സുമതീന്ദ്ര ആർ. നാഡിഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്തനായ കന്നഡ കവിയും സാഹിത്യ നിരൂപകനുമായിരുന്നു ഡോ.സുമതീന്ദ്ര നാഡിഗ്(മരണം 7 ഓഗസ്റ്റ് 2018). നാഷണൽ ബുക്ക് ട്രസ്റ്റിന്റെ മുൻ ചെയർമാനായിരുന്നു.

ജീവിതരേഖ[തിരുത്തുക]

കർണാകയിലെ ചിക്കമംഗലൂരിൽ 1935 ലായിരുന്നു സുമതീന്ദ്രന്റെ ജനനം. ആധുനിക സാഹിത്യത്തിൽ മുഖ്യധാരയിൽ ഉണ്ടായിരുന്ന സുമതീന്ദ്രയുടെ പ്രധാന കൃതികളാണ് ദാമ്പത്യ ഗീത, പഞ്ചഭൂത, ഖണ്ഡകാവ്യ സമാഹരം. ബാലകൃതികളും ചെറുകഥകളും നിരൂപണ ഗ്രന്ഥങ്ങളും അദ്ദേഹം തയ്യാറാക്കിയിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കർണാടക സാഹിത്യ അക്കാഡമി അവാർഡ്
  • സാഹിത്യ പുരസ്‌ക്കാർ
  • നിരജ്ഞന പ്രശസ്തി
  • കെമ്പ ഗൗഡ പുരസ്‌ക്കാരം

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സുമതീന്ദ്ര_ആർ._നാഡിഗ്&oldid=2886608" എന്ന താളിൽനിന്ന് ശേഖരിച്ചത്