Jump to content

സുവിശേഷ കഥകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹെർമ്മൻ ഗുണ്ടർട്ട് രചിച്ചു എന്ന് കരുതപ്പെടുന്ന ഒരു മലയാള ഗ്രന്ഥമാണ് സുവിശേഷ കഥകൾ. 1847-ൽ കല്ലച്ചിൽ (ലിത്തോഗ്രാഫി) അടിച്ച ഒരു പുസ്തകമാണിത്. ബാസൽ മിഷൻ പ്രസ്സ് തലശ്ശേരിയിൽ നിന്നുമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബൈബിൾ പുതിയ നിയമത്തിലെ ആദ്യ നാലു പുസ്തകങ്ങളിൽ (സുവിശേഷങ്ങളിലെ) നിന്നെടുത്ത കുറച്ച് കഥകളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. ആകെ 52 കഥകളാണ് ഇത്തരത്തിൽ കൊടുത്തിരിക്കുന്നത്. 110 താളുകളാണ് ഗ്രന്ഥത്തിനുള്ളത്. ഏ/ഓ കാരങ്ങളോ അതിന്റെ ചിഹ്നങ്ങളോ ഉപയോഗിച്ചിട്ടില്ല. ചില്ലുള്ള കൂട്ടക്ഷരങ്ങൾ ഉണ്ടെങ്കിലും കൈയ്യെഴുത്തായതിനാൽ വാക്കുകൾക്ക് ഇടയിൽ ഇട വിടുന്ന രീതി ഇല്ല. ഖണ്ഡികയിൽ വാചകങ്ങളെ തമ്മിൽ വേർതിരിക്കാൻ ഒരു വര ഉപയൊഗിച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സുവിശേഷ_കഥകൾ&oldid=3968801" എന്ന താളിൽനിന്ന് ശേഖരിച്ചത്