സി.എൻ. രാമചന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2013 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ കന്നഡ എഴുത്തുകാരനാണ് സി.എൻ. രാമചന്ദ്രൻ (ജനനം : )[1]. ഇംഗ്ലീഷിലുമെഴുതുന്ന അദ്ദേഹം നിരവധി സാഹിത്യ വിമർശന ഗ്രന്ഥങ്ങളും തർജ്ജമകളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കന്നഡയിലെ പല പ്രസിദ്ധ ഗ്രന്ഥങ്ങളും ഇംഗ്ലീഷിലേക്കാക്കിയത് സി.എന്നായിരുന്നു.

ജീവിതരേഖ[തിരുത്തുക]

മാംഗ്ലൂർ സർവകലാശാലയിലും നിരവധി വിദേശ സർവകലാശാലകളിലും അദ്ധ്യാപകനായിരുന്നു. കന്നഡ വായ്മൊഴി പാരമ്പര്യത്തിലെ പ്രധാന കൃതികളിലൊന്നായ മലേ മധേശ്വര ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്തു. അക്യാന - വ്യക്യാന എന്ന ഉപന്യാസ സമാഹാരത്തിന് 2013 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

കൃതികൾ[തിരുത്തുക]

ഇംഗ്ലീഷ്[തിരുത്തുക]

  • a study of British drama (Shifting Perspectives, 1986)
  • monographs on Triveni and Shivarama Karanth.
  • Post-colonial discourse (Vasahatottara Chintane, 1998)
  • comparative criticism (Taulanika Sahitya, 1996)
  • Hosa Madiya Mele Chaduranga, 2007)
  • For Reasons of Their Own

കന്നഡ[തിരുത്തുക]

  • ഷോധ, 1978 (നോവൽ)
  • അക്യാന - വ്യക്യാന

പുരസ്കാരങ്ങൾ[തിരുത്തുക]

  • കർണാടക രാജ്യോത്സവ പുരസ്കാരം
  • കർണാടക സാഹിത്യ അക്കാദമി പുരസ്കാരം
  • തർജ്ജമയ്ക്കുള്ള കഥ പുരസ്കാരം
  • കെ.കെ. ബിർല ഫെല്ലോഷിപ്പ്
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[2]

അവലംബം[തിരുത്തുക]

  1. "Poets dominate Sahitya Akademi Awards 2013". Sahitya Akademi. 18 December 2013. Retrieved 20 December 2013.
  2. http://www.thehindu.com/todays-paper/tp-national/tp-karnataka/cn-ramachandran-gets-akademi-award/article5476627.ece
"https://ml.wikipedia.org/w/index.php?title=സി.എൻ._രാമചന്ദ്രൻ&oldid=1883867" എന്ന താളിൽനിന്ന് ശേഖരിച്ചത്