സൂപ്പർമറീൻ സ്പിറ്റ്ഫയർ
ദൃശ്യരൂപം
സ്പിറ്റ്ഫയർ | |
---|---|
സ്പിറ്റ്ഫയർ LF Mk IX, MH434, 2005ൽ റേ ഹന്ന പറത്തിയപ്പോൾ. 1943ൽ RAF 222 സ്ക്വാഡ്രണ്ടെ ഭാഗമായിരുന്നപ്പോൾ ഒരു Fw 190 വെടിവയ്ച്ചു വീഴ്ത്തിയിട്ടുണ്ട്. | |
തരം | ഫൈറ്റർ / ഫോട്ടോ-റികൊണൈസൻസ് എയർക്രാഫ്റ്റ് |
നിർമ്മാതാവ് | സുപ്പർമറീൻ |
രൂപകൽപ്പന | ആർ. ജെ. മിച്ചെൽ |
ആദ്യ പറക്കൽ | 5 മാർച്ച് 1936 |
അവതരണം | 4 ഓഗസ്റ്റ് 1938 |
ഉപയോഗം നിർത്തിയ തീയതി | 1961 ഐറിഷ് എയർ കോർ[1] |
പ്രാഥമിക ഉപയോക്താക്കൾ | റോയൽ എയർ ഫോഴ്സ് |
നിർമ്മിച്ച കാലഘട്ടം | 1938–1948 |
നിർമ്മിച്ച എണ്ണം | 20,351 |
ഒന്നിൻ്റെ വില | £12,604 |
രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടണും മറ്റു ചില സഖ്യകക്ഷി രാജ്യങ്ങളും വ്യാപകമായി ഉപയോഗിച്ചിരുന്ന ഒറ്റ ഇരിപ്പിടത്തോടുകൂടിയ പോർവിമാനമാണ് സൂപ്പർമറീൻ സ്പിറ്റ്ഫയർ. ഒരു മുൻനിര പോർവിമാനമായും മറ്റാവശ്യങ്ങൾക്കുമൊക്കെ 1950കളിലും ഈ വിമാനം ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് തുടരെ നിർമ്മിക്കപ്പെട്ട ഏക ബ്രിട്ടീഷ് പോർവിമാനമായ ഇവ നിർമ്മിക്കപ്പെട്ടിട്ടുള്ള എണ്ണത്തോളം മറ്റൊരു ബ്രിട്ടീഷ് പോർവിമാനവും നിർമ്മിക്കപ്പെട്ടിട്ടില്ല. [2]
അവലംബം
[തിരുത്തുക]- ↑ "Ireland Air Force." aeroflight.co. Retrieved 27 September 2009.
- ↑ McKinstry 2007, pp. 6, 143.