സാറാ ബെൻഡഹാൻ
സാറാ ബെൻഡഹാൻ | |
---|---|
ജനനം | സാറാ റോസ എം. ബെൻഡഹൻ ഫെബ്രുവരി 1906 ഗ്വാട്ടെയർ, വെനസ്വേല |
മരണം | 1946 |
ദേശീയത | വെനിസ്വേലൻ |
കലാലയം | സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് വെനസ്വേല |
അറിയപ്പെടുന്നത് | രാജ്യത്ത് മെഡിക്കൽ ബിരുദം നേടിയ ആദ്യ വെനസ്വേലൻ വനിത |
കുട്ടികൾ | (daughter) |
സാറാ റോസ എം. ബെൻഡഹാൻ (1906-1946) ഒരു വൈദ്യനും ആ രാജ്യത്ത് മെഡിക്കൽ ബിരുദം പൂർത്തിയാക്കിയ ആദ്യത്തെ വെനസ്വേലൻ വനിതയുമായിരുന്നു.[1][2][3] 1906 ഫെബ്രുവരിയിൽ ഗ്വാട്ടെയർ നഗരത്തിലാണ് ജനിച്ച അവളുടെ മാതാപിതാക്കൾ മൊറോക്കൻ ജൂത കുടിയേറ്റക്കാരായിരുന്നു.[4][5]
ജീവചരിത്രം
[തിരുത്തുക]1924 സെപ്റ്റംബറിൽ വെനസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ വൈദ്യശാസ്ത്രം പഠിക്കാൻ തുടങ്ങി. വൈദ്യശാസ്ത്ര പഠനത്തിന്റെ മൂന്നാം വർഷം അവൾ ശ്വാസകോശത്തിൽ ക്ഷയം ബാധിച്ചതോടെ, സുഖം പ്രാപിക്കാൻ ലോസ് ടെക്ക്സിലേക്ക് പോയെങ്കിലും പഠനം മുന്നോട്ടുകൊണ്ടുപോകുകയും മൂന്നാം വർഷ പരീക്ഷകളിൽ വിജയിക്കുകയും ചെയ്തു.[6] എന്നിരുന്നാലും, കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മരണം കാരണം ആദ്യം ബിരുദം നേടാതെ മെഡിക്കൽ വിദ്യാലയം ഉപേക്ഷഇച്ച അവർക്ക് തീസിസും പരീക്ഷയും പൂർത്തിയാക്കേണ്ടതുണ്ടതുണ്ടായിരുന്നു.[7]
അവൾ ഇത് പൂർത്തിയാക്കുകയും 1939 ജൂലൈ 31 ന് വെനസ്വേലയിലെ സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറായി ബിരുദം നേടുകയും ചെയ്തു.[8] ഡോക്ടർ ഓഫ് മെഡിക്കൽ സയൻസസ് എന്ന പദവി ലഭിച്ച ചടങ്ങിൽ പ്രസംഗിക്കാൻ ബിരുദധാരികളായ സഹപാഠികൾ അവളെ നിയോഗിക്കുകയും തന്റെ രാജ്യത്ത് ആ ബിരുദം നേടുന്ന ആദ്യത്തെ വെനസ്വേലൻ വനിതയായിത്തീരുകയും ചെയ്തു.
അവലംബം
[തിരുത്തുക]- ↑ "Dr. Sara Bendahan". Globered.
- ↑ "Lya Imber de Coronil, la primera médica venezolana". Radio Jai. Archived from the original on 2015-01-09.
- ↑ "La primera mujer que en Venezuela estudió Medicina: Sara Bendahan". Saludaldia. Archived from the original on 2016-03-04. Retrieved 2023-01-22.
- ↑ "Dr. Sara Bendahan". Globered.
- ↑ "La primera mujer que en Venezuela estudió Medicina: Sara Bendahan". Saludaldia. Archived from the original on 2016-03-04. Retrieved 2023-01-22.
- ↑ "Dr. Sara Bendahan". Globered.
- ↑ "Dr. Sara Bendahan". Globered.
- ↑ "La primera mujer que en Venezuela estudió Medicina: Sara Bendahan". Saludaldia. Archived from the original on 2016-03-04. Retrieved 2023-01-22.