സായുധസേനാ പ്രത്യേകാധികാര നിയമം, 1958

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1958-ൽ ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയതാണ് സായുധസേനാ പ്രത്യേകാധികാര നിയമം അഥവാ അഫ്‌സ്​പ (ആംഗലേയം- Armed Forces Special Powers Act)[1]. ഇത് നടപ്പാക്കുന്ന സ്ഥലങ്ങളിൽ സൈന്യത്തിന് അമിതാധികാരത്തിന് വ്യവസ്ഥ ചെയ്യുന്നു. ഈ നിയമ പ്ര­കാ­രം അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങിലാണ് പ്രശ്‌നങ്ങൾ നേരിടുന്നതിന് സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്യുന്നത്. 1990 ജൂലൈയിൽ The Armed Forces (Jammu and Kashmir) Special Powers Act എന്ന പേരിൽ ജമ്മുകശ്മീരിലേക്കും ഈ നിയമം വ്യാപിപ്പിച്ചു[2].

നിയമം ലംഘിക്കുന്നവർക്കോ അഞ്ചിൽ കൂടുതൽ പേർ സംഘം ചേർന്നാലോ ആയുധങ്ങൾ കൈവശം വെച്ചാലോ ബലപ്രയോഗത്തിനും വെടിവെക്കുന്നതിനും സായുധസേനയ്ക്ക് നിയമം അധികാരം നൽകുന്നു. ഇത്തരം നടപടികളിൽ കരസേനാ ഓഫീസർമാർക്ക് നിയമപരിരക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അഫ്സ്പ നി­യ­മ­പ്ര­കാ­രം സൈ­ന്യ­ത്തി­ന് ആരെ എപ്പോൾ വേ­ണ­മെ­ങ്കി­ലും അറ­സ്റ്റു ചെ­യ്യാ­നും കേ­സ് എടുക്കാതെ തട­വിൽ വെ­ക്കാ­നും അധി­കാ­ര­മു­ണ്ട്.സർക്കാറിനെതിരായി കൂ­ട്ടം കൂ­ടു­ക­യോ, നി­യ­മം കൈ­യ്യി­ലെ­ടു­ക്കു­ന്ന­താ­യി തോ­ന്നു­ക­യോ ചെ­യ്യു­ന്ന സമ­യ­ങ്ങ­ളിൽ സൈ­ന്യ­ത്തി­ന് ഇട­പെ­ടാ­വു­ന്ന­താ­ണ്. ഏത് വീ­ട്ടി­ലും എപ്പോൾ വേ­ണ­മെ­ങ്കി­ലും പ്ര­ത്യേ­കി­ച്ച് കാ­ര­ണ­മൊ­ന്നും കൂ­ടാ­തെ തി­ര­ച്ചിൽ നട­ത്താ­വു­ന്ന­താ­ണ്. ഈ നി­യ­മ­ം പ്രദേ­ശ­വാ­സി­ക­ളു­ടെ ജീ­വ­നും സ്വ­ത്തി­നു­മു­ള്ള സു­ര­ക്ഷി­ത­ത്വം ഇല്ലാ­താ­ക്കി­യെ­ന്ന് മാ­ത്ര­മ­ല്ല. ഭര­ണ­കൂ­ട­ത്തി­നെ­തി­രെ­യു­ള്ള പ്ര­വർ­ത്ത­ന­ങ്ങൾ­ക്ക് പ്രേ­രി­പ്പി­ക്ക­ക­യും ചെ­യ്തു. മണി­പ്പൂ­രിൽ ഇത്ത­രം പ്ര­തി­ഷേ­ധ­ങ്ങൾ­ക്ക് നേ­തൃ­ത്വം കൊ­ടു­ത്ത­ത് ഇറോം ചാനു ശർമ്മിളയാ­ണ്. പത്തു വർ­ഷ­മാ­യി അവർ നട­ത്തു­ന്ന നി­രാ­ഹാര സത്യാ­ഗ്ര­ഹം മണി­പ്പൂ­രി­ന്റെ ചരി­ത്ര­ത്തി­ലെ ആദ്യ­ത്തെ സം­ഭ­വ­മാ­ണ്.

ഇതുകൂടി കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]