സിതാര അചക്സായ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സിതാര അചക്സായ് (born 1956/1957 – died 12 April 2009) മുൻനിര അഫ്ഘാൻ സ്ത്രീവിമോചനപ്രവർത്തകയും കണ്ഡഹാറിലെ പ്രാദേശിക ഭരണകൂടത്തിലെ അംഗവും ആയിരുന്നു. താലിബാൻ അവരെ കൊലപ്പെടുത്തുകയാണുണ്ടായത്.[1][2][3]

"അചക്സായ്" അഫ്ഘാനിസ്ഥാനിലെ വംശീയവിഭാഗമായ പഷ്‌ത്തൂൺ ജനതയുടെ ഒരു വിഭാഗമായ ദുർറാനി ഗോത്രത്തിലെ ഒരു ഉപഗോത്രമാണ്. അവർ അഫ്ഘാനിസ്ഥാന്റെയും ജർമ്മനിയുടെയുടെയും ഇരട്ട പൗരത്വം അവർക്കുണ്ടായിരുന്നു. [4]കാനഡയിലും അവരറിയപ്പെട്ട വ്യക്തിയായിരുന്നു. കാരണം അവരുടെ കൂട്ടുകുടുംബത്തിലെ അനേകംപേർ കാനഡയിൽ ടൊറോണ്ടോയിൽ സ്ഥിരതാമസമാണ്.[5] മലാലയ് കാക്കർ, സഫിയ അമാജാൻ എന്നിവരെപ്പോലെ സിതാര അചക്സായിയും താലിബാന്റെ ഭീഷണിനേരിട്ടു. അഫ്ഘാൻ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിച്ചതാണ് അവരുടെ ജീവനുതന്നെ ഭീഷണിയായത്. 2009 ഏപ്രിൽ 12നു തന്റെ 52ആം വയസ്സിൽ താലിബാന്റെ ഭീകരാക്രമണത്തിൽ അവർ കൊല്ലപ്പെട്ടു.

കനേഡിയൻ സർക്കാർ താലിബാന്റെ വധത്തെ അപലപിച്ചു. [6]ഗവർണ്ണർ ജനറൽ ആയ മിഷേലെ ജീൻ പറഞ്ഞത്: സിതാര അചക്സായ് കൊല്ലപ്പെട്ടതിൽ ഞങ്ങൾ തുല്യമായി ദുഃഖിക്കുന്നു. വെടിവച്ചുകൊല്ലപ്പെട്ട അവർ ധീരയായ അവർ തന്റെ രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടി പോരാടി. താലിബാൻ പെട്ടെന്നുതന്നെ ഈ ഭീരുത്വപരമായ പ്രവൃത്തിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. അഫ്ഘാനിസ്ഥാനിലെ മുന്നോട്ടുള്ള വികസനവും സന്തുലനവും തകർക്കുന്നതിനാണ് താലിബാൻ ശ്രമിച്ചിട്ടുള്ളത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിതാര_അചക്സായ്&oldid=3015616" എന്ന താളിൽനിന്ന് ശേഖരിച്ചത്