സിയാറ്റിൽ മൂപ്പൻ
Jump to navigation
Jump to search
അമേരിക്കൻ ഐക്യനാടുകളിലെ ദുവാമിഷ് ഗോത്ര മുഖ്യനും സുക്കാമിഷ്, ദുവാമിഷ്[1] എന്നീ ആദിമ അമേരിക്കൻ ഇന്ത്യൻ നിവാസികളുടെ നേതാവുമായിരുന്നു സിയാറ്റിൽ മൂപ്പൻ (1780 - June 7, 1866). തന്റെ സമൂഹത്തിലെ പ്രഗൽഭ വ്യക്തിത്വമായിരുന്ന സിയാറ്റിൽ മൂപ്പൻ ഇന്നത്തെ വാഷിംഗടണിലെ സിയാറ്റിലിൽ ആയിരുന്നു അധിവസിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരിൽ നിന്നാണ് സിയാറ്റിൽ എന്ന സ്ഥലപ്പേരുണ്ടായത്. അമേരിക്കൻ ആദിമനിവാസികളുടെ ഭൂ അവകാശത്തിനും പാരിസ്ഥിതിക ഉത്തരവാദിത്തത്തിനും വേണ്ടി വാദിക്കുന്നതാണ് അദ്ദേഹത്തിന്റെ പ്രസിദ്ധ പ്രഭാഷണങ്ങൾ. യഥാർഥത്തിൽ അദ്ദേഹം പറഞ്ഞെതെന്താണ് എന്നതിനെ കുറിച്ചും വിവാദങ്ങളുണ്ട്.
അവലംബം[തിരുത്തുക]
- ↑ ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
പുറം കണ്ണി[തിരുത്തുക]
ഇന്ദുലേഖ ബുക്സ്-സിയാറ്റിൽ മൂപ്പന്റെ പ്രഭാഷണങ്ങൾ-ഞങ്ങൾ നിങ്ങൾക്ക് ഭൂമി വിറ്റാൽ Archived 2010-05-25 at the Wayback Machine.