സെറാഫ് ഫ്രിസെൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെറാഫ് ഫ്രിസെൽ
ജനനം(1840-08-20)ഓഗസ്റ്റ് 20, 1840
മരണം1915
ദേശീയതAmerican
വിദ്യാഭ്യാസംMount Holyoke Seminary, University of Michigan
തൊഴിൽവൈദ്യൻ
ബന്ധുക്കൾനതാനെൽ എമ്മൺസ്
Medical career
Fieldസ്ത്രീകളുടെയും കുട്ടികളുടെയും രോഗങ്ങൾ
Institutionsമൗണ്ട് ഹോളിയോക്ക് സെമിനാരി

സെറാഫ് ഫ്രിസെൽ, എം.ഡി., (ഓഗസ്റ്റ് 20, 1840 - 1915) ഒരു അമേരിക്കൻ ഫിസിഷ്യനും വൈദ്യശാസ്ത്ര ലേഖന രചയിതാവുമായിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും രോഗങ്ങളിലാണ് അവർ പ്രധാനമായും വൈദഗ്ദ്ധ്യം നേടിയത്. പടിഞ്ഞാറൻ മസാച്യുസെറ്റ്‌സിലെ ഏതെങ്കിലും ജില്ലാ മെഡിക്കൽ സൊസൈറ്റിയിൽ പ്രവേശനം നേടുന്ന ആദ്യ വനിതയും മസാച്യുസെറ്റ്‌സ് മെഡിക്കൽ സൊസൈറ്റിയിൽ അംഗമായ നാലാമത്തെ സ്ത്രീയുമാണ് അവർ. 1884-ലാണ് മസാച്യുസെറ്റ്‌സിലെ മെഡിക്കൽ സൊസൈറ്റികളിൽ ആദ്യമായി സ്ത്രീകളെ പ്രവേശിപ്പിച്ചതെങ്കിലും ബെർക്ക്‌ഷയർ ഡിസ്ട്രിക്റ്റ് മെഡിക്കൽ സൊസൈറ്റി 1877-ൽത്തന്നെ ഫ്രിസെലിനെ ഒരു ഓണററി അംഗമാക്കിയതോടെ, അവർ‌ അതിന്റെ പ്രതിമാസ മീറ്റിംഗുകളിൽ ഒരു സാധാരണ അംഗമെന്ന നിലയിൽ നോട്ടീസ് സ്വീകരിച്ചുകൊണ്ട് പങ്കെടുത്തിരുന്നു.

ആദ്യകാല ജീവിതം[തിരുത്തുക]

1840 ഓഗസ്റ്റ് 20 ന് മസാച്യുസെറ്റ്സിലെ പെറുവിൽ അഗസ്റ്റസ് സീസറിന്റെയും ലോറ മാക്ക് (എമ്മോൺസ്) ഫ്രിസെലിന്റെയും മകളായി സെറാഫ് ഫ്രിസെൽ ജനിച്ചു. അവരുടെ ഇരുഭാഗത്തുനിന്നുമുള്ള പൂർവ്വകർ തോമസും ഹന്ന (ഫിലിപ്സ്) ഫ്രിസെലും; ഇച്ചബോഡും, മൈൻഡ്‌വെൽ (മാക്) എമ്മോൺസും ആയിരുന്നു.[1] അവരുടെ പിതാവും പിതാമഹനും അവരുടെ ജീവിതകാലത്ത് സ്റ്റേറ്റ് മിലിഷ്യയുടെ ക്യാപ്റ്റൻമാരായി സേവനമനുഷ്ഠിച്ചിരുന്നു. അവളുടെ മുതുമുത്തച്ഛനായിരുന്ന വില്യം ഫ്രിസെൽ, അമേരിക്കൻ വിപ്ലവ യുദ്ധത്തിൽ[2] കമ്മീഷൻ ചെയ്യപ്പെട്ട ഓഫീസറും പടിഞ്ഞാറൻ മസാച്യുസെറ്റ്സിലെ ഒരു ആദ്യകാല കുടിയേറ്റക്കാരനുമായിരുന്നു. അവളുടെ മാതൃപിതാവ്, മേജർ ഇച്ചബോഡ് എമ്മൺസ്, ഡോ. നഥനയേൽ എമ്മൺസിന്റെ ബന്ധുവും, കൂടാതെ മസാച്യുസെറ്റ്‌സിലെ ഹിൻസ്‌ഡെയ്‌ലിലെ ആദ്യത്തെ താമസക്കാരിൽ ഒരാളുമായിരുന്നു. അവളുടെ മുത്തച്ഛൻ. കേണൽ ഡേവിഡ് മാക്ക്, മസാച്യുസെറ്റ്‌സിലെ മിഡിൽഫീൽഡ് പട്ടണത്തിനുവേണ്ടി അക്കാലത്ത് വനമായിരുന്ന പ്രദേശം വെട്ടിത്തെളിച്ച രണ്ടാമത്തെ കുടിയേറ്റക്കാരനാണ്. 1775-ൽ ആ പ്രദേശത്തേക്ക് പോയ അദ്ദേഹം, പട്ടണത്തിന്റെ സ്ഥാപകരിൽ ഒരാളായിരുന്നു.[3] വിപ്ലവ യുദ്ധത്തിൽ അദ്ദേഹം (ഹെബ്രോണിലെ കണക്റ്റിക്കട്ടിൽ നിന്ന്) ചേർന്നുവെങ്കിലും സജീവമായ സേവനമൊന്നും നടത്താതിരുന്ന അദ്ദേഹം, സരട്ടോഗ യുദ്ധത്തിൽ പങ്കെടുക്കാൻ വളരെ വൈകിയാണ് എത്തിയത്. ഷെയ്‌സ് കലാപത്തെ അടിച്ചമർത്തുന്നതിൽ ഏർപ്പെട്ടിരിക്കുന്ന സൈനികരുടെ ക്യാപ്റ്റനായിരുന്നു അദ്ദേഹം, പിന്നീട് ഒരു റെജിമെന്റിന്റെ കേണലായിരുന്നു.[2]

