സി.എസ്.ഐ.ആർ. സെന്റർ ഫോർ മാത്തമറ്റിക്കൽ മോഡലിങ് ആൻഡ് കമ്പ്യൂട്ടർ സിമുലേഷൻ, ബാംഗളൂർ
ദൃശ്യരൂപം
CSIR Centre for Mathematical Modelling and Computer Simulation | |
---|---|
സ്ഥാപിച്ചത് | 1988 |
Scientist-in-charge | Prof. P Seshu |
സ്ഥാനം | 12°56′43″N 77°39′54″E / 12.945315°N 77.6650411°E |
Address | NAL Belur campus |
വെബ്സൈറ്റ് | http://www.cmmacs.ernet.in |
സി.മാക്സ്[1] എന്ന ചുരുക്കപ്പേരിൽ കൂടുതലറിയപ്പെടുന്ന ഈ സ്ഥാപനത്തിൻറെ ഗവേഷണമേഖല, ഗണിതശാസ്ത്രമാതൃകകളും കമ്പ്യൂട്ടർ അനുകരണങ്ങളും ഉപയോഗിച്ച് സങ്കീർണ്ണവ്യൂഹങ്ങളുടെ ഉത്പത്തിയേയും ഘടനകളേയും കുറിച്ചുളള സൈദ്ധാതിക പഠനങ്ങളാണ്.
ചരിത്രം
[തിരുത്തുക]ബാംഗളൂരിലെ നാഷണൽ ഏറോസ്പേസ് ലാബറട്ടറീസിനോടനുബന്ധിച്ച് 1988-ൽ ഈ സ്ഥാപനം രൂപം കൊണ്ടു. ചക്രവാതങ്ങൾ,ഭൂകമ്പങ്ങൾ എന്നിവയുടെ ഏറ്റവും തുച്ഛമായ പ്രഥമ ലക്ഷണങ്ങൾ പോലും അംഗീകൃത സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ അനുമാനിച്ചെടുത്ത് മുൻകൂട്ടി പ്രവചിക്കാനുളള ശ്രമങ്ങൾ ഇവിടെ നടക്കുന്നു.
പഠന സൗകര്യങ്ങൾ
[തിരുത്തുക]പി.എച്ച്.ഡി.ക്കു പുറമെ, ബി.ഇ എംഎസ്സി,എം.ടെക് വിദ്യാർത്ഥികൾക്ക് പ്രോജക്റ്റുകൾ ചെയ്യാനുളള സൗകര്യങ്ങളും ഉണ്ട്. [2]
അവലംബം
[തിരുത്തുക]- ↑ "Official Website". Archived from the original on 2012-03-15. Retrieved 2011-12-10.
- ↑ "Academic programmes in C-MMACS". Archived from the original on 2011-12-05. Retrieved 2011-12-10.