സിഖ് അനുഷ്ഠാനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

“സിഖ് ജീവിതം” നയിക്കുവാൻ പൂർവ്വികരായ ഗുരുക്കന്മാർ നിർദ്ദേശിച്ചിട്ടുള്ള കൃത്യവും , ലളിതവും, പ്രായോഗികവുമായിട്ടുള്ള അനുശാനങ്ങളാണ് സിഖ് അനുഷ്ഠാനങ്ങളായി കരുതപ്പെടുന്നത്.

ദൈവനാമ സ്മരണ, സ്വപ്രയ്തനത്താലുള്ള ഉപജീവനം, ദാനശീലം എന്നിവയടങ്ങുന്ന ത്രി സ്തൂപങ്ങളുടെ പ്രയോഗമാണ് ഈ അനുഷ്ഠാനങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. അന്ധവിശ്വാസങ്ങൾക്കോ, ചൂഷണാടിസ്ഥിതമായ ആചാരങ്ങൾക്കോ, അനർഥങ്ങളായ മന്ത്രോചാരങ്ങ്ങൾക്കൊ യാതൊരു സ്ഥാനവും നൽകാതെയാണ് ഗുരുക്കനമാർ ഈ അനുഷ്ഠാനങ്ങൾ നിർദ്ദേശിച്ചത്. കുലമഹിമയോ , പൂർവ്വിക സുകൃതമോ ഒന്നും ആർക്കും ഒരു സവിശേഷതയും അനുവദിക്കുന്നില്ല എന്ന അധ്യാപനവും ഇതിനു പിന്നിലുണ്ട്. 

ചിട്ടയായ ജീവിതം[തിരുത്തുക]

ചിട്ടയായ ജീവിത ക്രമത്തിൽ താഴെ പറയുന്നവ ഉൾപ്പെടുന്നു

  1. പുലർച്ചെ ഉണരുക.
  2. സ്നാനം / അംഗശുദ്ധി.
  3. ധ്യാനം- മനോശുദ്ധിയക്കായി
  4. കുടുംബ ജീവിതം നയിക്കുക, ഗാർഹിഹ കൃത്യങ്ങൾ  ഉത്തരവാദിത്തോടെ നിർവ്വഹിക്കുക
  5. തൊഴിൽ /പഠനം എന്നിവയിൽ സത്യസന്ധത പുലർത്തികൊണ്ട് വ്യാപ്രൃതരാവുക.
  6. സമൂഹത്തിലെ ദുർബലരേയും, അവശരേയും സാമ്പത്തികമായും അല്ലോതെയും സഹായിക്കുക.
  7. സമുദായ സേവനത്തിനു സമയം കണ്ടെത്തി, സമുദായ ക്ഷേമത്തിനായി പ്രവർത്തിക്കുക

വ്യക്തിയാധിഷ്ഠ അനുശാസനങ്ങൾ.[തിരുത്തുക]

  1. പഞ്ച ക കൾ
    1. കേശം– തലമുടി മുറിയ്ക്കാതെ നീട്ടി വളത്തുക.. അതിന്റെ സംരക്ഷണാർത്ഥം തലപാവ് ധരിയ്ക്കുക
    2. കംഗ- തലമുടിയുടെ പരിപാലനാർത്ഥം ഉപയോഗിക്കുന്ന ഒരു ചെറിയ ചീപ്പ്.ദിവസത്തിൽ രണ്ട് തവണ എങ്കിലും ഇതുപയോഗിച്ച് തലമുടി വൃത്തിയാക്കി സൂക്ഷിക്കുക
    3. കച്ചേര - ഒരു തരം അടിവത്രം .സ്ത്രീകളും പുരുഷന്മാരും ധരിക്കേണ്ടുന്നത്
    4. കാര- വലതു    കൈയ്യിൽ (സ്വാധീനമുള്ള കൈയ്യിൽ) ധരിക്കുന്ന ഒരു ലോഹ വള. ദൗത്യ വിർവ്വഹണ വേളയിൽ ഗുരുവിനെ മനസ്സിൽ ധ്യാനിക്കാൻ ഇത് പ്രതീകമാകുന്നു.
    5.  Kirpan – ദുർബലരെ സംരക്ഷിക്കേണ്ടുന്ന കർത്തവ്യം സദാ ഓർമ്മിപ്പിക്കാൻ കൈയ്യിൽ കരുതിയിരികേണ്ടുന്ന ഒരു ചെറിയ വാൾ.

2. പ്രാർതഥനകളും കീർത്തനങ്ങളും ചൊല്ലികൊണ്ട് ദൈവ വിചാരത്തിൽ വ്യാപൃതനായിരിക്കുക.കീർത്തനങ്ങൾ പലതും സംഗീതാധിഷ്ഠതിമാണ്.
3.ഏത് ജോലിയും ചെയ്യാൻ സന്നദ്ധമായികൊണ്ട് സാമൂഹ്യ സേവനം അർപ്പിക്കുക, തൂക്കുക , തുടയ്ക്കുക, കഴുകുക, തുടങ്ങിയ ജോലികൾ ഗുരുദ്വാരകളിലും , വൃദ്ധജന ഭവനങ്ങളിലും ചെയ്യുന്ന
ത് ഇതിന്റെ ഭാഗമാണ്. ഇത് വഴി മനസ്സിനെ ശുദ്ധീകരിക്കുക
4.എല്ലാ കാര്യങ്ങളിലും സത്യത്തെ മുറുക്കെ പിടിക്കുക
5.സഹജീവികളോട് ദയയോടെയും കരുണയോടെയും വർത്തിക്കുക
6. സൽക്കർമ്മ കൃയകൾ അനുഷ്ഠിച്ച് മറ്റുള്ളവർക്ക് മാതൃകയാവുന്ന ഗുരുമുഖ് ആവുക

"https://ml.wikipedia.org/w/index.php?title=സിഖ്_അനുഷ്ഠാനങ്ങൾ&oldid=2429673" എന്ന താളിൽനിന്ന് ശേഖരിച്ചത്