സാന്താ ക്രൂസ് കൌണ്ടി (അരിസോണ)
Santa Cruz County, Arizona | ||
---|---|---|
Santa Cruz County Courthouse | ||
| ||
Location in the U.S. state of Arizona | ||
Arizona's location in the U.S. | ||
സ്ഥാപിതം | March 15, 1899 | |
സീറ്റ് | Nogales | |
വലിയ പട്ടണം | Nogales | |
വിസ്തീർണ്ണം | ||
• ആകെ. | 1,238 sq mi (3,206 km2) | |
• ഭൂതലം | 1,237 sq mi (3,204 km2) | |
• ജലം | 1.2 sq mi (3 km2), 0.1% | |
ജനസംഖ്യ (est.) | ||
• (2017) | 46,212 | |
• ജനസാന്ദ്രത | 38/sq mi (15/km²) | |
Congressional district | 3rd | |
സമയമേഖല | Mountain: UTC-7 | |
Website | www |
അമേരിക്കൻ ഐക്യനാടുകളിലെ തെക്കൻ അരിസോണയിൽ സ്ഥിതിചെയ്യുന്ന കൌണ്ടിയാണ് സാന്താ ക്രൂസ്. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ കൌണ്ടിയിലെ ആകെ ജനസംഖ്യ 47,420 ആയിരുന്നു.[1] കൌണ്ടി സീറ്റ് നൊഗാലെസ് നഗരത്തിലാണ്.[2] ഈ കൌണ്ടി 1899 ൽ രൂപീകരിക്കപ്പെട്ടു. വടക്കും പടിഞ്ഞാറും ദിശകളിൽ പിമ കൌണ്ടി , കിഴക്ക് കോച്ചൈസ് കൌണ്ടി, തെക്ക് മെക്സിക്കൻ സംസ്ഥാനമായ സൊനോറ എന്നിവയാണ് ഈ കൌണ്ടിയുടെ അതിർത്തികൾ.
ചരിത്രം
[തിരുത്തുക]1899 മാർച്ച് 15 ന് പിമാ കൗണ്ടിയിൽനിന്നാണ് സാന്താ ക്രൂസ് കൗണ്ടി രൂപവത്കരിക്കപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടിൽ ഫാദർ കിനോ പേരു നൽകിയ സാന്താ ക്രൂസ് നദിയാണ് ഈ കൌണ്ടിയുടെ പേരിന് ആധാരം. സാന്താക്രൂസ് എന്ന പദത്തിനു സ്പാനിഷ് ഭാഷയിൽ "വിശുദ്ധ കുരിശ്" എന്നാണ് അർത്ഥം. അതിനുശേഷം ഫാദർ കിനോ സ്ഥാപിച്ച പ്രശസ്തമായ മിഷൻ ഇപ്പോഴും ടുമാകോക്കോറി ദേശീയ ചരിത്ര പാർക്കിൽ നിലനിൽക്കുന്നു.
ഭൂമിശാസ്ത്രം
[തിരുത്തുക]അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ കൌണ്ടിയുടെ ആകെ വിസ്തൃതി 1,238 ചതുരശ്ര മൈൽ (3,210 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതിൽ 1,237 ചതുരശ്ര മൈൽ പ്രദേശം (3,200 ചതുരശ്ര കിലോമീറ്റർ) കരഭൂമിയും ബാക്കി 1.2 ചതുരശ്രമൈൽ പ്രദേശം (3.1 ചതുരശ്ര കിലോമീറ്റർ) അതായത് (0.1%) ജലവുമാണ്. പ്രാദേശിക വലിപ്പത്തിൽ അരിസോണയിലെ ഏറ്റവും ചെറിയ കൗണ്ടിയാണിത്.
അവലംബം
[തിരുത്തുക]- ↑ "State & County QuickFacts". United States Census Bureau. Archived from the original on 2011-06-07. Retrieved May 18, 2014.
- ↑ "Find a County". National Association of Counties. Retrieved 2011-06-07.