സുഖ്റ റബാബി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sughra Rababi
Sughra Rababi (1922-1994), Self Portrait. 1957. Oil on Board. Courtesy, Dr. Zeba F Vanek Collection, Los Angeles, California.
ജനനം
Sughra

1922
മരണം1994
ദേശീയതPakistan
അറിയപ്പെടുന്നത്Painter, Designer and Sculptor
പുരസ്കാരങ്ങൾAll India Painting Competition Award (1940)

സുഖ്റ റബാബി (1922 – 1994) പാകിസ്താനിലെ ഒരു ചിത്രകാരിയായിരുന്നു. 1940കളിൽ യുവ ചിത്രകാരിയായിരുന്ന അവർ അഖിലേന്ത്യാ ചിത്രരചനാ മത്സരത്തിൽ വിജയിയായ ആദ്യ വനിതയായിരുന്നു. ഒരു ചിത്രകാരി, ഡിസൈനർ, ശില്പി എന്നി നിലകളിൽ അവർ അവരുടെ കാലത്തിനു വളരെ മുൻപേ നടന്ന ഒരു കലാകാരിയായിരുന്നു.

മനുഷ്യ സ്നേഹിയായിരുന്ന അവർ തന്റെ കലാവസ്തുക്കൾ, ചിത്രങ്ങളും ശില്പങ്ങളും മറ്റും; വിറ്റുകിട്ടിയ പണം ജീവകാരുണ്യ പ്രവർത്തനങ്ങൽക്കായാണ് ഉപയോഗിച്ചത്. അവരുറ്റെ ഇത്തരം മാനുഷികപ്രവർത്തനങ്ങളെ മാനിച്ച് , യൂണിസെഫ് ഒരു സുഖ്റ റബാബി ഫണ്ട് നിർമ്മിച്ചു. സാൻ ഫ്രാൻസിസ്കോ മേയർ 1994 ജനുവരി 19 സുഖ്റ റബാബിദിനം ആയി ആചരിക്കാൻ ആഹ്വാനം ചെയ്തു.

സുഖ്റ റബാബി, തന്റെ ബിരുദമെടുത്തത്, കറാച്ചിയിലെ ശരണാഗതി സ്കൂൾ ഓഫ് ആർട്ടിൽ നിന്നാണ്. ഇന്ത്യയിലെ ശാസ്തിനികേതനിൽ നിന്നും അവർ ബിരുദാനന്തരബിരുദം നേടി. തന്റെ അൻപതു വർഷം നീണ്ട കലാജീവിതത്തിലുടനീളം അനേകം എക്സിബിഷനിൽ തന്റെ കലാവസ്തുക്കൾ പ്രദർശിപ്പിച്ചു. 1992ൽ കാലിഫോർണിയായിലെ സാൻ ഫ്രാൻസിസ്കോയിലാണ് അവർ തന്റെ അവസാന പ്രദർശനം നടത്തിയത്. സുഖ്റ റബാബിയുടെ ശൈലി തനതും വ്യത്യസ്തവുമായിരുന്നു. വൈവിധ്യമാർന്ന മാദ്ധ്യമങ്ങൾ അവർ ഉപയൊഗിച്ചു. ടെമ്പറ, എണ്ണച്ചായം, അക്രിലിക് തുടങ്ങിയ മാധ്യമങ്ങളിൽ, സ്ഥലദൃശ്യങ്ങളും വ്യക്തിരൂപങ്ങളും വരച്ചു. കാലിഗ്രാഫിക് രീതിയും അവർ സ്വായത്തമാക്കിയിരുന്നു. ഇതുകൂടാതെ അവർ ഒരു രൂപകല്പനാവിദഗ്ദ്ധയും ശില്പിയും ആയിരുന്നു.

മരണശേഷം അവരുടെ ചിത്രങ്ങളുടെ പുനർരചനകൾ വിറ്റ് ജീവകാരുണ്യപ്രവർത്തനങ്ങൾക്കുള്ള പണം കണ്ടെത്തിവരുന്നു. [1][2][3][4][5]

അവലംബം[തിരുത്തുക]

  1. 'Art for a Cause' by Professor Karrar Hussain in 'The News'. 1994.
  2. 'Smoldering Shades of Passion' by Marjorie Hussain in 'The Dawn'. 1994.
  3. 'Spirit of Sughra Rababi' by Salwat Ali in 'The Dawn'. 2005.
  4. 'Sughra Rababi' by David Douglas Duncan in 'The World of Allah'. 1982. Publisher Houghton Mifflin, ISBN 0395325048, 9780395325049
  5. 'Sughra Rababi Day in San Francisco'. 19 January 1994. The Mayor of San Francisco's Office.
"https://ml.wikipedia.org/w/index.php?title=സുഖ്റ_റബാബി&oldid=3338371" എന്ന താളിൽനിന്ന് ശേഖരിച്ചത്