Jump to content

സിറിഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിറിഞ്ചും സൂചിയും

മരുന്ന് കുത്തി വയ്ക്കുവാനായി ചികിത്സാ രംഗത്ത് ഉപയോഗിക്കുന്ന ഉപകരണമാണ് സിറിഞ്ച്. ഈ ഉപകരണത്തിൽ അകം പൊള്ളയായ ഒരു കുഴലും(barrel) അതിനുള്ളിൽ കടത്തി വയ്ക്കാവുന്ന മറ്റൊരു കുഴലും(plunger) ഉൾപ്പെടുന്നു. പുറത്തെ കുഴലിൽ അതിലുൾക്കൊളളാവുന്ന ദ്രവ്യത്തിന്റെ അളവ് രേഖപ്പെടുത്തിയിരിക്കും. വിവിധ ആവശ്യങ്ങൾക്കനുസരിച്ച് വിവിധ അളവുകളിലുള്ള സിറിഞ്ചുകളുണ്ട്. 1 മില്ലി ലിറ്റർ , 2മി.ലി., 5മി.ലി., 10മി.ലി., 20മി.ലി., 30മി.ലി., 50മി.ലി., 60മി.ലി.,എന്നിവയാണ് സാധാരണ ലഭ്യമായ അളവുകൾ.

സിറിഞ്ച് :ഉള്ളിലെയും പുറത്തെയും കുഴലുകൾ വേർപ്പെടുത്തപ്പെട്ട നിലയിൽ.

നിർമ്മാണ വസ്തുക്കൾ

[തിരുത്തുക]

പണ്ടുകാലങ്ങളിൽ ചില്ലുപയോഗിച്ചായിരുന്നു സിറിഞ്ചുകൾ നിർമ്മിച്ചിരുന്നത്. ഇത്തരം സിറിഞ്ചുകൾ ഉപയോഗശേഷം കഴുകി തിളപ്പിക്കുകയും പുനരുപയോഗിക്കുകയും ചെയ്തിരുന്നു. ഈ ശീലം എയ്ഡ്സ്, ഹെപ്പറ്റൈറ്റിസ്-ബി മുതലായ മാരകരോഗങ്ങൾ പടരുന്നതിന് കാരണമായി. ഇത് പ്ലാസ്റ്റിക്‌ സിറിഞ്ചുകളുടെ ആവിർഭാവത്തിന് വഴി തെളിച്ചു. ഇന്ന് അധികവും ഉപയോഗിക്കപ്പെടുന്നത് പ്ലാസ്റ്റിക്‌ സിറിഞ്ചുകളാണ്. ഇവ ഒരു ഉപയോഗത്തിന് ശേഷം ഉപേക്ഷിക്കപ്പെടുന്നു. ഇവ നിർമ്മാണസ്ഥലത്ത് തന്നെ അണുവിമുക്തമാക്കിയ ശേഷം വായു കടക്കാത്ത പൊതികളിലാക്കി ഉപയോഗത്തിനെത്തുന്നു. സാധാരണയായി എതിലീൻ ഓക്സൈഡ് വാതകമാണ് അണുനാശിനിയായി ഉപയോഗിക്കുക.

ഉപയോഗ രീതി

[തിരുത്തുക]

ഒരു കുത്തിവയ്പ്പ് സൂചി സിറിഞ്ചിൻറെ പുറത്തെ കുഴലിന്റെ അഗ്രത്തിൽ ഘടിപ്പിക്കുന്നു . സൂചിയുടെ അഗ്രം മരുന്നിൽ ഇറക്കി വച്ചതിനു ശേഷം സിറിഞ്ചിന്റെ ഉള്ളിലെ കുഴൽ പുറത്തേക്ക് വലിക്കുന്നു. അപ്പോൾ പുറത്തെ കുഴലിന്റെ ഉള്ളിൽ രൂപപ്പെടുന്ന ന്യൂനമർദ്ദ ഫലമായി മരുന്ന് കുഴലിനുള്ളിലേക്ക് കയറുന്നു. കൃത്യമായ അളവിൽ മരുന്ന് എടുത്തതിനു ശേഷം സൂചി ഘടിപ്പിച്ച അഗ്രം ഉയർത്തിപ്പിടിച്ച് ഉള്ളിൽ കുമിളകൾ ഉണ്ടെങ്കിൽ പുറത്ത് കളയുന്നു. ഉള്ളിലുള്ള കുഴൽ പുറത്തെ കുഴലിനുളളിലേക്ക് അമർത്തമ്പോൾ മരുന്ന് സൂചി ഘടിപ്പിച്ച അഗ്രത്തിലൂടെ വെളിയിൽ വരും. സൂചിയുടെ സഹായത്താലോ മറ്റ് ഉപകരണങ്ങളുടെ സഹായത്താലോ മരുന്ന് രോഗിയുടെ ശരീരത്തിനുള്ളിലേക്ക് കടത്തി വിടുന്നു. ചില സിറിഞ്ചുകൾ(Auto Disable Syringes) ഒരു ഉപയോഗത്തിന് ശേഷം സ്വയം ഉപയോഗശൂന്യമാവുന്നു. പുനരുപയോഗത്തിന് ശ്രമിച്ചാൽ ഉള്ളിലെ കുഴൽ പൊട്ടിപ്പോകും.

സ്വയം ഉപയോഗശൂന്യമാവുന്ന സിറിഞ്ച് ഉപയോഗശേഷം നശിപ്പിക്കപ്പെട്ട നിലയിൽ.

മറ്റ് ഉപയോഗങ്ങൾ

[തിരുത്തുക]

രോഗികൾക്ക് കുഴൽ വഴി ദ്രവരൂപത്തിലുള്ള ആഹാരം നല്കുന്നതിനും ദ്രാവകങ്ങളുടെ അളവ് നിർണ്ണയിക്കുന്നതിനും സിറിഞ്ച് ഉപയോഗിക്കാറുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സിറിഞ്ച്&oldid=3953952" എന്ന താളിൽനിന്ന് ശേഖരിച്ചത്