സുനാമിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സുനാമികൊണ്ടുണ്ടായ മുറിവുകളും വേദനകളും മറക്കാൻ വേണ്ടി ഒരുകൂട്ടം അമ്മമാർ കണ്ടുപിടിച്ചതാണ് സുനാമിക. ചെറുവിരലിന്റെ വലിപ്പമുള്ള കൊച്ചു പാവകളാണ് ഇവ. സുനാമിയുടെ മകളെന്നും ഇതിനെ വിശേഷിപ്പിക്കാറുണ്ട്. തുണികഷണങ്ങൾകൊണ്ടാണ് ഇതുണ്ടാക്കുന്നത്. ബുക്ക് മാർക്കായും, പേപ്പർക്ലിപ്പായും ഒക്കെ ഇതു കിട്ടും.

സുനാമി തിരമാലകൾ കവർന്നെടുത്ത സ്വപ്നങ്ങൾ ഇതുകൊണ്ട് വീണ്ടും പിടിച്ചെടുക്കുകയാണ് ഒരു കൂട്ടം സ്ത്രീകൾ. പോണ്ടിച്ചേരിയലെ സുനാമി ബാധിതരെ പുനർധിവസിപ്പിക്കുന്നതിനുള്ള ആരോവില്ലെ പദ്ധതിയുടെ ഭാഗമായി ഇതിന്റെ നിർമ്മാണം പരിശീലിപ്പിക്കുന്നുണ്ട്. [1]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  • മാതൃഭൂമി കാഴ്ച സപ്ലിമെന്റ് പേജ്3 31 ഡിസംബർ2010
  1. http://www.hinduonnet.com/thehindu/mp/2006/07/01/stories/2006070100240100.htm[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=സുനാമിക&oldid=3792659" എന്ന താളിൽനിന്ന് ശേഖരിച്ചത്