സിന്തറ്റിക് ഡയമണ്ട്
ദൃശ്യരൂപം
കൃത്രിമ രാസ പ്രവർത്തനങ്ങളിലൂടെ നിർമ്മിക്കുന്ന രത്നങ്ങളെയാണ് സിന്തറ്റിക് ഡയമണ്ട് എന്ന് വിളിക്കുന്നത്. യഥാർത്ഥ രത്നങ്ങൾ പ്രകൃതിയിലെ ഭൂഗർഭപ്രവർത്തനങ്ങളുടെ ഫലമായാണ് ഉണ്ടാവുന്നത് . സിന്തറ്റിക് രത്നങ്ങളെ HPHT ഡയമണ്ട് , CVD ഡയമണ്ട് എന്നിങ്ങനെ രണ്ടായി തരം തിരിച്ചിരിക്കുന്നു. ഉയർന്ന മർദ്ദത്തിലും ഉയർന്ന താപനിലയിലും (ഹൈപ്രഷർ-ഹൈ ടെമ്പറെച്ചർ) നിർമിച്ച് എടുക്കുന്ന രത്നങ്ങളെ HPHT ഡയമണ്ട് എന്ന് വിളിക്കുന്നു. കെമിക്കൽ വേപ്പർ ഡിപ്പോസിഷൻ രീതിയിൽ തയ്യാർ ചെയ്യുന്നവയാണ് CVD ഡയമണ്ടുകൾ. പ്രകൃത്യാ കാണപ്പെടുന്ന രത്നങ്ങളെ പോലെ തന്നെ ഇവയും പരിശുദ്ധ കാർബൺ (ക്രിസ്റലീകൃത ഐസോട്രോപ്പിക് 3D രൂപം) തന്നെയാണ്.[1]
അവലംബം
[തിരുത്തുക]- ↑ 16 C.F.R. Part 23: Guides For The Jewelry, Precious Metals, and Pewter Industries: Federal Trade Commission Letter Declining To Amend The Guides With Respect To Use Of The Term "Cultured" Archived 2013-04-02 at the Wayback Machine., U.S. Federal Trade Commission, July 21, 2008.