Jump to content

സൂചിത്തല മനുഷ്യൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരേന്ത്യയിലെ മുൻപ് നിലവിലിരുന്നൊരു മതപരമായ വഴിപാടിന്റെ ഭാഗമായി, ആൺകുഞ്ഞുങ്ങളുടെ രൂപമാറ്റത്തിലൂടെ ഉണ്ടാക്കുന്ന രൂപത്തെയാണു് സൂചിത്തല മനുഷ്യൻ എന്ന് പറയുന്നത് . ഇഷ്ടകാര്യം സാധിച്ചതിന് ചില വിശ്വാസികൾ തങ്ങളുടെ അടുത്തപുത്രനെ സൂചിത്തലയാക്കി മാറ്റാം എന്ന് വഴിപാട് നേരാറുണ്ട്. ചെറിയ കുട്ടിയെപ്പോലെയുള്ള തലയും മുതിർന്ന മനുഷ്യന്റെ ശരീരവുമുള്ള രീതിയിൽ മാറ്റിയെടുക്കുക എന്നതാണ് ഈ വഴിപാട്. ഇതിനായി കുട്ടിയായിരിക്കുമ്പോൾ തന്നെ തല ഒരു ലോഹകവചത്തിലാക്കി, തലയുടേയും തലച്ചോറിന്റേയും വളർച്ച തടയുന്നു. മുൻകാലങ്ങളിൽ ഇത്തരത്തിലുള്ള സൂചിത്തല മനുഷ്യരേയും കൊണ്ട് ഉത്സവസമയങ്ങളിൽ ചിലർ ഭിക്ഷയാചിക്കാനെത്താറുണ്ട്[1]‌.

അവലംബം

[തിരുത്തുക]
  1. HILL, JOHN (1963). "4-EASTERN INDIA". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. pp. 131–132. {{cite book}}: Cite has empty unknown parameter: |coauthors= (help)
"https://ml.wikipedia.org/w/index.php?title=സൂചിത്തല_മനുഷ്യൻ&oldid=836098" എന്ന താളിൽനിന്ന് ശേഖരിച്ചത്