അവരുടെ ജീവിതത്തിലെ ആദ്യത്തെ പതിനൊന്ന് വർഷങ്ങൾ സാഡിൽബാക്ക് പർവതത്തിൻറെ സമീപത്തായിരുന്ന താമസിച്ചിരുന്നത്. കുട്ടിക്കാലത്ത് അവൾ നിശ്ശബ്ദയും ലജ്ജാലുവും സഹപാഠികളുമായി സ്വതന്ത്രമായി ഇടപഴകാതെ, മതപരമായ കാര്യങ്ങളിൽ അഗാധമായ ഭക്തിയുള്ളവളുമായിരുന്നു. പതിനൊന്ന് വയസ്സുള്ളപ്പോൾ സംഭവിച്ച പിതാവിന്റെ മരണശേഷം, അമ്മ നേരിട്ട പ്രശ്നം മൂന്നാമത്തെ കുട്ടിയായ സെറാഫിനും മറ്റ് ആറ് കുട്ടികൾക്കും ഉപജീവനമാർഗം നേടുക എന്നതായിരുന്നു. അവളുടെ പന്ത്രണ്ടാം വയസിൽ പടിഞ്ഞാറൻ ന്യൂയോർക്കിൽ ഒരു അമ്മായിയോടൊപ്പം ചെലവഴിക്കുകയും, ആ സമയത്ത് ബന്ധുക്കളെ ആശ്രയിക്കുന്നതിനേക്കാൾ, സാധ്യമെങ്കിൽ സ്വന്തമായി സമ്പാദിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. നാട്ടിലേക്ക് മടങ്ങിയ അവർ, അടുത്ത ഒന്നര വർഷം സ്കൂൾ ജീവിതത്തിനായും വീട്ടുജോലിയിൽ അയൽക്കാരനെ സഹായിക്കാനും അതുവഴി ആവശ്യമായ വസ്ത്രങ്ങൾ സമ്പാദിക്കാനുമായി നീക്കിവച്ചു. അവൾക്ക് പതിനഞ്ച് വയസ്സുള്ളപ്പോൾ, മൂത്ത സഹോദരി ഒരു കമ്പിളി മില്ലിൽ ജോലി തേടാൻ തീരുമാനിച്ചതോടെ, സെറാഫ് അവളെ അനുഗമിച്ചു.[3]

പിന്നീടുള്ള ആറ് വർഷങ്ങൾ ഒരു ഫാക്ടറി പെൺകുട്ടിയുടെ ജീവിതവും സ്കൂൾ ജീവിതവും തമ്മിൽ വിഭജിക്കപ്പെട്ടു. ആ വർഷങ്ങളിൽ അവൾ ഉപജീവനമാർഗം കണ്ടെത്തുകയും, കൂടാതെ ഉദാര കാര്യങ്ങൾക്കും മിഷനറി ആവശ്യങ്ങൾക്കുമായി ഒരു നിശ്ചിത തുക സംഭാവന ചെയ്‌തതിനു പുറമേ, മൗണ്ട് ഹോളിയോക്ക് സെമിനാരിയിലെ ഒരു വർഷത്തെ ചിലവുകൾക്ക് മതിയായ തുക സ്വരൂപിക്കുകയും ചെയ്തു.

