സിനോപ്റ്റിക് മണിക്കൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാലാവസ്ഥാ നിരീക്ഷണ ആവശ്യങ്ങൾക്കായി അന്താരാഷ്ട്ര തലത്തിൽ ഉപയോഗിക്കുന്ന സമയമാണ് സിനോപ്റ്റിക് മണിക്കൂർ. ലോകമൊട്ടാകെ ഒരേ സമയത്ത് നിരീക്ഷണങ്ങൾ നടത്തുന്നതിന് ഈ അംഗീകൃത സമയം ഉപയോഗിക്കുന്നു. പ്രാഥമിക സിനോപ്റ്റിക് മണിക്കൂറുകൾ ഏകോപിത ആഗോള സമയം (UTC - Coordinated Universal Time) 00:00 ന് തുടങ്ങി ഓരോ ആറു മണിക്കൂറുകൾ കൂടുമ്പോഴുമാണ്.[1]. ഇടയിലുള്ള സിനോപ്റ്റിക് മണിക്കൂറുകൾ ഏകോപിത ആഗോള സമയം (UTC - Coordinated Universal Time) 03:00 ന് തുടങ്ങി ഓരോ ആറു മണിക്കൂറുകൾ കൂടുമ്പോഴുമാണ്[2].

അവലംബം[തിരുത്തുക]

  1. "സിനോപ്റ്റിക് മണിക്കൂർ". നാഷണൽ സ്നോ ആന്റ് ഐസ് ഡാറ്റ സെന്റർ, കൊളറാഡോ സർവ്വകലാശാല. Retrieved 2013-06-14.[പ്രവർത്തിക്കാത്ത കണ്ണി]
  2. "സിനോപ്റ്റിക് മണിക്കൂർ - ഇടയിലുള്ളത്" (PDF). മെറ്റ് ഓഫീസ്, ബ്രിട്ടീഷ് ഗവണ്മെന്റ്. Archived from the original (PDF) on 2012-10-05. Retrieved 2013-06-14.
"https://ml.wikipedia.org/w/index.php?title=സിനോപ്റ്റിക്_മണിക്കൂർ&oldid=3809131" എന്ന താളിൽനിന്ന് ശേഖരിച്ചത്