സുധാ മൂർത്തി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സുധാ മൂർത്തി
SudhaMurthy.jpg
ജനനം ഓഗസ്റ്റ് 19, 1950
Shiggaon
തൊഴിൽ സാമൂഹ്യ പ്രവർത്തക, എഴുത്തുകാരി
ജീവിതപങ്കാളി(കൾ) നാരായണമൂർത്തി

ഒരു എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമാണ് സുധാ കുൽക്കർണ്ണി മൂർത്തി. ആരോഗ്യ പരിപാലനം, സാമൂഹിക പുനരധിവാസം, ഗ്രാമങ്ങളുടെ ഉന്നതി, വിദ്യാഭ്യാസം , കല, സംസ്കാരം എന്നീ മേഖലകളിലെ പ്രവർത്തനം ലക്ഷ്യമിട്ട് 1996 ൽ കർണ്ണാടകയിൽ ഇൻഫോസിസ് ഫൗണ്ടേഷൻ സുധാ മൂർത്തിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. ഇൻഫോസിസ് ഫൗണ്ടേഷനിലൂടെയുള്ള സാമൂഹ്യപ്രവർത്തനങ്ങൾ വഴിയാണ് ഇവർ അറിയപ്പെട്ടു തുടങ്ങിയത്. ആദ്യകാലങ്ങളിൽ ഒരു കമ്പ്യൂട്ടർ എഞ്ചിനിയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടാറ്റാ മോട്ടൊഴ്സിൽ കമ്പ്യൂട്ടർ എഞ്ചിനിയറായ ആദ്യ വനിതകൂടിയാണ് സുധാ മൂർത്തി.

അവലംബം[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Sudha Murthy എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"https://ml.wikipedia.org/w/index.php?title=സുധാ_മൂർത്തി&oldid=1935002" എന്ന താളിൽനിന്നു ശേഖരിച്ചത്