ഉള്ളടക്കത്തിലേക്ക് പോവുക

സെമുലിക്കി ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Semuliki National Park
Map showing the location of Semuliki National Park
Map showing the location of Semuliki National Park
Location of Semliki National Park
സ്ഥലംBundibugyo District, Uganda
അടുത്തുള്ള നഗരംFort Portal
നിർദ്ദേശാങ്കങ്ങൾ00°49′30″N 30°03′40″E / 0.82500°N 30.06111°E / 0.82500; 30.06111
വിസ്തീർണ്ണം220 square kilometres (85 mi2)
സ്ഥാപിതംOctober 1993
ഭരണസമിതിUganda Wildlife Authority

സെമുലിക്കി ദേശീയോദ്യാനം പടിഞ്ഞാറൻ ഉഗാണ്ടയിലെ ബുന്ദിബുഗ്യോ ജില്ലയുടെ വിദൂര ഭാഗമായ ബ്വംബ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്. 1993 ഒക്ടോബറിൽ രൂപീകരിക്കപ്പെട്ട ഈ ദേശീയോദ്യാനം ഉഗാണ്ടയുടെ ഏറ്റവും പുതിയ ദേശീയ പാർക്കുകളിൽ ഒന്നാണ്.[1] 194 ചതുരശ്ര കിലോമീറ്റർ (75 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള കിഴക്കൻ ആഫ്രിക്കയിലെ ഒരേയൊരു നിമ്ന്ന ഉഷ്ണമേഖലാ മഴക്കാടുകളാണ് ഈ ദേശീയോദ്യാനത്തിൽ കാണപ്പെടുന്നത്.

ആഫ്രിക്കയിലെ സമ്പന്നമായ സസ്യജന്തു വൈവിധ്യത്തിന്റെ ഉത്തമോദാഹരണമായ മേഖലകളിൽ ഒന്നാണ് ഈ ദേശീയോദ്യാനം. പ്രത്യേകിച്ച്, വിഭിന്നങ്ങളായ പക്ഷിവർഗ്ഗങ്ങളെയാണ് ഇവിടെ കണ്ടുവരുന്നത്. ഉഗാണ്ട വൈൽഡ് ലൈഫ് അതോറിറ്റിയാണ് ദേശീയോദ്യാനത്തെ നിയന്ത്രിക്കുന്നത്.[2]

അവലംബം

[തിരുത്തുക]
  1. ↑ Uganda Wildlife Authority. "Semeliki National Park". Archived from the original on 2006-12-30. Retrieved 10 October 2006.
  2. ↑ Riley, Laura; William Riley (2005-01-03). Nature's Strongholds. Princeton University Press. ISBN 0-691-12219-9.