സാലിക് (ചുങ്കം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗർഹൂദ് ബ്രിഡ്ജ് ടോൾ ഗേറ്റ്, ദുബായ്

“സാലിക്” (അറബി:سالك) ദുബായിൽ നിലവിലുള്ള റേഡിയോ ഫ്രീക്വൻസി റോഡ്‌ ടോൾ സിസ്റ്റം അഥവാ ഓട്ടോമാറ്റിക് റോഡ് ടോൾ സിസ്റ്റത്തിനു പറയുന്ന പേര്. റോഡുകളിലെ ടോൾ പിരിവിനായി പലരാജ്യങ്ങളിലും നിലവിലുള്ള ഒരു ഓട്ടോമാറ്റിക്‌ ടോൾ പിരിവ്‌ സംബ്രദായമാണിത്. റേഡിയോ ഫ്രീക്വൻസി സെൻസറുകൾ വഴി, ഇലക്ട്രോണിക്‌ ടോൾ ഗേറ്റിൽക്കൂടി കടന്നുപോകുന്ന വാഹനങ്ങളിൽ പതിച്ചിരിക്കുന്ന പ്രീപെയ്ഡ്‌ ടാഗിൽനിന്നും ഒരു നിശ്ചിത തുക റോഡ്‌ ടോൾ ആയി ഈടാക്കുകയാണ്‌ ഈ സംവിധാനത്തിൽ ചെയ്യുന്നത്‌. മെച്ചപ്പെട്ട ഗതഗത നിയന്ത്രണമാണ്‌ ഈ സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്‌. ദുബായിലെ പ്രധാന ഹൈവേകളിലൊന്നായ ഷെയ്ഖ്‌ സായിദ്‌ റോഡിന്റെ ഒരു ഭാഗത്ത്‌ ഈ സംവിധാനം 2007 ജൂലൈ മുതൽ നടപ്പാക്കി.

പ്രവർത്തന തത്ത്വം[തിരുത്തുക]

ഈ സംവിധാനത്തിന്റെ പ്രധാനപ്പെട്ട രണ്ടു ഭാഗങ്ങളാണ്‌ റേഡിയോ ഫ്രീക്വൻസി സെൻസറും (Radio frequency sensor), റേഡിയോ ഫ്രീക്വൻസി ഐഡി (RFID) യും. സെൻസറുകൾ ടോൾ ഗേറ്റിലാണ്‌ ഉറപ്പിച്ചിരിക്കുന്നത്‌, RFID വാഹനത്തിന്റെ മുൻഭാഗത്തെ ചില്ലിൽ നടുക്കായി പതിപ്പിച്ചിരിക്കും. (ചിത്രം നോക്കുക). RFID യ്ക്ക്‌ ടാഗ്‌ എന്നാണ്‌ പറയുന്നത്‌. ഇതിനുള്ളിൽ ഒരു ചെറിയ ചിപ്പ്‌ ഉണ്ട്‌. ടാഗിന്റെ നമ്പറുമായി ബന്ധിപ്പിച്ച്‌, വാഹനത്തിന്റെ നമ്പർ, ഉടമയുടെ വിലാസം തുടങ്ങിയ വിവരങ്ങൾ സാലിക്‌ സിസ്റ്റത്തിന്റെ ഡാറ്റാബെയ്സിൽ, ടാഗ്‌ നൽകുന്നതിനു മുമ്പായി സൂക്ഷിച്ചിരിക്കും. ഇതേ സിസ്റ്റത്തിൽത്തന്നെ ഒരു തുകയും പ്രീപെയ്ഡായി നൽകണം. വാഹനം ടോൾ ഗേറ്റിനടിയിൽക്കൂടി കടന്നുപോകുമ്പോൾ, റേഡിയോ തരംഗങ്ങൾ വാഹനത്തിലെ ടാഗുമായി "സംവദിക്കുകയും" നിശ്ചിത ടോൾ തുക തനിയെ കംപൂട്ടറിലെ വാഹന ഉടമയുടെ ടാഗ്‌ അക്കൗണ്ടിൽ നിന്നു കുറവുചെയ്യപ്പെടുകയും ചെയ്യും. ഇതെല്ലാം നടക്കുന്നതിന്‌ സെക്കന്റുകളുടെ അംശം മാത്രമേ വേണ്ടതുള്ളൂ എന്നതിനാൽ വാഹനങ്ങൾക്ക്‌ ഹൈവേ സ്പീഡിൽത്തന്നെ ടോൾ ഗേറ്റിലൂടെ കടന്നുപോകാവുന്നതാണ്‌.

റീ ചാർജ്ജ് ചെയ്യുന്ന വിധം[തിരുത്തുക]

വാഹന ഉടമയുടെ സാലിക്‌ അക്കൗണ്ടിൽ ഉള്ള തുക ഒരു നിശ്ചിത അളവിൽ കുറവാകുമ്പോൾ, മൊബൈൽ ഫോണിലേക്ക്‌ ഒരു സന്ദേശവും എത്തുന്നതാണ്‌, വീണ്ടും അക്കൗണ്ടിൽ തുക നിക്ഷേപിക്കുവാൻ സമയമായിരിക്കുന്നെ എന്നറിയിച്ചുകൊണ്ട്‌. സാലിക്കിന്റെ വെബ്‌ സൈറ്റ്‌ വഴിയോ, പ്രത്യേകം സജ്ജമാക്കിയിട്ടുള്ള സാലിക്‌ റീ ചാർജ്ജ്‌ കൗണ്ടറുകൾ വഴിയോ റീ ചാർജ്ജ്‌ ചെയ്യാവുന്നതാണ്‌.

കണ്ണികൾ[തിരുത്തുക]

സാലിക് വെബ് സൈറ്റ്

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാലിക്_(ചുങ്കം)&oldid=1689358" എന്ന താളിൽനിന്ന് ശേഖരിച്ചത്