ്യ ആരോഗ്യ രംഗത്തു ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഭിഷഗ്വരയാണ് ഡോ. സൈറു ഫിലിപ്പ്. ആലപ്പുഴ മെഡിക്കൽ കോളേജിലെ കമ്യൂണിറ്റി ഹെൽത്ത് വിഭാഗം മേധാവിയാണ്. ആലപ്പുഴയിൽ മന്തുരോഗ നിർമാർജ്ജനത്തിനു പാലിയേറ്റീവ് കെയറിന്റെ സഹകരണത്തോടെ ഒട്ടേറെ പരിപാടികൾ സംഘടിപ്പിച്ചു. 2017 ൽ കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ മേരി പുന്നൻ ലൂക്കോസ് അവാർഡ് ലഭിച്ചു.

ജീവിതരേഖ[തിരുത്തുക]

കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കി. പഠനത്തിനുശേഷം ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ ജോലി ചെയ്തു. 2003ൽ മുഹമ്മ പഞ്ചായത്തിൽ രൂപവത്കരിക്കപ്പെട്ട ബി.പി.ക്ലിനിക്കുകൾ വഴി ജീവിതശൈലീ രോഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാൻ വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി. 2007ൽ മുഹമ്മയിൽ ആലപ്പുഴയിലെ ആദ്യത്തെ പാലിയേറ്റീവ് കെയർ ക്ലിനിക്ക് തുടങ്ങാൻ നേതൃത്വം നൽകി. ആലപ്പുഴയുടെ തീരപ്രദേശങ്ങളിലും മറ്റും മന്തുരോഗ നിവാരണത്തിനായി ബോധവത്കരണ ക്ലാസ്സുകളും ക്യാമ്പുകളും നടത്തുന്നു.[1]

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സർക്കാരിന്റെ സംസ്ഥാന വനിതാ രത്‌നം പുരസ്‌കാരമായ മേരി പുന്നൻ ലൂക്കോസ് അവാർഡ് (2017)
  • നല്ല ഡോക്ടർക്കുള്ള സംസ്ഥാന അവാർഡ്

അവലംബം[തിരുത്തുക]

  1. http://archives.mathrubhumi.com/mb4eves/online/malayalam/kerala/women/articles/features-article-174863[പ്രവർത്തിക്കാത്ത കണ്ണി]

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൈറു_ഫിലിപ്പ്&oldid=3809330" എന്ന താളിൽനിന്ന് ശേഖരിച്ചത്