സുമതി മൊറാർജി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുമതി മൊറാർജി
ജനനം
ജമുന

(1909-03-13)13 മാർച്ച് 1909
മരണം27 ജൂൺ 1998(1998-06-27) (പ്രായം 89)
അറിയപ്പെടുന്നത്സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി
ജീവിതപങ്കാളി(കൾ)ശാന്തികുമാർ നരോത്തം മൊറാർജി
പുരസ്കാരങ്ങൾപത്മവിഭൂഷൺ (1971)
കുറിപ്പുകൾ

ഇന്ത്യയിലെ ഒരു പ്രമുഖ കപ്പൽ വ്യവസായിയായിരുന്നു സുമതി മൊറാർജി(1909 മാർച്ച് 13 -27 ജൂൺ 1998) . ഇന്ത്യൻ കപ്പൽ വ്യവസായരംഗത്തെ ആദ്യ വനിതയായി ഇവർ അറിയപ്പെടുന്നു . കപ്പൽ ഉടമകളുടെ സംഘടനയായ ഇന്ത്യൻ നാഷണൽ ഷിപ്പ് ഓണേഴ്സ് അസോസിയേഷന്റെ തലപ്പെത്തത്തിയ ലോകത്തിലെ ആദ്യത്തെ വനിതയായിരുന്നു സുമതി [2]. 1971 ൽ രാജ്യം ഇവരെ പത്മവിഭൂഷൺ ബഹുമതി നൽകി ആദരിച്ചു [3].

ആദ്യകാലജീവിതം[തിരുത്തുക]

മഥുരാദാസ് ഗോകുൽദാസ്, അദ്ദേഹത്തിന്റെ ഭാര്യ പ്രേമബായി എന്നിവരുടെ മകളായി ബോംബെയിലെ ഒരു സമ്പന്നകുടുംബത്തിൽ ജനിച്ചു. ജമുന എന്നായിരുന്നു പേര്. സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനിയുടെ സ്ഥാപകനായ നരോത്തം മൊറാർജിയുടെ ഏക പുത്രൻ ശാന്തികുമാർ നരോത്തം മൊറാർജിയെ നന്നേ ചെറുപ്പത്തിൽ തന്നെ വിവാഹം ചെയ്തിരുന്നു. പിൽക്കാലത്ത് സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി ഇന്ത്യയിലെ ഏറ്റവും വലിയ കപ്പൽ ഗതാഗത സ്ഥാപനമായി വളർന്നു[4].

കപ്പൽ വ്യവസായത്തിൽ[തിരുത്തുക]

1923-ൽ തനിക്ക് 20 വയസുള്ളപ്പോൾ തന്നെ സുമതി കമ്പനിയുടെ മാനേജിംഗ് ഏജൻസിയിൽ പങ്കാളിയായിരുന്നു. തുടക്കത്തിൽ ചെറുതായിരുന്ന കമ്പനി ക്രമേണ വികസിച്ചു. 1946-ൽ സുമതി കമ്പനിയുടെ പൂർണ്ണ ചുമതല ഏറ്റെടുക്കുമ്പോളേക്കും ആറായിരം ജോലിക്കാരുള്ള ഒരു വലിയ സ്ഥാപനമായി ഇത് മാറിക്കഴിഞ്ഞിരുന്നു. ഇതിനകം ഡയറക്ടർ ബോർഡ് അംഗമായിരുന്ന അവർ ഷിപ്പിംഗ് ട്രേഡിൽ തന്റെ വൈദഗ്ദ്ധ്യം വർഷങ്ങൾ കൊണ്ട് വികസിപ്പിച്ചെടുത്തു. 1956, 1957, 1958 എന്നീ വർഷങ്ങളിലും പിന്നീട് 1965-ലും ഇന്ത്യൻ നാഷണൽ സ്റ്റീംഷിപ്പ് ഓണേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അവരുടെ നേതൃത്വത്തിൽ 43 കപ്പലുകളും 552,000 ടൺ ശേഷിയുമായി സിന്ധ്യ സ്റ്റീം നാവിഗേഷൻ കമ്പനി വളർന്നു.

ഗാന്ധിജിയുടെ സ്വാധീനം[തിരുത്തുക]

സുമതി മഹാാത്മാഗാന്ധിയുമായി നിരന്തര സമ്പർക്കം പുലർത്തിയിരുന്നു. ഇരുവരും പല അവസരങ്ങളിലും കണ്ടുമുട്ടിയതായി പത്ര റിപ്പോർട്ടുകളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായി ഗാന്ധിജി അവരെ കണക്കാക്കിയിരുന്നു. 1942 നും 1946 നും ഇടക്ക്, അവൾ ഇന്ത്യൻ സ്വാതന്ത്യപ്രസ്ഥാനത്തിനു വേണ്ടി ഗാന്ധിജിയോടൊപ്പം പ്രവർത്തിച്ചിരുന്നു[5].

മരണം[തിരുത്തുക]

1998 ജൂൺ 27 ന്, 91-ആം വയസ്സിൽ അവർ ഹൃദയാഘാതം മൂലം മരിച്ചു.

അവലംബം[തിരുത്തുക]

  1.   Satyaraja Dasa. "Passage from India: Sumati Morarjee and Prabhupada's Journey West | Back to Godhead". Btg.krishna.com. Archived from the original on 2013-11-04. Retrieved 2012-07-09.
  2. "Sumati Morarjee, mother of Indian shipping, dies at 91". 29 June 1998. Retrieved 21 June 2012.
  3. Ministry of Communications and Information Technology. "List of Padma Vibhushan Awardees". Retrieved 21 June 2012.
  4. "Excerpts - Prem Rawat's Divine Incarnation Explanatio". NY Times. 8 April 1973. Retrieved 21 June 2012.
  5. "Gandhi: a photographic exhibition". nZine.co.nz. 2002-09-27. Archived from the original on 2013-02-18. Retrieved 21 June 2012.
"https://ml.wikipedia.org/w/index.php?title=സുമതി_മൊറാർജി&oldid=3792694" എന്ന താളിൽനിന്ന് ശേഖരിച്ചത്