സാൽക്കിയ പ്ലീനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റിന്റെ പ്രത്യേക സമ്മേളനങ്ങളിൽ പ്രധാനപ്പെട്ടതാണ് 1978 ഡിസംബർ 27 മുതൽ 31 വരെ പശ്ചിമബംഗാളിലെ സാൽക്കിയയിൽ ചേർന്ന സാൽക്കിയ പ്ലീനം. പരമോന്നത സമ്മേളനമായ പാർട്ടി കോൺഗ്രസിലല്ലാതെ പ്രത്യയശാസ്ത്ര - സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സി.പി.ഐ (എം) സംഘടിപ്പിക്കുന്ന പ്രത്യേക സമ്മേളനമാണ് പ്ലീനങ്ങൾ. അതേവർഷമാദ്യം ജലന്ധറിൽ നടന്ന പത്താം പാർട്ടി കോൺഗ്രസിന്റെ തീരുമാനപ്രകാരം പാർടിയുടെ സംഘടനാപരമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്‌തു തീരുമാനമെടുക്കാനും ബഹുജനാടിത്തറ വർദ്ധിപ്പിക്കാനുമുള്ള വഴികൾ തേടാനുമാണ് സാൽക്കിയ പ്ലീനം ചേർന്നത്. [1]

കേന്ദ്രഭരണത്തിൽ ആദ്യ കോൺഗ്രസിതര സർക്കാർ ജനതാപാർട്ടിയുടെ നേതൃത്വത്തിൽ അധികാരത്തിലേറിയതിനെ തുടർന്നാണ് സി.പി.ഐ (എം) ന്റെ സ്വാധീനം ഇന്ത്യയൊട്ടാകെ വ്യാപിപ്പിക്കണമെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾ ആവിഷ്കരിക്കാൻ ഈ സമ്മേളനം ചേർന്നത്. എന്നാൽ സമ്മേളനം അംഗീകരിച്ച തീരുമാനങ്ങൾ ഫലപ്രദമായി നടപ്പാക്കാനായില്ല എന്ന് വിമർശനങ്ങളും പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു. [2] [3]


അവലംബം[തിരുത്തുക]

  1. ടെലിഗ്രാഫ്ഇന്ത്യ.കോം
  2. "മാതൃഭൂമി". Archived from the original on 2015-12-25. Retrieved 2015-12-31.
  3. The Roots of Participatory Democracy By Michelle Williams
"https://ml.wikipedia.org/w/index.php?title=സാൽക്കിയ_പ്ലീനം&oldid=3809080" എന്ന താളിൽനിന്ന് ശേഖരിച്ചത്