സീസർ ഫെഡറിച്ചി
ദൃശ്യരൂപം
പൗരസ്ത്യ ദേശങ്ങളിൽ 1563 മുതൽ 1581 വരെ പര്യടനം നടത്തിയിട്ടുള്ള ഒരു ഇറ്റാലിയൻ സഞ്ചാരിയാണ് സീസർ ഫെഡറിച്ചി.(c. 1530 - 1600/1603). വെനീസിൽ ജനിച്ച ഫെഡറിച്ചി 1563 ലാണ് ഭാരതത്തിലെത്തിയത്. ഏഷ്യൻ ദ്വീപുകളിലും,തെക്കൻ തീരങ്ങളിലും അദ്ദേഹം 18 വർഷത്തോളം വ്യാപാരത്തിനും സഞ്ചാരത്തിനുമായി ചിലവഴിയ്ക്കുകയുണ്ടായി. തകർന്നടിഞ്ഞ വിജയനഗര സാമ്രാജ്യത്തെക്കുറിച്ചുള്ള ഫെഡറിച്ചിയുടെ വിവരണം ഹ്രസ്വമെങ്കിലും ശ്രദ്ധേയമാണ്. കേരളത്തിലുമെത്തിയ ഫെഡറിച്ചി കൊടുങ്ങല്ലൂർ, കൊച്ചി, കണ്ണൂർ എന്നീസ്ഥലങ്ങൾ സന്ദർശിച്ചു. വ്യാപാരത്തിനു പേരുകേട്ട സ്ഥലമാണ് കേരളം എന്നു സൂചിപ്പിക്കുന്നതിനോടൊപ്പം ജനങ്ങളുടെ വെറ്റില ചവയ്ക്കുന്ന സ്വഭാവത്തെപ്പറ്റിയും ഫെഡറിച്ചി പരാമർശിയ്ക്കുന്നുണ്ട്.[1] [2]
കൃതികൾ
[തിരുത്തുക]- The voyage and travaile into the East India: London 1588 Theatrum Orbis Terrarum New York: Da Capo, 1971.