സാമ്പത്തിക പ്രത്യയശാസ്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമ്പത്തിക സിദ്ധാന്തങ്ങളും സാമ്പത്തികപ്രത്യയശാസ്ത്രവും വ്യത്ത്യാസപ്പെട്ടിരിക്കുന്നത് അവയുടെ സമീപനത്തിലാണ്.സാമ്പത്തിക സിദ്ധാന്തങ്ങൾ വിശദീകരണങ്ങളിൽ ഊന്നൽ നൽകുമ്പോൾ സാമ്പത്തികപ്രത്യയശാസ്ത്രങ്ങൾ ഒരു പ്രത്യേക കാഴ്ചപ്പാടിന്റെയോ,മാതൃകയുടെയോ അടിസ്ഥാനത്തിൽ സമ്പദ്ഘടന എങ്ങനെ പ്രവർത്തിക്കണമെന്നും അതിന്റെ ഉദ്ദേശവും ലക്ഷ്യവും എന്താകണമെന്നും നിർവചിക്കാൻ ശ്രമിക്കുന്നു.അങ്ങനെയെങ്കിലും പ്രത്യയശാസ്ത്ര ചായ്വുകൾ സാമ്പത്തികസിദ്ധാന്തങ്ങളുടെ രീതിശാസ്ത്രത്തെയും അപഗ്രഥനത്തെയും സ്വാധീനിക്കുമെന്നതിനാൽ രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു.[1]

ഉദാഹരണങ്ങൾ[തിരുത്തുക]

മുതലാളിത്തം[തിരുത്തുക]

മുതലാളിത്ത സമ്പദ്വ്യവസ്ഥയിൽ ഉത്പാദനോപാദികൾ ഏതാണ്ട് മുഴുവനായും സ്വകാര്യ ഉടമസ്ഥതയിലായിരിക്കും.ലാഭേച്ഛയാണ് അതിനെ ചലിപ്പിക്കുക.വിപണിയിലെ സർക്കാർ ഇടപെടലുകൾ, പൊതു ഉടമസ്ഥതയുടെ സാന്നിദ്ധ്യം ഒക്കെ അനുസരിച്ച് മുതലാളിത്തം പലവിധത്തിൽ നടപ്പിൽ വരുത്താം.ഉദാഹരണത്തിന് മിശ്ര സമ്പദ്വ്യവസ്ത;മിശ്രസമ്പദ്വ്യവസ്ഥയിൽ സർക്കാർ വിപണീയിൽ കാര്യമായിത്തന്നെ ഇടപെടുകയും,പലവിധ സേവനങ്ങൾ നൽകുകയും ചെയ്യുന്നു.എന്നാൽ ലേസേഫേർ വ്യവസ്ഥയിൽ സർക്കാർ ഇടപെടൽ കോടതിയും പട്ടാളവും പോലീസുമായി പരിമിതപ്പെട്ടിരിക്കുന്നു.ഇനി,സർക്കാർ മുതലാളിത്തത്തിൽ,വ്യാപാരസ്ഥാപനങ്ങളു വ്യവസായവുമൊക്കെ സർക്കാർ തന്നെ നടത്തുന്നു.

ഇത് കൂടെ കാണുക[തിരുത്തുക]

Notes[തിരുത്തുക]

  1. "Ideological Profiles of the Economic Laureates". Econ Journal Watch. 10 (3): 255–682. 2013.