Jump to content

സി.കെ.പി. പത്മനാഭൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സി.കെ.പി പത്മനാഭൻ
കേരള നിയമസഭാംഗം
ഓഫീസിൽ
2006-2011
മുൻഗാമിഎം.വി.ഗോവിന്ദൻ
പിൻഗാമിജയിംസ് മാത്യു
മണ്ഡലംതളിപ്പറമ്പ്
വ്യക്തിഗത വിവരങ്ങൾ
ജനനം (1950-02-11) 11 ഫെബ്രുവരി 1950  (74 വയസ്സ്)
കുഞ്ഞിമംഗലം, പയ്യന്നൂർ, കണ്ണൂർ ജില്ല
രാഷ്ട്രീയ കക്ഷികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്സിസ്റ്റ്)
പങ്കാളിനളിനി പി.പി
കുട്ടികൾ1 son and 1 daughter
As of 4 സെപ്റ്റംബർ, 2024
ഉറവിടം: കേരള നിയമസഭ

2006 മുതൽ 2011 വരെ തളിപ്പറമ്പ് മണ്ഡലത്തിൽ നിന്നും നിയമസഭയിൽ അംഗമായിരുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള മുതിർന്ന സിപിഎം നേതാവായിരുന്നു സി.കെ.പി പത്മനാഭൻ.(11 ഫെബ്രുവരി 1950) മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി അംഗവും കർഷക സംഘം സംസ്ഥാന സെക്രട്ടറിയുമായി തുടരവെ സാമ്പത്തിക തിരിമറി ആരോപിച്ച് 2011-ൽ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കി.[1][2][3]

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പയ്യന്നൂർ താലൂക്കിലെ കുഞ്ഞിമംഗലത്ത് പിപി കുഞ്ഞിരാമൻ്റെയും സികെപി നാണിയമ്മയുടേയും മകനായി 1950 ഫെബ്രുവരി 11 ന് ജനനം. ദാരിദ്യ സാഹചര്യങ്ങൾ നിമിത്തം ആറാം ക്ലാസിന് ശേഷം പഠിപ്പ് നിർത്തി.

മാർക്സിസ്റ്റ് പാർട്ടിയുടെ ആദ്യകാല യുവജന സംഘടനയായ കേരള സ്റ്റേറ്റ് യൂത്ത് ഫെഡറേഷൻ വഴി പൊതുരംഗത്ത് എത്തി. 1968-ൽ കെഎസ്വൈഎഫ് മാടായി താലൂക്ക് സെക്രട്ടറിയായി. 1980-ൽ ഡിവൈഎഫ്ഐ രൂപീകരിച്ചപ്പോൾ ജില്ലാ സെക്രട്ടറി, ജില്ലാ പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ച സികെപി സംഘടനയുടെ സംസ്ഥാന സെക്രട്ടറിയും സംസ്ഥാന അധ്യക്ഷനുമായിരുന്നു. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന സികെപി 1998 മുതൽ മാർക്സിസ്റ്റ് പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ അംഗമായിരുന്നു.

കിസാൻ സഭ കേന്ദ്ര കമ്മിറ്റി അംഗവും കേരള കർഷക സംഘത്തിൻ്റെ സംസ്ഥാന സെക്രട്ടറിയുമായിരിക്കെ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയെന്ന് പറഞ്ഞ് 2011 സെപ്റ്റംബർ 18ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും തിരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. ഇത് പകപോക്കലാണെന്ന് വിമർശനം ഉയർന്നിരുന്നപ്പോൾ പിന്നീട് മാർക്സിസ്റ്റ് പാർട്ടിയുടെ മാടായി ഏരിയ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.

ഏരിയ കമ്മിറ്റി അംഗമായി തുടരവെ മാർക്സിസ്റ്റ് പാർട്ടിക്കെതിരെ വിമർശനം സികെപി നടത്തിയിരുന്നു.[4][5][6]

അവലംബം

[തിരുത്തുക]
  1. സംസ്ഥാന കമ്മിറ്റി അംഗവും മുൻ നിയമസഭാംഗവും പാർട്ടിക്ക് പുറത്തായി സികെപി
  2. സികെപി പത്മനാഭൻ അഭിമുഖം
  3. നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് സികെപി
  4. മാർക്സിസ്റ്റ് പാർട്ടിയെ വിമർശിച്ച് മുൻ സംസ്ഥാന കമ്മിറ്റിയംഗം
  5. വിഭാഗീയതയുടെ ഇരയാണ് താനെന്ന് സികെപി
  6. അധികാര തർക്കവും വിഭാഗീയതയും തുറന്നടിച്ച് സികെപി
"https://ml.wikipedia.org/w/index.php?title=സി.കെ.പി._പത്മനാഭൻ&oldid=4111640" എന്ന താളിൽനിന്ന് ശേഖരിച്ചത്