സാഹിതീകൗതുകം
കുറ്റിപ്പുഴ ക്യഷ്ണപിള്ളയുടെ ലേഖന സമാഹാരമാണു് സാഹിതീകൗതുകം. ആദ്യപതിപ്പു് 1965ൽ നാഷണൽ ബുക്ക്സ്റ്റാൾ പുറത്തിറക്കി[1]. കുറ്റിപ്പുഴയുടെ നിരീക്ഷണപാടവവും അഭിപ്രായ ധീരതയും പ്രകടമാക്കുന്ന എട്ടുലേഖനങ്ങൾ ഈ ക്യതിയിലുണ്ടു്. മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാനെ പരിചയപ്പെടുത്തുന്നതാണു് ആദ്യ ലേഖനം. തമ്പുരാന്റെ ജീവിതത്തിലേയ്ക്കും സാഹിത്യസംഭാവനകളീലേയ്ക്കും ഈലേഖനം വെളിച്ചം വീശുന്നു. വള്ളത്തോൾ നാരായണമേനോന്റെ കാവ്യലോകമാണ് ‘വള്ളത്തോൾ’ എന്ന അടുത്ത ലേഖനത്തിൽ അവതരിപ്പിക്കുന്നതു്. കണ്ണശ്ശകവികളിൽ പ്രമുഖനായ മാധവപ്പണിക്കരുടെ ഭഗവദ്ഗീതയുടെ വ്യാഖ്യാനമാണു് മൂന്നാമത്തെ ലേഖനം. ഭാരതീയ സാഹിത്യചിന്തയാണു് ‘ഭാരതീയ സാഹിത്യം’ എന്ന പേരിലുള്ള അടുത്ത ലേഖനം. വള്ളത്തോളിന്റെ രണ്ടു കവിതകൾ തുടർന്നു പരിചയപ്പെടുത്തുന്നു. ടാഗൂർ മലയാളത്തിൽ എന്ന ലേഖനവും ടാഗൂരിന്റെ ‘സന്ന്യാസി‘, ‘ടാഗൂർ സുത്രങ്ങൾ‘ എന്നിവയുടെ വിവർത്തനവുമാണ് തുടർന്നുള്ളവ. സാഹിത്യപ്രേമികൾക്കും സാഹിത്യവിദ്യാർത്ഥികൾക്കും വളരെപ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥമാണിത്.
അവലംബം
[തിരുത്തുക]- ↑ സാഹിതീകൌതുകം- നഷണൽ ബുക്ക്സ്റ്റാൾ, കോട്ടയം,1965