സെന്റ് മേരീസ് ചർച്ച് പുന്നമട
ഈ ലേഖനത്തിന്റെ ആധികാരികത പരിശോധിക്കുന്നതിന് കൂടുതൽ സ്രോതസ്സുകളിൽ നിന്നുള്ള അവലംബങ്ങൾ ആവശ്യമാണ്.(2025 ഫെബ്രുവരി) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |

ചരിത്രം
[തിരുത്തുക]ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്നു ഈ ദേവാലയം. പുന്നമടയിലെ[1] ആരാധനാ കൂട്ടായ്മയുടെ ചരിത്രം ആരംഭിക്കുന്ന 1935, മെയ് മാസത്തിൽ പുതുപ്പറമ്പിൽ ചാണ്ടി ഔസേപ്പിന്റെ പുരയിടത്തിൽ കെട്ടി ഉയർത്തിയ ഓലഷെഡിൽ പരിശുദ്ധ മാതാവിന്റെ വണക്കമാസാചരണം തുടങ്ങിയതോടുകൂടിയാണ്. 1939 ൽ തത്തംപള്ളി വികാരിയും ഇടവകക്കാരനുമായ റവ.ഫാ.(ഫാൻസിസ് വന്യം പറമ്പിലിന്റെ അധ്യക്ഷതയിൽ പുന്നമടയിലെ കുടുംബനാഥന്മാർ ഒത്തുകൂടി സെന്റ് മേരീസ് കാത്തലിക് യൂണിയൻ എന്ന സംഘടനയ്ക്ക് രൂപം നൽകി, തുടർന്ന് തിരുഹൃദയമാസവണക്കം ആരംഭിച്ചു. 1942 ൽ പുന്നമട വണക്കമാസപ്പുര ഇരുന്ന സ്ഥലം പുതുപ്പറമ്പിൽ ചാണ്ടി ഔസേപ്പ് തത്തംപ്പള്ളി പള്ളിക്കാര്യത്തിലേക്ക് ദാനമായി നൽകി. സർക്കാർ അധികാരികളിൽ നിന്നും മറ്റുമതസ്ഥരിൽ നിന്നുമുള്ള ഏറെ എതിർപ്പുകളെയും പ്രതിസന്ധികളെയും ഭീഷണികളെയും നേരിട്ടുകൊണ്ട് തത്തംപള്ളിയിൽ വികാരിയായിരുന്ന പെരിയ ബഹു സെബാസ്റ്റ്യൻ ചെറുശ്ശേരിലച്ചൻ 1949 ഏപ്രിൽ 2 ന് പുന്നമടയിൽ ആദ്യമായി ദിവ്യബലി അർപ്പിച്ചുകൊണ്ട് ദൈവാലയ സ്ഥാപനം കുറിച്ചു. തുടർന്ന് മാസത്തിലൊരിക്കൽ തത്തംപള്ളി പള്ളിയിൽ നിന്നും വൈദികർ വന്ന് കുർബ്ബാന അർപ്പിച്ചു പോന്നു. 1951 മുതൽ ആലപ്പുഴ സേക്രട്ട് ഹാർട്ട് സെമിനാരിയിൽ നിന്നുള്ള ഈശോസഭാ വൈദികരുടെ സഹകരണത്തോടെ എല്ലാ ഞായറാഴ്ചകളിലും മാസാന്ത്യ വെള്ളിയാഴ്ചകളിലും ദിവ്യബലി അർപ്പണം ആരംഭിച്ചു.

