സിനിമാ നിർമ്മാണം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അടിസ്ഥാനപരമായി ചലച്ചിത്ര നിർമ്മാണം എന്നാൽ ഒരു ചലച്ചിത്രം അതിന്റെ നിർമ്മാതാവ് ആഗ്രഹിക്കുന്ന ഉള്ളടക്കത്തിനു അനുസരിച്ച് നിർമ്മിക്കുകയും പ്രദർശനത്തിനു സജ്ജമാക്കുകയും ചെയ്യുന്ന വിവിധ ഘട്ടങ്ങളുള്ള ഒരു പ്രക്രിയ ആണ്. ചലച്ചിത്രങ്ങളുടെ ആദ്യരൂപങ്ങൾ പ്രദർശിച്ചിപ്പിരുന്ന സോട്രോപിനു ഏതാനും തുടർചിത്രങ്ങൾ മതിയായിരുന്നു. അതിനാൽ തന്നെ ചലച്ചിത്രനിർമ്മാണം ക്യാമറയോടു കൂടി (അല്ലെങ്കിൽ ക്യമറ ഇല്ലാതെ, ഉദാഹരണത്തിനു 1963-ൽ ഇറങ്ങിയ, സ്റ്റാൺ ബ്രകേജിന്റെ 4 മിനിറ്റ് ദൈർഘ്യം ഉള്ള മോത് ലൈറ്റ്) ഒരാൾ ഒറ്റക്കോ അല്ലെങ്കിൽ ആയിരക്കണക്കിനു നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും പങ്കാളികളാകുന്ന സംരംഭങ്ങളൊ ആയി വ്യത്യാസപ്പെടുന്നു.

ചലച്ചിത്ര നിർമ്മാണത്തിനു, കഥ/തിരക്കഥ രചന മുതൽ ചലച്ചിത്ര വിതരണം വരെയുള്ള വിവിധ ഘട്ടങ്ങളുണ്ട്. ഒരു വാണിജ്യചിത്രത്തിന്റെ വിവിധ ഘട്ടങ്ങൾ താഴെക്കാണുന്നതു പോലെ വേർതിരിക്കാം.

  • കഥ/തിരക്കഥ രചന
  • പ്രീ-പ്രൊഡക്ഷൻ
  • ചിത്രീകരണം
  • പോസ്റ്റ്-പ്രൊഡക്ഷൻ
  • വിതരണം

ചിത്രം വലുതാകുന്നതിനു അനുസരിച്ച് കൂടുതൽ വിഭവങ്ങൾ, സാമ്പത്തികമായും മാനുഷികമായും, വേണ്ടിവരും. ഭൂരിപക്ഷം ചിത്രങ്ങളും കലാസൃഷ്ടി എന്നതിലുപരി സാമ്പത്തിക നേട്ടത്തിനു വേണ്ടിയാണ് നിർമ്മിക്കപ്പെടുന്നത്.

ഘട്ടങ്ങൾ[തിരുത്തുക]

സിനിമാ നിർമ്മാണത്തിന് 5 ഘട്ടങ്ങളുണ്ട്

  • കഥ/തിരക്കഥ രചന
  • പ്രീ-പ്രൊഡക്ഷൻ
  • ചിത്രീകരണം
  • പോസ്റ്റ്-പ്രൊഡക്ഷൻ
  • വിതരണം
"https://ml.wikipedia.org/w/index.php?title=സിനിമാ_നിർമ്മാണം&oldid=3569423" എന്ന താളിൽനിന്ന് ശേഖരിച്ചത്