1867-ൽ, അമേരിക്കൻ ബോർഡ് ഓഫ് മിഷൻസിൽ നിന്ന് സിലോണിലേക്കുള്ള മിഷനറിയായി നിയമനം ലഭിച്ചുവെങ്കിലും അമ്മയുടെ ആഗ്രഹം മാനിച്ച് അവൾ ഈ ജോലിയിൽ പ്രവേശിച്ചില്ല. തുടർന്നുള്ള മൂന്ന് വർഷം അധ്യാപനത്തിൽ ചെലവഴിക്കുകയും ആ സമയത്ത് വൈദ്യശാസ്ത്ര പഠനം ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ചിന്തിക്കുകയും ചെയ്തു. 1872-ൽ മിഷിഗൺ സർവ്വകലാശാലയിലെ മെഡിക്കൽ ഡിപ്പാർട്ട്‌മെന്റിൽ അവർ വൈദ്യശാസ്ത്ര പഠനം ആരംഭിച്ചു. ഡിട്രോയിറ്റ്, യ്പ്‌സിലാന്റി, ബോസ്റ്റൺ എന്നിവിടങ്ങളിൽ ഹോസ്പിറ്റൽ പ്രാക്ടീസ് നടത്തിയിരുന്ന അവർ[2] 1875 മാർച്ച് 24-ന് മിഷിഗൺ സർവകലാശാലയിലെ മെഡിസിൻ ആൻഡ് സർജറി ഡിപ്പാർട്ട്‌മെന്റിൽ നിന്ന് ഡിപ്ലോമ നേടി.[3][1][4]

കരിയർ[തിരുത്തുക]

1875 ലെ വസന്തകാലത്ത് ന്യൂയോർക്ക് നഗരത്തിലെ ക്ലിനിക്കുകളിൽ അവർ ജോലിയിലേർപ്പെട്ടിരുന്നു.

സ്വകാര്യജീവിതം[തിരുത്തുക]

തന്റെ തൊഴിലിനായി ജീവിതം സമർപ്പിച്ചിരുന്ന അവർക്ക് അന്നത്തെ പുരോഗമന പ്രസ്ഥാനങ്ങളിൽ താൽപ്പര്യമുണ്ടായിരുന്നു. സ്പ്രിംഗ്ഫീൽഡിലെ ആദ്യത്തെ കോൺഗ്രിഗേഷണൽ ചർച്ചിലെ അംഗമായിരുന്നു അവർ. പിറ്റ്സ്ഫീൽഡിലെ അവളുടെ ഡസിഡൻസിയുടെ കാലത്ത്, ആ നഗരത്തിലെ വുമൺസ് ക്രിസ്ത്യൻ ടെമ്പറൻസ് യൂണിയന്റെ ആദ്യ പ്രസിഡന്റായി അവർ തിരഞ്ഞെടുക്കപ്പെട്ടു. ഏഴു വർഷക്കാലം അവർ സൗത്ത് ചർച്ചിന്റെ വുമൺസ് ബോർഡ് ഓഫ് മിഷൻസിന്റെ പ്രസിഡന്റായിരുന്നു. അവർ ഹംപ്‌ഡൻ കൗണ്ടിയിലെ വുമൺസ് ക്രിസ്ത്യൻ ടെമ്പറൻസ് യൂണിയന്റെ ഹെറിഡിറ്റി ആന്റ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ സൂപ്രണ്ടായ സേവനമനുഷ്ടിച്ചിരുന്നു.[5][3] 1915-ൽ അന്തരിച്ച അവരെ മസാച്യുസെറ്റ്‌സിലെ പെറുവിലെ പെറു സെന്റർ സെമിത്തേരിയിൽ സംസ്‌കരിച്ചു.

അവലംബം[തിരുത്തുക]

  1. 1.0 1.1 Watson 1896, പുറം. 591.
  2. 2.0 2.1 2.2 Howe & Graves 1904, പുറം. 292.
  3. 3.0 3.1 3.2 3.3 Willard & Livermore 1893, പുറം. 304.
  4. University of Michigan 1876, പുറം. 423.
  5. Howe & Graves 1904, പുറം. 293.
"https://ml.wikipedia.org/w/index.php?title=സെറാഫ്_ഫ്രിസെൽ&oldid=3839076" എന്ന താളിൽനിന്ന് ശേഖരിച്ചത്