1952 ൽ കാത്തലിക് യൂണിയന്റെ നേത്യത്വത്തിൽ വിശ്വാസികളിൽ നിന്നും സമാഹരിച്ച സംഭാവനകൾ ഉപയോഗിച്ച് പള്ളിയോടു ചേർന്നുള്ള 87 സെന്റ് ഭൂമി വിലയ്ക്കുവാങ്ങി പള്ളിയ്ക്ക് മുതൽകൂട്ടി. ഇതേ കാലഘട്ടത്തിൽ തോട്ടാത്തോടിനു സമീപം പ്രവർത്തിച്ചിരുന്ന സെന്റ് ജോസഫ്സ് കാത്തലിക് അസോസിയേഷനും പുന്നമടയുടെ വളർച്ചയ്ക്ക് സഹായകമായി. 1955 ൽ സണ്ടേസ്കൂളും 1962 ൽ സെന്റ് വിൻസെന്റ് ഡിപോൾ സൊസൈറ്റിയും ആരംഭിച്ചു. 1967 ൽ രൂപീകൃതമായ എസ്.എം.വൈ. എ. എന്ന സംഘടന യുവജനങ്ങളുടെ ആദ്ധ്യാത്മിക വളർച്ചക്കൊപ്പം സാംസ്കാരിക നവോത്ഥാനത്തിനും നേതൃത്വം നൽകി. ലീജിയൻ ഓഫ് മേരി, സൊഡാലിറ്റി തുടങ്ങിയ ഭക്തസംഘടനകളും ഈ പ്രദേശത്തിന്റെ വളർച്ചയ്ക്ക് ആക്കം കൂട്ടി. - വിശ്വാസ കൂട്ടായ്മയുടെ വളർച്ചക്കൊപ്പം പോരായ്മകളും ആവശ്യങ്ങളും ഏറി വന്നു. 1979 ൽ തത്തംപള്ളിയിൽ അസി.വികാരിയാ യിരുന്ന റവ. ഫാ. തോമസ് ഇടയാൽ എം.സി.എസ്. വി. യൂദാശ്ലീഹായായുടെ നൊവേന ആരംഭിക്കുകയും പള്ളിയുടെ പുനരുദ്ധാരണത്തിനായി ഒരു കമ്മറ്റിക്ക് രൂപം നൽകുകയും ചെയ്തു. എന്നാൽ 1986 മാർച്ച് 10 ന് തത്തംപള്ളി പള്ളി വികാരിയായിരുന്ന പെരിയ ബഹു. സെബാസ്റ്റ്യൻ മഞ്ചേരിക്കളത്തിലച്ചൻ (പസിഡന്റും കുര്യച്ചൻ മാളി യേക്കൽ സെക്രട്ടറിയുമായി രൂപീകരിച്ച് സെന്റ് മേരീസ് ദൈവാലയ നിർമ്മാണം നടത്തിയത്. - 1987 മാർച്ച് 3 നു പുതിയ ദൈവാലയത്തിനു ശിലാസ്ഥാപനം ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലിത്ത മാർ ജോസഫ് പൗവ്വത്തിൽ നിർവ്വഹിച്ചു. 1987 മെയ് 11 പള്ളിയുടെ നിർമ്മാണ ജോലികൾ ആരം ഭിച്ചു. 1989 മാർച്ച് 12 ന് പവ്വത്തിൽ പിതാവ് ദൈവാലയ കൂദാശ ചെയ്ത് പ്രഥമ ദിവ്യബലി അർപ്പിച്ചു. - 130 അടി നീളത്തിലും 30 അടി വീതിയിലും കിഴക്കു പടിഞ്ഞാറായി നിലകൊള്ളുന്ന ദൈവാലയത്തിന്റെ വടക്കു വശത്ത് മദ്ധ്യഭാഗത്തായി 480 ച. അടി വിസ്തൃതിയിൽ ചിത്രപ്പണികളോടുകൂടി നിർമ്മിച്ചിരിക്കുന്ന പൂമുഖമദ്ധ്യത്തിൽ തികച്ചും ഭാരതീയ രീതിയിൽ താമരപ്പൂവിനുള്ളിലാണ് ഇടവക മദ്ധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപം പ്രതിഷ്ഠിച്ചിരിക്കുന്നത്.
അജപാലന ശുശ്രുഷചെയ്ത ബഹുമാനപ്പെട്ട വൈദികർ
[തിരുത്തുക]- 2024- :ഫാ.ജോസഫ് പുത്തൻപറമ്പിൽ
- 2023- 2024(മെയ്)- :ഫാ.തോമസ് താന്നിയത്ത്
- 2023- : ഫാ.സ്മിത്ത് സ്രാമ്പിക്കൽ
- 2022- 2023 - : ഫാ.പ്രകാശ് മറ്റത്തിൽ
- 2022 ജൂൺ- സെപ്റ്റംബർ.8 ( വികാരി ഇൻ-ചാർജ് ) : ഫാ.തോമസ് പുത്തൻപറമ്പിൽ
- 2019- 2022 : ഫാ.വർഗീസ് കാലായിൽ
- 2017- 2019 : ഫാ.ഫ്രാൻസിസ് കരുവേലിൽ
- 2016- 2017 : ഫാ.ജോസഫ് അയ്യങ്കരി
- 2013- 2016 : ഫാ.ജോസഫ് എം ചെറുവേലി
- 2011- 2013 : ഫാ.ഫിലിപ്പ് കാവിത്താഴെ
- 2007- 2011 : ഫാ.മാത്യു കളത്തിൽ
- 2005- 2007 : ഫാ.ജേക്കബ് ഇടയലിൽ
- 2003 - 2005 : ഫാ.ജോൺ മഠത്തിപ്പറമ്പിൽ
- 2002 - 2003 : ഫാ.അക്വിനാസ് വാത്തികുളം CST
- 2000 - 2002 : ഫാ.ജോർജ് കാഞ്ഞമല CMI
- 1997 - 2000 : ഫാ.ജോർജ് വാത്യാകരി
- 1993 - 1997 : ഫാ.അലക്സ് മാത്യു പാറപ്പുറം
- 1992 - 1993 :ഫാ.വർഗീസ് കൈതപ്പറമ്പിൽ
- 1990- 1992 : ഫാ.സിബി ജോസ് ആലഞ്ചേരി
സെന്റ് മേരീസ് ചർച്ച് പുന്നമട[2]