Jump to content

സെക്ഷ്വൽ സാഡിസം ഡിസോഡർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇണയെ ക്രൂരമായി വേദനിപ്പിച്ചു കൊണ്ടോ ഭയപ്പെടുത്തി കൊണ്ടോയുള്ള ലൈംഗികബന്ധം ലൈംഗിക സാഡിസം അഥവാ സെക്ഷ്വൽ സാഡിസം (Sexual Sadism) എന്നറിയപ്പെടുന്നു. ലൈംഗികമായ ഉത്തേജനത്തിന് വേണ്ടിയോ ആസ്വാദനത്തിന് വേണ്ടിയോ ക്രൂരമായ ലൈംഗിക രീതികൾ അവലംബിക്കുന്നവരുണ്ട്. ഇത് വിദഗ്ദ ചികിത്സയും കൗൺസിലിംങും ആവശ്യമുള്ള ഒരു മാനസികരോഗം കൂടിയാണ്. മാനസികമായ പ്രശ്നങ്ങൾ കൊണ്ടോ, ലൈംഗികതയെപ്പറ്റി ശാസ്ത്രീയമായ അറിവില്ലായ്‍മ കൊണ്ടോ, ബലാത്സംഗത്തിന്റെ ഭാഗമായോ, രതിവൈകൃതങ്ങൾ കൊണ്ടോ ഇങ്ങനെ ഉണ്ടാകാം. പുരുഷന്മാരിലാണ് ഈ പ്രവണത കൂടുതലായി കണ്ടു വരുന്നത്. പങ്കാളിയുടെ ശരീരഭാഗങ്ങളിൽ വേദനിപ്പിക്കുന്ന വിധം കടിക്കുക, അടിക്കുക, നുള്ളുക, പൊള്ളിക്കുക, ബുദ്ധിമുട്ടിക്കുന്ന രീതികളിൽ ബന്ധപ്പെടുക, പീഡിപ്പിക്കുക തുടങ്ങിയവ ഇതിന് ഉദാഹരണമാണ്. ഇങ്ങനെ ചെയ്യുന്നത് വഴി സാഡിസ്റ്റുകളിൽ പലരിലും ലൈംഗികമായ ഉത്തേജനം ഉണ്ടാകുന്നു. ഇത് അസ്സഹനീയമായ ലൈംഗികപീഡനം തന്നെയാണ്. സമയത്തിന് പരിഹാരമാർഗങ്ങൾ തേടിയില്ലെങ്കിൽ ബന്ധങ്ങൾ തകരാൻ ഇത് കാരണമാകും. മനഃശാസ്ത്ര വിദഗ്ദർ, ഡോക്ടർമാർ, സെക്സോളജിസ്റ്റ് തുടങ്ങിയ വിദഗ്ദരുടെ സേവനം ഇക്കാര്യത്തിൽ ഉപയോഗപ്പെടുത്താം. അനാവശ്യമായ ലജ്ജ വിചാരിച്ചു പലരും ഇത്തരം പ്രശ്നങ്ങൾ മൂടി വെക്കാറുണ്ട്.[1][2][3][4][5][6].

അവലംബം

[തിരുത്തുക]
  1. "Sexual Sadism Disorder | Psychology Today". www.psychologytoday.com.
  2. "Sexual Sadism Disorder: Symptoms, Causes, & Treatment Options". www.choosingtherapy.com.
  3. "Sadism | Sadistic behavior, Masochism, Pleasure | Britannica". www.britannica.com.
  4. "Relating Sexual Sadism and Psychopathy to One Another". www.ncbi.nlm.nih.gov.
  5. "Sexual Sadism Disorder - Psychiatric Disorders". www.msdmanuals.com.
  6. "Sexual Sadism and Psychopathy in Sexual Homicide Offenders". journals.sagepub.com.
"https://ml.wikipedia.org/w/index.php?title=സെക്ഷ്വൽ_സാഡിസം_ഡിസോഡർ&oldid=4080502" എന്ന താളിൽനിന്ന് ശേഖരിച്ചത്