സുഡോക്കു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചതുരക്കളങ്ങളെ ആധാരമാക്കിയുള്ള ബുദ്ധിശക്തിയെ വികസിപ്പിക്കുന്ന ഒരു കളിയാണ് സുഡോക്കു. സുഡോക്കുവിലെ നിയമങ്ങൾ വളരെ ലളിതമാണ്.

കളം[തിരുത്തുക]

ഒരു സുഡോക്കു പ്രശ്നം

സുഡോക്കു കളം ചിത്രത്തിൽ കാണിച്ചിരിക്കുന്നു. ഇവിടെ ഒരു 9x9 ചതുരക്കളത്തെ ഒമ്പത് 3x3 ചതുരങ്ങളായി തിരിച്ചിരിക്കുന്നു. ചില കളങ്ങളിൽ 1 മുതൽ 9 വരെയുള്ള അക്കങ്ങളിൽ ചിലത് എഴുതിയിട്ടുണ്ടാകും. ബാക്കിയുള്ള കളങ്ങളിൽ നിയമാനുസൃതമായി അക്കങ്ങൾ എഴുതിച്ചേർക്കുക എന്നതാണ് ഈ കളിയുടെ ലക്ഷ്യം.ഓരോ കള്ളിയേയും റീജിയൺ എന്നും തന്നിരിക്കുന്ന സംഖ്യകളെ ഗിവൺസ് എന്നും പറയുന്നു

നിയമങ്ങൾ[തിരുത്തുക]

സുഡോക്കു പ്രശനം നിർദ്ധാരണം ചെയ്യുന്നതിനായി ശൂന്യമായ കളങ്ങളിൽ അക്കങ്ങൾ എഴുതിച്ചേർക്കുമ്പോൾ താഴെപ്പറയുന്ന മൂന്നു നിയമങ്ങൾ പാലിക്കണം.

  1. ഒരു വരിയിലുള്ള ഒൻപതു കളങ്ങളിൽ ഒന്നു മുതൽ ഒൻപതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം.
  2. ഒരു നിരയിലുള്ള ഒൻപതു കളങ്ങളിൽ ഒന്നു മുതൽ ഒൻപതു വരെയുള്ള എല്ലാ അക്കങ്ങളും ഉണ്ടായിരിക്കണം.
  3. ഓരോ 3x3 കളങ്ങളിലും ഒന്നു മുതൽ ഒൻപതു വരെയുള്ള അക്കങ്ങൾ ഉണ്ടായിരിക്കണം.
മുകളിലെ പ്രശ്നം നിർദ്ധാരണം ചെയ്തിരിക്കുന്നു

സംഖ്യകൾ ഉപയോഗിച്ചുള്ള കളിയാണെങ്കിലും ഗണിതശാസ്ത്രത്തിലുള്ള അറിവല്ല ഈ കളിക്കാവശ്യം, മറിച്ച് യുക്തിചിന്തയും ക്ഷമയുമാണ്. ഒരു നല്ല സുഡോക്കു പ്രശ്നത്തിന് ഒരു ഉത്തരം മാത്രമേ കാണുകയുള്ളൂ.


സുഡോക്കു പ്രയോജനങ്ങൾ[തിരുത്തുക]

മസ്തിഷ്ക വ്യായാമത്തിന്‌ സുഡോക്കു[തിരുത്തുക]

പുതിയതായി എന്തു പഠിക്കുമ്പോഴും തലച്ചോറിൽ പുതിയ കോശബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്‌. ഓരോ സുഡോക്കുവും വ്യത്യസ്തമായതിനാൽ ഓരോന്ന്‌ പരിഹരിക്കുന്നതിനും നമ്മുടെ ചിന്താശേഷിയെ വിവിധ രീതിയിൽ ഉപയോഗിക്കേണ്ടതുണ്ട്‌. ഇത്‌ പുതിയ കോശബന്ധങ്ങളുടെ സൃഷ്ടിക്കും അങ്ങനെ കാര്യക്ഷമമായ ബുദ്ധിക്കും കാരണമാകുന്നു. ബ്രിട്ടണിലെ ടീച്ചേഴ്സ്‌ മാസിക ക്ളാസ്സ്‌ മുറിയിൽ മസ്തിഷ്ക വ്യായാമത്തിന്‌ സുഡോക്കു ഉപയോഗിക്കുന്നത്‌ വളരെ പ്രയോജനകരമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. കൂടാതെ അൾഷിമേഴ്സ്‌ പോലെയുള്ള മസ്തിഷ്ക സംബന്ധിയായ രോഗങ്ങളുടെ വ്യാപനം മന്ദഗതിയിലാക്കുന്നതിനും സുഡോക്കു സമസ്യകൾ വളരെ സഹായിക്കുന്നു.


കുട്ടികളുടെ ‌ സുഡോക്കു[തിരുത്തുക]

സാധാരണ കാണുന്ന 9 x 9 സുടോക്കുവിനു പകരം 4 x 4 മാട്രിക്സ് വലിപ്പത്തിൽ ഉള്ള സുഡോക്കു കുട്ടികൾക്ക് വേണ്ടി നിർമ്മിക്കാറുണ്ട്.1 മുതൽ 4 വരെയുള്ള അക്കങ്ങളാണ്‌ കുട്ടികളുടെ സുടോക്കുവിൽ ഉപയോഗിക്കുന്നത്.

അവലംബം[തിരുത്തുക]

  • Sudoku 75 puzzles of Wayne Gould, H&C Publishing house Thrissur
  • സുഡോക്കു കുട്ടികൾക്ക്, സുബിൻ കെ തോട്ടിൽ , ചിന്ത പബ്ലിഷേർസ്
"https://ml.wikipedia.org/w/index.php?title=സുഡോക്കു&oldid=2286491" എന്ന താളിൽനിന്നു ശേഖരിച്ചത്