Jump to content

സുനി പർവ്വതനിരകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുനി പർവ്വതനിരകൾ
സുനി മലനിരകളുടെ പശ്ചാത്തലത്തിൽ മേയുന്ന എൽക്കളുടെ കാഴ്ച്ച.
ഉയരം കൂടിയ പർവതം
PeakMount Sedgwick,
35°10′26″N 108°05′42″W / 35.174°N 108.095°W / 35.174; -108.095
Elevation9,256 ft (2,821 m)
വ്യാപ്തി
നീളം60 mi (97 km) NW
Width40 mi (64 km)
മറ്റ് പേരുകൾ
Native nameNaasht'ézhí Dził  (Navajo)
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
Countryയു.എസ്.
Stateന്യൂ മെക്സിക്കോ
ഭൂവിജ്ഞാനീയം
OrogenyLaramide

സുനി പർവ്വതനിരകൾ (Navajo:Naasht'ézhí Dził or Ńdíshchííʼ Ląʼí[1]) അമേരിക്കൻ ഐക്യനാടുകളിൽ, പ്രധാനമായും വടക്കുപടിഞ്ഞാറൻ ന്യൂ മെക്സിക്കോയിലെ സിബോള കൗണ്ടിയിലും ഒരു ചെറിയ ഭാഗം മക്കിൻലി കൗണ്ടിയിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു പർവതനിരയാണ്.[2][3] ഗാലപ്പ് പട്ടണത്തിൻറെ തെക്കുകിഴക്ക് മുതൽ ഗ്രാന്റ്സ് പട്ടണത്തിൻറെ തെക്കുപടിഞ്ഞാറ് വരെ, അന്തർസംസ്ഥാന 40-ന് തെക്ക് ഭാഗത്തായി സിബോള ദേശീയ വനത്തിനുള്ളിലായാണ് ഈ ശ്രേണിയുടെ ഭൂരിഭാഗവും സ്ഥിതിചെയ്യുന്നത്. ഈ പർവ്വതനിരകൾക്ക് ഏകദേശം അറുപത് മൈൽ (97 കി.മീ) നീളവും നാൽപ്പത് മൈൽ (64 കി.മീ) വീതിയുമുണ്ട്.[4] ഇതിൻറെ ഏറ്റവും കൂടിയ ഉയരം 9,256 അടി (2,821 മീറ്റർ) ഉയരമുള്ള സെഡ്‌ഗ്വിക്ക് പർവതവും കുറഞ്ഞ ഉയരം 6,400 അടിയും (1,950 മീ) ആണ്.[5]

സ്ഥാനം

[തിരുത്തുക]

35°10′4″N 108°19′0″W അക്ഷാംശ രേഖാംശങ്ങളിൽ സ്ഥിതിചെയ്യുന്ന സുനി പർവതനിരകളെ വലയം ചെയ്ത്, തെക്ക് പടിഞ്ഞാറ് സുനി ഇന്ത്യൻ റിസർവേഷൻ, രാമ നവാജോ ഇന്ത്യൻ റിസർവേഷൻ, എൽ മോറോ ദേശീയ സ്മാരകം എന്നിവയും തെക്ക് വശത്ത് എൽ മൽപൈസ് ദേശീയ സ്മാരകവും, കിഴക്ക് ഭാഗത്ത് അക്കോമ പ്യൂബ്ലോ ഗ്രാമവും  വടക്ക് നവാജോ രാഷ്ട്രവും സ്ഥിതിചെയ്യുന്നു. ഗ്രാന്റ്സ്, ഗാലപ്പ്, രാമ എന്നീ പട്ടണങ്ങൾ യഥാക്രമം ഈ ശ്രേണിയുടെ വടക്കുകിഴക്ക്, വടക്കുപടിഞ്ഞാറ്, തെക്ക് പടിഞ്ഞാറ് ഭാഗങ്ങളിൽ സ്ഥിതി ചെയ്യുന്നു. കോണ്ടിനെന്റൽ ഡിവൈഡിൽ സ്ഥിതിചെയ്യുന്ന സുനി പർവതനിരകൾ കൊളറാഡോ പീഠഭൂമിയുടെ തെക്കുകിഴക്കൻ അറ്റത്തിന്റെ ഭാഗമായി മാറുന്നു.

അവലംബം

[തിരുത്തുക]
  1. Wilson, A Navajo Place Names Guilford, CT: Audio-Forum, 1995
  2. U.S. Geological Survey Geographic Names Information System: Zuñi Mountains
  3. New Mexico Atlas and Gazetteer, Second Edition, DeLorme Mapping, 2000.
  4. Butterfield, Mike, and Greene, Peter, Mike Butterfield's Guide to the Mountains of New Mexico, New Mexico Magazine Press, 2006, ISBN 978-0-937206-88-1
  5. Butterfield, Mike, and Greene, Peter, Mike Butterfield's Guide to the Mountains of New Mexico, New Mexico Magazine Press, 2006, ISBN 978-0-937206-88-1
"https://ml.wikipedia.org/w/index.php?title=സുനി_പർവ്വതനിരകൾ&oldid=3968506" എന്ന താളിൽനിന്ന് ശേഖരിച്ചത്