Jump to content

സെനൈഡ് മയിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സെനൈഡ് മയിയ
മയിയ 2019 ൽ
സെനറ്റർ, റിയോ ഗ്രാൻഡെ ഡോ നോർട്ടെ
പദവിയിൽ
ഓഫീസിൽ
1 ഫെബ്രുവരി 2019
മുൻഗാമിജോസ് അഗ്രിപിനോ മയിയ
Member of the Chamber of Deputies
ഓഫീസിൽ
1 ഫെബ്രുവരി 2015 – 31 ജനുവരി 2019
മണ്ഡലംറിയോ ഗ്രാൻഡെ ഡോ നോർട്ടെ
വ്യക്തിഗത വിവരങ്ങൾ
ജനനം (1954-11-27) 27 നവംബർ 1954  (70 വയസ്സ്)
ബ്രെജോ ഡോ ക്രൂസ്, പരെയ്ബ, ബ്രസീൽ
രാഷ്ട്രീയ കക്ഷിPSD (2022–)
PROS (2019–2022)
PHS (2018–2019)
PR (2008–2018)

സെനൈഡ് മയ കാലാഡോ പെരേര ഡോസ് സാന്റോസ് (ജനനം, 27 നവംബർ 1954) സെനൈഡ് മയിയ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഒരു ബ്രസീലിയൻ രാഷ്ട്രീയക്കാരിയും ഡോക്ടറുമാണ്. പരെയ്ബയിൽ ജനിച്ചെങ്കിലും, റിയോ ഗ്രാൻഡെ ഡോ നോർട്ടെ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് തന്റെ രാഷ്ട്രീയ ജീവിതം ചെലവഴിച്ച അവർ, നിലവിൽ ഒരു സെനറ്ററായി സേവനമനുഷ്ഠിക്കുന്നു.[1] അവർ മുമ്പ് 2015 മുതൽ 2019 വരെ ചേംബർ ഓഫ് ഡെപ്യൂട്ടീസിലും 1991 മുതൽ 1992 വരെയും 2009 മുതൽ 2011 വരെയും സാവോ ഗോൺസലോ ഡോ അമരാന്റെ മുനിസിപ്പാലിറ്റിയുടെ ആരോഗ്യ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[2]

സ്വകാര്യ ജീവിതം

[തിരുത്തുക]

ജോവോ ഗോൺസാൽവസ് മയിയയുടെയും അനുൻസിയാഡ സിസിലിയ ഡാ സിൽവയുടെയും മകളാണ് സെനൈഡ് മയിയ.[3] 2009 മുതൽ 2016 വരെ സാവോ ഗോൺസലോ ഡോ അമരാന്റെ മുനിസിപ്പാലിറ്റിയുടെ മേയറായിരുന്ന ജെയിം കാലാഡോയെയാണ് അവർ വിവാഹം കഴിച്ചത്.[4]

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

അന്നത്തെ പ്രസിഡന്റ് ദിൽമ റൂസഫിന്റെ ഇംപീച്ച്‌മെന്റ് പ്രമേയത്തിനെതിരെ മയിയ വോട്ട് ചെയ്തു.[5] 2017-ലെ ബ്രസീലിയൻ തൊഴിൽ പരിഷ്കാരങ്ങളെ അവർ എതിർക്കുകയും[6] റൂസഫിന്റെ പിൻഗാമിയായ ഭരണത്തിലേറിയ മിഷേൽ ടെമറിനെതിരെ അഴിമതി അന്വേഷണം ആരംഭിക്കുന്നതിന് അനുകൂലമായി വോട്ട് ചെയ്യുകയും ചെയ്തു.[7]

2018-ലെ ബ്രസീലിയൻ പൊതുതെരഞ്ഞെടുപ്പിൽ, റിയോ ഗ്രാൻഡെ ഡോ നോർട്ടെ സംസ്ഥാനത്തെ പ്രതിനിധീകരിക്കാൻ സ്റ്റൈവൻസൺ വാലന്റിമിനൊപ്പം 660,315 വോട്ടുകൾക്ക് മയ ഫെഡറൽ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.[8]

അവലംബം

[തിരുത്തുക]
  1. "Senador Zenaide Maia – RN" (in പോർച്ചുഗീസ്). Retrieved 5 July 2019.
  2. "ZENAIDE MAIA – Biografia". Câmara dos Deputados do Brasil (in പോർച്ചുഗീസ്). Retrieved 5 July 2019.
  3. "ZENAIDE MAIA – Biografia". Câmara dos Deputados do Brasil (in പോർച്ചുഗീസ്). Retrieved 5 July 2019.
  4. Almeida, Alisson (16 March 2010). "Jaime Calado diz que PR foi "coerente" ao decidir apoiar Iberê" (in പോർച്ചുഗീസ്). No Minuto. Retrieved 5 July 2019.
  5. "Reforma trabalhista: como votaram os deputados" (in പോർച്ചുഗീസ്). Carta Capital. 27 April 2017. Archived from the original on 21 February 2019. Retrieved 18 September 2017. {{cite news}}: |archive-date= / |archive-url= timestamp mismatch; 9 ഏപ്രിൽ 2012 suggested (help)
  6. "Veja como deputados votaram no impeachment de Dilma, na PEC 241, na reforma trabalhista e na denúncia contra Temer" [See how deputies voted in the impeachment of Dilma, in PEC 241, in the labor reform and in the denunciation against Temer] (in പോർച്ചുഗീസ്). G1 Globo. 2 August 2017. Retrieved 5 July 2019.
  7. "Como votou cada deputado sobre a denúncia contra Temer" (in പോർച്ചുഗീസ്). Carta Capital. 4 August 2017. Archived from the original on 21 February 2019. Retrieved 18 September 2017. {{cite news}}: |archive-date= / |archive-url= timestamp mismatch; 9 ഏപ്രിൽ 2012 suggested (help)
  8. Rafael, Norton (7 October 2018). "Capitão Styvenson (Rede) e Dra. Zenaide (PHS) são eleitos senadores pelo RN" (in പോർച്ചുഗീസ്). G1 Globo. Retrieved 5 July 2019.
"https://ml.wikipedia.org/w/index.php?title=സെനൈഡ്_മയിയ&oldid=3923397" എന്ന താളിൽനിന്ന് ശേഖരിച്ചത്