സെബുക്കു (ബോർണിയോ)

Coordinates: 3°27′S 116°23′E / 3.45°S 116.39°E / -3.45; 116.39
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെബുക്കു
Sebuku's location south-east of Borneo
Sebuku is south-east of Borneo
Sebuku is south-east of Borneo
Sebuku
Sebuku (Borneo)
Geography
LocationSouth East Asia
Coordinates3°27′S 116°23′E / 3.45°S 116.39°E / -3.45; 116.39
Area275 km2 (106 sq mi)
Administration
Indonesia
Demographics
Population4,900 (2008)
Pop. density17.8 /km2 (46.1 /sq mi)

സെബുക്കു, 275 ചതുരശ്ര കിലോമീറ്റർ (106 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ളതും ബോർണിയോയുടെ തെക്കുകിഴക്കൻ ഭാഗത്ത്, ഭരണപരമായി തെക്കൻ കലിമന്താന്റെ ഭാഗവുമായ ഇന്തോനേഷ്യൻ ദ്വീപാണ്. ഓരോ വർഷവും ഏകദേശം 3 ദശലക്ഷം ടൺ കൽക്കരി ഉത്പാദിപ്പിക്കുന്ന സ്ട്രൈറ്റ്സ് ഏഷ്യ റിസോഴ്സസ് നടത്തുന്ന ഒരു വലിയ കൽക്കരി ഖനി സ്ഥിതിചെയ്യുന്ന സ്ഥലമാണിത്.

ബോർണിയോക്ക് തെക്കുകിഴക്കായി ലൗട്ട് ദ്വീപിൽനിന്ന് ഏകദേശം 5 കിലോമീറ്റർ (3.1 മൈൽ) ദൂരെയായിട്ടാണ് സെബുക്കു സ്ഥിതിചെയ്യുന്നത്. വടക്കു മുതൽ തെക്കു വരെ ഏതാണ്ട് 35 കിലോമീറ്ററും (22 മൈൽ), ഏറ്റവും വീതിയേറിയ ഭാഗത്തുനിന്ന്[1] കിഴക്കു മുതൽ പടിഞ്ഞാറ് വരെ 10 കിലോമീറ്ററുമുള്ള (6.2 മൈൽ) ഈ ദ്വീപിന്റെ ആകെ വിസ്തീർണ്ണം 275 ചതുരശ്ര കിലോമീറ്റർ (106 ചതുരശ്ര മൈൽ) ആണ്. ഭരണപരമായി ഇത് ഇന്തോനേഷ്യയിലെ തെക്കൻ കലിമന്താന്റെ ഭാഗമാണ്.[2] കനിബങ്കാൻ ഫാൾട്ടിലാണ് ഇതു സ്ഥിതിചെയ്യുന്നത്.[3]

അവലംബം[തിരുത്തുക]

  1. "Sebuku Coal Mine, Indonesia". Mining-technology.com. Retrieved 10 July 2011.
  2. "Coal mining may sink island". The Jakarta Post. 31 August 1999. Archived from the original on 2016-03-05. Retrieved 10 July 2011.
  3. "Sebuku Coal Mine, Indonesia". Mining-technology.com. Retrieved 10 July 2011.
"https://ml.wikipedia.org/w/index.php?title=സെബുക്കു_(ബോർണിയോ)&oldid=3792773" എന്ന താളിൽനിന്ന് ശേഖരിച്ചത്